Malayali Priest Arrest: മഹാരാഷ്ട്രയില്‍ ക്രിസ്മസ് പ്രാര്‍ഥനക്കിടെ മലയാളി വൈദികനും ഭാര്യയും ഉൾപ്പടെ 6 പേർ അറസ്റ്റില്‍
Malayali Priest Arrest: ഇവർക്കൊപ്പം പ്രാദേശിക വൈദികരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്...

Malayali Priest Arrest
മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ സിഎസ്ഐ മലയാളി വൈദികനും ഭാര്യയും ഉൾപ്പടെ ആറ് പേരെ അറസ്റ്റ് ചെയ്തു. നാഗപൂർ മിഷനിലെ ഫാദറും തിരുവനന്തപുരം അമരവിള സ്വദേശിയുമായ സുധീർ ഭാര്യ ജാസ്മിൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാഗ്പൂരിലെ ഷിംഗോഡിയിൽ ക്രിസ്തുമസ് ന്യൂഇയർ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കവേയായിരുന്നു അറസ്റ്റ്.
ഇവർക്കൊപ്പം പ്രാദേശിക വൈദികരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ് എന്നാണ് നിലവിൽ ലഭിക്കുന്ന സൂചന. ഇവരുടെ മോചനത്തിനായുള്ള നടപടികൾ സിഎസ് സഭ ആരംഭിച്ചതായും റിപ്പോർട്ട്.