Man Stabbed to Death: ഉപയോഗിച്ച് ഫ്ലഷ് ചെയ്യ്തില്ല; വാടകക്കാർക്കിടയിൽ തർക്കം, 18കാരൻ കുത്തേറ്റ് മരിച്ചു

Fight over Toilet Flushing: ഇരുവീട്ടുകാരും തമ്മിൽ കയ്യേറ്റത്തിനിടെ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് 18കാരന് കുത്തേറ്റത്. നെഞ്ചിൽ കത്തി തറച്ച നിലയിലാണ് യുവാവിനെ വെള്ളിയാഴ്ച രാത്രി 11.30 ഓടെ ആശുപത്രിയിലെത്തിച്ചത്.

Man Stabbed to Death: ഉപയോഗിച്ച് ഫ്ലഷ് ചെയ്യ്തില്ല; വാടകക്കാർക്കിടയിൽ തർക്കം, 18കാരൻ കുത്തേറ്റ് മരിച്ചു

representation image (image credits: social media)

Published: 

07 Dec 2024 17:24 PM

ഡൽഹി: ശുചി മുറി വൃത്തിയാക്കുന്നതിനെ ചൊല്ലി വാടകക്കാർ തമ്മിലുണ്ടായ തർക്കത്തിൽ 18കാരൻ കുത്തേറ്റ് മരിച്ചു. ദക്ഷിണ ഡൽഹിയിലെ ഗോവിന്ദാപുരിക്ക് സമീപത്ത് ആക്രി കച്ചവടം ചെയ്തിരുന്ന സുധീറാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഒരേ കെട്ടിടത്തിൽ വാടകയ്ക്ക് താമസിക്കുന്നവർ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെയാണ് സുധിറിനെ കുത്തേൽക്കുന്നത്.

ഗോവിന്ദാപുരിയിൽ ഒരു കെട്ടിടത്തിൽ വാടകയ്ക്ക് താമസിക്കുന്ന ഇവർക്ക് പൊതുവായി ഒറ്റ ശുചിമുറി മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ ഇത് ഉപയോ​ഗിച്ചതിനു ശേഷം ആളുകൾ ഫ്ലഷ് ചെയ്യാറില്ലെന്ന് വാടകക്കാർക്കിടയിൽ പരാതി പതിവായിരുന്നു. വെള്ളിയാഴ്ച വൈകിട്ടും അയൽവാസിയുടെ മകൻ ടൊയ്ലെറ്റ് ഉപയോ​ഗിച്ചതിനു ശേഷം ഫ്ലഷ് ചെയ്തിരുന്നില്ല. ഇതാണ് പിന്നീട് വാക്ക് തർക്കത്തിലേക്ക് നീങ്ങുകയും ഇത് കയ്യേറ്റത്തിലും തുടർന്ന് കത്തിക്കുത്തിലും അവസാനിക്കുകയായിരുന്നു. ഉത്തർ പ്രദേശ് സ്വദേശിയായ സുധീർ മൂവായിരം രൂപ മാസ വാടക നൽകിയാണ് ഇവിടെ താമസിച്ചിരുന്നത്. ഇവിടെ ഇയാൾക്കൊപ്പം സഹോദരി ഭർത്താവാണ് താമസിച്ചിരുന്നത്. സംഭവത്തിൽ ഭികാം സിംഗ് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ 45 ദിവസം മുൻപാണ് ഡൽഹിയിലേക്ക് എത്തിയത്. ഗോവിന്ദാപുരിയിലുള്ള കെട്ടിട നിർമ്മാണ സാധനങ്ങൾ വിൽക്കുന്ന കടയിലെ ജോലിക്കാരനാണ് ഇയാൾ. ഇരുവീട്ടുകാരും തമ്മിൽ കയ്യേറ്റത്തിനിടെ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് 18കാരന് കുത്തേറ്റത്. നെഞ്ചിൽ കത്തി തറച്ച നിലയിലാണ് യുവാവിനെ വെള്ളിയാഴ്ച രാത്രി 11.30 ഓടെ ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ കഴുത്തിലും നെറ്റിയിലും കത്തി കൊണ്ടുള്ള ആക്രമണത്തിൽ പരിക്കുകളുണ്ട്.

Also Read-Google Map Tragedy: പോകേണ്ടത് ​ഗോവയ്ക്ക് ​ഗൂ​ഗിൾ മാപ്പ് എത്തിച്ചത് കൊടുംകാട്ടിൽ; കാറിനുള്ളിൽ കഴിഞ്ഞ് കുടുംബം

വാക്കുതർക്കത്തിനിടെ ഭികാം സിംഗിന്റെ വയോധികയായ അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ഭികാം സിംഗിനേ ഭാര്യയും മൂന്ന് കുട്ടികളും അടക്കമാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. സുധീറിന്റെ സഹോദരി ഭർത്താവ് പ്രേം ഇവരുടെ സുഹൃത്തായ സാഗർ എന്നിവർ ആശുപത്രിയിൽ പരിക്കേറ്റ് ചികിത്സയിലാണുള്ളത്. സംഭവത്തിൽ കൊലപാതകം അടക്കമുള്ള വകുപ്പുകളാണ് പോലീസ് എടുത്തിട്ടുള്ളത്.

Related Stories
Ganja Case Mysuru: മൈസൂരിൽ ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് എത്തിച്ച് മാതാപിതാക്കൾ, കയ്യോടെ പിടികൂടി അധികൃതർ
Child Marriage Karnataka: ബെംഗളൂരുവിൽ ഉൾപ്പെടെ ഈ വർഷം 2,623 ബാലികാ വിവാഹ ശ്രമങ്ങൾ… കണക്കുകൾ നിരത്തി അധികൃതർ
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
Bengaluru Metro: നമ്മ മെട്രോ യാത്രക്കാർക്ക് ഇനി എല്ലാം വളരെ എളുപ്പം; സ്റ്റേഷനുകളിൽ മൾട്ടി ലെവൽ പാർക്കിങ്
Cardiac Arrest: 14 വയസ്സുകാരി ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് സംശയം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം