Manmohan Singh: ‘മന്‍മോഹന്‍ സിങ്ങിന്റെ വേര്‍പ്പാടില്‍ ഇന്ത്യ ദുഃഖിക്കുന്നു’; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

Narendra Modi Condoled the Demise of Manmohan Singh: പാര്‍ലമെന്റില്‍ അദ്ദേഹം നടത്തിയ ഓരോ ഇടപെടലുകളും വളരെ ഉള്‍ക്കാഴ്ചയോടെ ഉള്ളതായിരുന്നു. പ്രധാനമന്ത്രി എന്ന നിലയില്‍ രാജ്യത്തെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ അദ്ദേഹം വിപുലമായ ശ്രമങ്ങള്‍ നടത്തി

Manmohan Singh: മന്‍മോഹന്‍ സിങ്ങിന്റെ വേര്‍പ്പാടില്‍ ഇന്ത്യ ദുഃഖിക്കുന്നു; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

മന്‍മോഹന്‍ സിങ്ങും നരേന്ദ്ര മോദിയും

Updated On: 

26 Dec 2024 | 11:21 PM

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായിരുന്ന ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന നേതാക്കളില്‍ ഒരാളായ മന്‍മോഹന്‍ സിങ്ങിന്റെ വേര്‍പ്പാടില്‍ ഇന്ത്യ ദുഃഖിക്കുന്നുവെന്ന് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ മോദി കുറിച്ചു.

‘ഇന്ത്യയുടെ ഏറ്റവും വിശിഷ്ട നേതാക്കളില്‍ ഒരാളായ ഡോ. മന്‍മോഹന്‍ സിങ്ങിന്റെ വേര്‍പ്പാടില്‍ ഇന്ത്യ ദുഃഖിക്കുന്നു. താഴേതട്ടില്‍ നിന്നും എല്ലാവരും ബഹുമാനിക്കുന്ന ഒരു സാമ്പത്തിക ശാസ്ത്രജ്ഞനായി അദ്ദേഹം ഉയര്‍ന്നു. ധനമന്ത്രി ഉള്‍പ്പെടെയുള്ള വിവിധ പദവികളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചു. സാമ്പത്തിക നയത്തില്‍ ശക്തമായ തീരുമാനങ്ങള്‍ കൈകൊണ്ടു.

നരേന്ദ്ര മോദിയുടെ എക്‌സ് പോസ്റ്റ്‌

പാര്‍ലമെന്റില്‍ അദ്ദേഹം നടത്തിയ ഓരോ ഇടപെടലുകളും വളരെ ഉള്‍ക്കാഴ്ചയോടെ ഉള്ളതായിരുന്നു. പ്രധാനമന്ത്രി എന്ന നിലയില്‍ രാജ്യത്തെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ അദ്ദേഹം വിപുലമായ ശ്രമങ്ങള്‍ നടത്തി,’ മോദി കുറിച്ചു.

Also Read: Manmohan Singh Profile: ‘ഇന്ത്യ ഇപ്പോള്‍ ഉണര്‍ന്നിരിക്കുന്നു, നമ്മള്‍ വിജയിക്കും, മറികടക്കും’; മന്‍മോഹന്‍ സിങ്ങിന് വിട

മന്‍മോഹന്‍ ജി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. ഭരണവുമായി ബന്ധപ്പെട്ട ഒട്ടനവധി വിഷയങ്ങളില്‍ തങ്ങള്‍ ചര്‍ച്ചകള്‍ നടത്തി. അദ്ദേഹത്തിന്റെ ജ്ഞാനവും വിനയവും എപ്പോഴും പ്രകടമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ശാന്തി നേരുന്നതായും പ്രധാനമന്ത്രി മറ്റൊരു പോസ്റ്റില്‍ പറഞ്ഞു.

നരേന്ദ്ര മോദിയുടെ എക്‌സ് പോസ്റ്റ്‌

ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വെച്ചായിരുന്ന മന്‍മോഹന്‍ സിങ്ങിന്റെ അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അതേസമയം, ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം 5 വര്‍ഷം പൂര്‍ത്തിയാക്കിയതിന് ശേഷം വീണ്ടും അധികാരത്തിലെത്തിയ ആദ്യ പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍ സിങ്. രാജ്യത്തെ ആദ്യ സിഖ് മതസ്ഥനായ പ്രധാനമന്ത്രിയുമാണ് അദ്ദേഹം. 1998 മുതല്‍ 2004 വരെ രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ തുടങ്ങിയ പദവികളും അലങ്കരിച്ചു.

Related Stories
Sunetra Pawar: അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യ; സുനേത്ര മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്