AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral News: 3000 കൊടുത്ത് എസി കോച്ചില്‍ യാത്ര; സഹയാത്രികരെ കണ്ട് ഞെട്ടി യുവാവ്‌

Rats in Train: സുഖകരമായ യാത്ര ലക്ഷ്യമിട്ടാണ് പലരും എസി കോച്ച് തിരഞ്ഞെടുക്കുന്നത്. എന്നാല്‍ എസി കോച്ചിലെ യാത്ര കാരണം ബുദ്ധിമുട്ടിയ യുവാവിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. സഹയാത്രികരെ കൊണ്ടാണ് ആ പാവം യുവാവ് ബുദ്ധിമുട്ടിയത്. ഇതോടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.

Viral News: 3000 കൊടുത്ത് എസി കോച്ചില്‍ യാത്ര; സഹയാത്രികരെ കണ്ട് ഞെട്ടി യുവാവ്‌
ട്രെയിനില്‍ എലികള്‍ Image Credit source: X
Shiji M K
Shiji M K | Published: 13 Mar 2025 | 06:33 PM

ട്രെയിന്‍ യാത്രകള്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ദീര്‍ഘദൂര യാത്രകള്‍ നടത്തുമ്പോള്‍ ട്രെയിന്‍ പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. ദീര്‍ഘദൂര യാത്രകള്‍ക്കായി എസി കോച്ചുകളാണ് പലരും തിരഞ്ഞെടുക്കാറുള്ളത്. മറ്റ് കോച്ചുകളെ അപേക്ഷിച്ച് ഇവയ്ക്ക് അല്‍പം ചാര്‍ജ് കൂടുതലാണ്.

സുഖകരമായ യാത്ര ലക്ഷ്യമിട്ടാണ് പലരും എസി കോച്ച് തിരഞ്ഞെടുക്കുന്നത്. എന്നാല്‍ എസി കോച്ചിലെ യാത്ര കാരണം ബുദ്ധിമുട്ടിയ യുവാവിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. സഹയാത്രികരെ കൊണ്ടാണ് ആ പാവം യുവാവ് ബുദ്ധിമുട്ടിയത്. ഇതോടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.

യുവാവ് പങ്കുവെച്ച വീഡിയോ

സൗത്ത് ബീഹാര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന പ്രശാന്ത് കുമാറിന് കൂട്ടായി എത്തിയത് എലികളാണ്. 3000 രൂപയ്ക്ക് ടിക്കറ്റെടുത്താണ് പ്രശാന്ത് യാത്ര ആരംഭിച്ചത്. എന്നാല്‍ യാത്ര തുടങ്ങിയത് മുതല്‍ കോച്ചില്‍ എലികള്‍ ഓടിക്കളിക്കുന്നുണ്ട്. ഇക്കാര്യം ഉടന്‍ തന്നെ ഹെല്‍പ് ലൈന്‍ നമ്പറായ 139ല്‍ വിളിച്ച് അറിയിച്ചു. കീടനാശിനി തളിച്ചതല്ലാതെ അവര്‍ എലികളെ തുരത്താന്‍ നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് യുവാവ് പറയുന്നു.

Also Read: Uber: മോശം റോഡ് വിമാനം മിസ്സാകാന്‍ കാരണമായോ? 7,500 രൂപ നഷ്ടപരിഹാരം ഉറപ്പെന്ന് ഊബര്‍

തന്റെ പരാതി റെയില്‍വേ ടാഗ് ചെയ്തുകൊണ്ട് എക്‌സിലാണ് യുവാവ് പങ്കുവെച്ചത്. സംഭവത്തില്‍ റെയില്‍വേ ഇതുവരെ പ്രതികരിച്ചിട്ടില്ല. റെയില്‍വേയെ വിമര്‍ശിച്ചുകൊണ്ട് നിരവധി അഭിപ്രായങ്ങളാണ് പോസ്റ്റിന് താഴെ എത്തുന്നത്. യാത്രക്കാര്‍ക്ക് നേരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ആഹാര അവശിഷ്ടങ്ങള്‍ അലക്ഷ്യമായി ട്രെയിനിനുള്ളില്‍ വലിച്ചെറിയുന്നതിനാലാണ് എലികള്‍ വരുന്നതെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.