New Year 2026: മെട്രോ നിയന്ത്രണങ്ങളും പോലീസ് കാവലും, പ്രധാനന​ഗരങ്ങൾ 2026-നെ വരവേറ്റത് സുരക്ഷകളോടെ

Traffic advisory ahead of the New Year 2026: പാർട്ടിയ്ക്കും മറ്റ് ആഘോഷങ്ങൾക്കും പോവുകയും വരികയും ചെയ്യുമ്പോഴുണ്ടാകുന്ന അപകടങ്ങളും മറ്റ് അനിഷ്ടസംഭവങ്ങളും കുറയ്ക്കാനാണ് ഈ നടപടി സ്വീകരിച്ചത്. ഓരോ പ്രമുഖ ന​ഗരങ്ങളിലും ഓരോ തരത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

New Year 2026: മെട്രോ നിയന്ത്രണങ്ങളും പോലീസ് കാവലും, പ്രധാനന​ഗരങ്ങൾ 2026-നെ വരവേറ്റത് സുരക്ഷകളോടെ

Traffic Advisory

Published: 

01 Jan 2026 | 05:59 AM

ന്യൂഡൽഹി: പുതുവർഷാഘോഷങ്ങളോടനുബന്ധിച്ച് ഡൽഹി, മുംബൈ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ കർശന സുരക്ഷാക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി. തിരക്ക് നിയന്ത്രിക്കുന്നതിനും പൊതുജനസുരക്ഷ ഉറപ്പാക്കുന്നതിനുമായി വലിയ തോതിലുള്ള പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചത്. പാർട്ടിയ്ക്കും മറ്റ് ആഘോഷങ്ങൾക്കും പോവുകയും വരികയും ചെയ്യുമ്പോഴുണ്ടാകുന്ന അപകടങ്ങളും മറ്റ് അനിഷ്ടസംഭവങ്ങളും കുറയ്ക്കാനാണ് ഈ നടപടി സ്വീകരിച്ചത്. ഓരോ പ്രമുഖ ന​ഗരങ്ങളിലും ഓരോ തരത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

ന്യൂഡൽഹി

 

കൊണാട്ട് പ്ലേസ്, സാകേത് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ രാത്രി 7 മണി മുതൽ ഗതാഗത നിയന്ത്രണം പ്രാബല്യത്തിൽ വന്നിരുന്നു. പ്രത്യേക പാർക്കിംഗ് ക്രമീകരണങ്ങളും ഡൈവേഴ്ഷനുകളും ഏർപ്പെടുത്തി. പോലീസുമായി സഹകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിരുന്നതിനാൽ അനിഷ്ടസംഭവങ്ങൾ കുറവായിരുന്നു.

 

മുംബൈ

 

ഗേറ്റ്‌വേ ഓഫ് ഇന്ത്യ, മറൈൻ ഡ്രൈവ്, ജുഹു ബീച്ച് തുടങ്ങിയ ഇടങ്ങളിൽ സുരക്ഷയ്ക്കായി 17,000-ത്തിലധികം പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരുന്നത്. മുംബൈയിൽ മെട്രോ ലൈൻ 3 (അക്വാ ലൈൻ) പുതുവർഷത്തോടനുബന്ധിച്ച് രാത്രി മുഴുവൻ സർവീസ് നടത്തി. ഡിസംബർ 31 രാത്രി 10.30 മുതൽ ജനുവരി 1 പുലർച്ചെ 5.55 വരെ മെട്രോ ഓടി.

ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലും റോഡ് അടയ്ക്കൽ, വാഹന നിയന്ത്രണം തുടങ്ങിയ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. മദ്യപിച്ചുള്ള വണ്ടി ഓടിക്കൽ തടയുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനും നഗരങ്ങളിൽ പ്രത്യേക പരിശോധനകളും നടന്നു.

Follow Us
വോട്ട് ചെയ്തത് ആർക്കെന്ന് പറയാമോ? കയ്യിൽ ഇവയും പാടില്ല
വോട്ട് ചെയ്യേണ്ടത് എങ്ങനെ? എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം
നിയമസഭയിലെ ഈ അപൂർവ്വ റെക്കോഡുകാരെ അറിയുമോ?
ട്രെൻഡിം​ഗ് ബോംബ് സോഡ ഉണ്ടാക്കാം, ചാമ്പയ്ക്ക എടുത്തോ...
ആ മരത്തിൻ്റെ മുകളിൽ ഇരിക്കുന്നത് ആരാണെന്ന് കണ്ടോ?
Viral Video: പിറന്നാൾ ദിനത്തിൽ അല്ലു
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ അടി പൊട്ടി
കൊട്ടിക്കലാശത്തിൽ പുതിയ സ്റ്റെപ്പുമായി ബി ഗോപാലകൃഷ്ണൻ