മട്ടൺ കറിവെച്ച് നൽകിയില്ല; ഭർത്താവ് ഭാര്യയെ തല്ലിക്കൊന്നു

Husband Killed For Mutton Curry : തെലങ്കാനയിലെ മഹബൂബാബാദ് ജില്ലയിലെ കൊലപാതകം നടന്നിരിക്കുന്നത്. രാത്രി ഏറെ വൈകിയാണ് ഭർത്താവ് കൊല്ലപ്പെട്ട ഭാര്യയോട് മട്ടൺ കറി വേണമെന്ന് ആവശ്യപ്പെട്ടത്

മട്ടൺ കറിവെച്ച് നൽകിയില്ല; ഭർത്താവ് ഭാര്യയെ തല്ലിക്കൊന്നു

Representative Image

Published: 

13 Mar 2025 19:42 PM

ഹൈദരാബാദ് : രാത്രിയിൽ ആട്ടിറച്ചി കറി വെച്ച് നൽകാത്തതിന് ഭർത്താവ് ഭാര്യയെ തല്ലിക്കൊന്നു. മട്ടൺ കറി വെച്ച് നൽകാത്തതിനെ തുടർന്നുണ്ടായ വാക്ക് തർക്കമാണ് കൊലപാതാകത്തിലേക്ക് നയിച്ചത്. തെലങ്കാനയിലെ മഹബൂബാബാദ് ജില്ലയിലെ സിറോളിലാണ് കൊലപാതകം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സിറോൾ സ്വദേശി മാലോത്ത് ബാലു ആണ് ഭാര്യ മാലോത്ത് കലാവതിയെ (35) വടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. കൊല നടത്തിയതിന് ശേഷം ഭർത്താവ് ഓടി രക്ഷപ്പെടുകയും ചെയ്തു.

ബാലുവിൻ്റെ ആക്രമണത്തിൽ കലാവതിക്ക് തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റത്. നാട്ടുകാരെത്തിയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്, എങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ഇൻക്വെസ്റ്റ് നടപടികൾ സ്വീകരിച്ചതിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടിത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ അമ്മയുടെ പരാതിയിൽ പോലീസ് കേസെടുത്തിരിക്കുന്നത്. ഒളിവിൽ പോയ പ്രതിക്കായിട്ടുള്ള തിരച്ചിൽ തുടരുകയാണ്. നിസാര കാരണത്തിന് പേരിൽ നടന്ന കൊലപാതകത്തിൻ്റെ ഞെട്ടലിലാണ് പ്രദേശവാസികൾ.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും