Manipur Violence: മണിപ്പൂരിൽ വീണ്ടും സംഘർഷം; അ‍ഞ്ച് ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി

Manipur Internet suspension: മെയ്തെയ് സംഘടനയായ ആരംഭായ് തെംഗോലിന്റെ നേതാവിനെ അറസ്റ്റു ചെയ്തെന്ന വാർത്തയെ തുടർന്നാണ് ഇംഫാലിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷം ഉടലെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ് നടപടി. എന്നാൽ നേതാവിന്റെ പേരോ ചുമത്തിയ കുറ്റങ്ങളോ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Manipur Violence: മണിപ്പൂരിൽ വീണ്ടും സംഘർഷം; അ‍ഞ്ച് ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി

Manipur

Published: 

08 Jun 2025 06:50 AM

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. അ‍ഞ്ച് ജില്ലകളിൽ അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഉത്തരവ് ശനിയാഴ്ച രാത്രി 11.45 മുതൽ പ്രാബല്യത്തിൽ വന്നു. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബാൽ, ബിഷ്ണുപുർ, കാക്ചിങ് എന്നീ ജില്ലകളിലാണ് ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയിരിക്കുന്നത്.

മെയ്തെയ് സംഘടനയായ ആരംഭായ് തെംഗോലിന്റെ നേതാവിനെ അറസ്റ്റു ചെയ്തെന്ന വാർത്തയെ തുടർന്നാണ് ഇംഫാലിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷം ഉടലെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ് നടപടി. എന്നാൽ നേതാവിന്റെ പേരോ ചുമത്തിയ കുറ്റങ്ങളോ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല, നേതാവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രക്ഷോഭം വടക്കുന്നത്.

സാമൂഹിക വിരുദ്ധർ വിദ്വേഷ പരത്തുന്ന പരാമർശങ്ങളും ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമത്തിലൂടെ പ്രചരിക്കാതിരിക്കാനും, അതിലൂടെ ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനുമാണ് നടപടിയെന്ന് അഭ്യന്തര സെക്രട്ടറി എൻ അശോക് കുമാർ വ്യക്തമാക്കി. ഇംഫാൽ വെസ്റ്റിലെ ക്വാകിതേൽ പോലീസ് ഔട്ട്‌പോസ്റ്റിൽ ഒരു കൂട്ടം ആളുകൾ അതിക്രമിച്ചു കയറിയതിനെ തുടർന്നുണ്ടായ അക്രമത്തിൽ രണ്ട് മാധ്യമപ്രവർത്തകർക്കും ഒരു സാധാരണക്കാരനും പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

ഉത്തരവ് ലംഘിക്കുന്നതായി കണ്ടെത്തിയാൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇംഫാലിലെ ക്വാകിതേൽ പ്രദേശത്ത് വെടിയൊച്ചകൾ കേട്ടതായി പ്രദേശവാസികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

 

Related Stories
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
Bengaluru Metro: നമ്മ മെട്രോ യാത്രക്കാർക്ക് ഇനി എല്ലാം വളരെ എളുപ്പം; സ്റ്റേഷനുകളിൽ മൾട്ടി ലെവൽ പാർക്കിങ്
Cardiac Arrest: 14 വയസ്സുകാരി ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് സംശയം
Bengaluru Auto Driver: അർദ്ധ രാത്രിയിൽ ബെംഗളൂരുവിലെ റാപ്പിഡോ ഓട്ടോയിൽ കയറിയ യുവതി കണ്ടത്…; വീഡിയോ വൈറൽ
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം