Maharashtra Accident: മഹാരാഷ്ട്രയിൽ ബസ് മറിഞ്ഞ് 37 പേർക്ക് പരിക്ക്, നാല് പേരുടെ നില ഗുരുതരം – വിഡിയോ
Maharashtra Accident: എംഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. പരിക്കേറ്റവരെ ഉടൻ തന്നെ ലാത്തൂരിലെ വിലാസ്റാവു ദേശ്മുഖ് ഗവൺമെന്റ് മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും എത്തിച്ചു.
മഹാരാഷ്ട്രയിൽ എംഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. തിങ്കളാഴ്ച ഉച്ചയ്ക്ക് ലാത്തൂർ – നന്ദേദ് ഹൈവേയ്ക്ക് സമീപമാണ് സംഭവം. ബസിന് കുറുകേവന്ന ബൈക്കിനെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ 37 പേർക്ക് പരിക്കേറ്റു. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരെ ഉടൻ തന്നെ ലാത്തൂരിലെ വിലാസ്റാവു ദേശ്മുഖ് ഗവൺമെന്റ് മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും എത്തിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.43ഓടെ ചാക്കൂരിലെ നന്ദ്ഗാവ് പതിക്ക് സമീപമായിരുന്നു സംഭവം. അഹമ്മദ്പൂർ ഡിപ്പോയുടെ കീഴിലുള്ള ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന് കുറുകെ വന്ന ബൈക്കിനെ ഇടിക്കാതിരിക്കാൻ വെട്ടിമാറ്റുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു.
വിഡിയോ:
दुचाकीला वाचविण्याच्या प्रयत्नात बस उलटली; लातूर ते चाकूर महामार्गावरील घटना, ३७ प्रवासी जखमी,चार गंभीर #latur #marathwada #accident pic.twitter.com/CqAX2UYHTK
— Lokmat Chhatrapati Sambhajinagar (@milokmatabd) March 3, 2025
Kochi POCSO Case: ഒമ്പതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു; ലഹരിക്ക് അടിമയെന്ന് പൊലീസ്, സംഭവം കൊച്ചിയിൽ
കൊച്ചി: കൊച്ചിയിൽ ഒമ്പതാം ക്ലാസുകാരൻ സഹോദരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതി. ഏഴാം ക്ലാസുകാരിയായ സഹോദരിയെയാണ് വിദ്യാർഥി ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തിൽ പാലാരിവട്ടം പോലീസ് കേസെടുത്തു. വിദ്യാർത്ഥി ലഹരിക്ക് അടിമയാണെന്നും വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിതരണം ചെയ്യുന്ന ആളാണെന്നും പോലീസ് പറഞ്ഞു.
2024 ഡിസംബറിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. ഭയന്നുപോയ പെൺകുട്ടി വിവരം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. പിന്നീട് സ്വകാര്യഭാഗത്ത് വേദന ഉണ്ടായതിനെ തുടർന്നാണ് കുട്ടി കൂട്ടുകാരിയോട് വിവരം പറയുന്നതും സംഭവം പുറത്തറിയുന്നതും. പ്രതിസ്ഥാനത്ത് പ്രായപൂർത്തിയാകാത്തയാൾ ആയതുകൊണ്ട് കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് പൊലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സിഡബ്ല്യൂസി) കൈമാറും.