Farooq Abdullah: ഫാറൂഖ് അബ്ദുള്ളയ്ക്ക്‌ നേരെ വെടിവയ്പ് ശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌; പ്രതി പിടിയില്‍

Farooq Abdullah survives assassination attempt: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ വെടിവെയ്പ് ശ്രമം. ഒരു വിവാഹ ചടങ്ങിനിടെയാണ് സംഭവം. പ്രതി പിടിയില്‍.

Farooq Abdullah: ഫാറൂഖ് അബ്ദുള്ളയ്ക്ക്‌ നേരെ വെടിവയ്പ് ശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌; പ്രതി പിടിയില്‍

Farooq Abdullah-File Pic

Published: 

12 Mar 2026 | 06:25 AM

ശ്രീനഗര്‍: കൊലപാതക ശ്രമത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. ഒരു വിവാഹ ചടങ്ങിനിടെയാണ് ഒരാള്‍ ഫാറൂഖ് അബ്ദുള്ളയെ വെടിവെയ്ക്കാന്‍ ശ്രമിച്ചത്. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. നടന്നു പോവുകയായിരുന്ന ഫാറൂഖ് അബ്ദുള്ളയുടെ പിന്നാലെയെത്തി വെടിവെയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍ എന്‍എസ്ജി കമാന്‍ഡോകള്‍ അയാളെ തള്ളിമാറ്റി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കമല്‍ സിങ് ജാംവാള്‍ എന്നയാളാണ് അക്രമി. ഇയാളെ കസ്റ്റഡിയിലെടുത്തു. സംഭവത്തിന് പിന്നാലെ അവിടെയുണ്ടായിരുന്നവര്‍ ഇയാളെ മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇയാള്‍ക്ക് 65 വയസുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 20 വർഷമായി താൻ ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നുവെന്ന് കമല്‍ സിങ് ജാംവാള്‍ പറഞ്ഞു.

ജമ്മുവിലെ ഗ്രേറ്റർ കൈലാഷിലെ റോയൽ പാർക്കിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം നടന്നതെന്ന് പൊലീസ് അറിയിച്ചു. ജമ്മു കശ്മീർ ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയും ജമ്മു കശ്മീർ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് നാസിർ സോഗാമിയും ഫാറൂഖ് അബ്ദുള്ളയ്‌ക്കൊപ്പമുണ്ടായിരുന്നു.

Also Read: Amit Shah vs Rahul Gandhi: കണ്ണ് ചിമ്മുന്നതും ഫ്ലയിങ് കിസ്സും പ്രകോപനമല്ലേ? സഭയിൽ രാഹുലിനെതിരേ രൂക്ഷവിമർശനം, സ്പീക്കർക്കെതിരായ നീക്കം പരാജയപ്പെട്ടു

ഫാറൂഖ് അബ്ദുള്ളയെ കൊല്ലാനുള്ള ശ്രമമായിരുന്നു ഇതെന്ന് നാസിർ സോഗാമി പറഞ്ഞു. വധശ്രമത്തിന് പിന്നിലെ ഉദ്ദേശ്യം എന്താണെന്നും അത് സുരക്ഷാ വീഴ്ചയാണോ എന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഒരു നിഗമനത്തിലും എത്തിച്ചേരാൻ കഴിയില്ല.ഫാറൂഖ് അബ്ദുള്ള സുരക്ഷിതനാണെന്നും സോഗാമി പറഞ്ഞു.

കൊലപാതക ശ്രമം

തന്റെ പിതാവിന് നേരെ നടന്നത് കൊലപാതക ശ്രമമാണെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. അല്ലാഹു ദയയുള്ളവനാണ്. സംഭവത്തിന്റെ വിശദാംശങ്ങൾ ഇപ്പോൾ വ്യക്തമല്ല. പിസ്റ്റൾ കൈവശം വച്ച ഒരാൾക്ക് പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ എത്തി വെടിയുതിർക്കാൻ കഴിഞ്ഞു എന്നാണ് അറിഞ്ഞത്. സുരക്ഷാ സംഘമാണ് രക്ഷപ്പെടുത്തിയത്. ഇസഡ് പ്ലസ് സുരക്ഷയുള്ള മുന്‍ മുഖ്യമന്ത്രിയുടെ അടുത്തേക്ക് ഒരാള്‍ക്ക് എങ്ങനെ എത്താന്‍ സാധിച്ചുവെന്നത് ഉള്‍പ്പെടെ, നിരവദി ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ടെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ
ചിക്കൻ ഫ്രൈയുടെ കൂടെ പച്ചസവാള കഴിക്കാറുണ്ടോ? ഗുണമോ ദോഷമോ
ടോപ് വൺപ്ലസ് 15 മുതൽ വൺപ്ലസ് നോർഡ് 6 ​ലൈറ്റ് വരെ ഡീൽ റെഡി!
സോഫ്റ്റായ ചപ്പാത്തി വേണോ? ഈ രീതിയില്‍ ഉണ്ടാക്കിനോക്കൂ
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ