Truck Explode in Ghaziabad: ഗ്യാസ് സിലിണ്ടറുകൾ കയറ്റി വന്ന ട്രക്കിന് തീപിടിച്ചു; വൻ സ്ഫോടനം, വീടുകൾ ഒഴിപ്പിച്ചു

Gas Cylinders Explodes in Ghaziabad: ട്രക്കിൽ നൂറിലധികം സിലിണ്ടറുകൾ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. സ്ഫോടനം നടന്ന സ്ഥലത്തിന് സപീമുള്ള വീടുകൾ പോലീസ് ഒഴിപ്പിച്ചു.

Truck Explode in Ghaziabad: ഗ്യാസ് സിലിണ്ടറുകൾ കയറ്റി വന്ന ട്രക്കിന് തീപിടിച്ചു; വൻ സ്ഫോടനം, വീടുകൾ ഒഴിപ്പിച്ചു

വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ

Updated On: 

01 Feb 2025 | 11:38 AM

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ എല്‍പിജി സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് ഉഗ്രസ്ഫോടനം. സിലിണ്ടറുകൾ കയറ്റി വന്ന ട്രക്ക് പൊട്ടിത്തെറിച്ചാണ് തീപിടുത്തം ഉണ്ടായത്. ഡല്‍ഹി-വസീറാബാദ് റോഡിലെ താന ടീല മോഡ് ഏരിയയിലെ ഭോപുര ചൗക്കിൽ ശനിയാഴ്ച പുലർച്ചെ മൂന്നര മണിയോടെ ആണ് സംഭവം. ഏകദേശം മൂന്ന് കിലോമീറ്റർ ദൂരം വരെ സ്‌ഫോടനത്തിന്റെ ഉഗ്രശബ്ദം കേട്ട്. ഇതോടെ ആളുകൾ വീട്ടിൽ നിന്നും പുറത്തിറങ്ങി. സപീത്തുള്ള ഒരു വീടിനും ഗോഡൗണിനും പൊട്ടിത്തെറിയിൽ കേടുപാടുകൾ സംഭവിച്ചു.

അഗ്നിരക്ഷാ സേന തീയണയ്ക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ:

ALSO READ: പുറത്ത് നിന്നുള്ള ഭക്ഷണം ഒഴിവാക്കുക; ഗില്ലൻ ബാരി സിൻഡ്രോമിന് കാരണമാകുന്നത് ഇവ, എയിംസ് ന്യൂറോളജിസ്റ്റ്

അഗ്നിരക്ഷാ സേനാംഗങ്ങൾ ഉടൻ സംഭവ സ്ഥലത്ത് എത്തിയെങ്കിലും തുടർച്ചയായി സിലിണ്ടറുകൾ പൊട്ടിത്തെറിക്കുന്നത് കൊണ്ട് തന്നെ ആദ്യഘട്ടത്തിൽ ട്രക്കിന് സമീപം പോകാൻ കഴിഞ്ഞില്ലെന്ന് ചീഫ് ഫയർ ഓഫീസർ രാഹുൽ കുമാർ പറഞ്ഞു. പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കിയെന്ന് കൗണ്‍സിലര്‍ ഓംപാല്‍ ഭട്ടി എഎന്‍ഐയോട് വ്യക്തമാക്കി.

അപകടത്തിൽ ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ട്രക്കിൽ നൂറിലധികം സിലിണ്ടറുകൾ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. സ്ഫോടനം നടന്ന സ്ഥലത്തിന് സപീമുള്ള വീടുകൾ പോലീസ് ഒഴിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.  സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്.

Related Stories
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത
Bengaluru Special Trains: ബെംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍; ശരവേഗം ലക്ഷ്യസ്ഥാനത്തെത്താം
Chennai college Assault Case: ചെന്നൈയിൽ കോളേജ് കാമ്പസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; കാന്റീൻ ഉടമ ഉൾപ്പടെ 3 പേർ പിടിയിൽ
Bihar: 10,000 രൂപയിൽ നിന്ന് രണ്ട് ലക്ഷം രൂപയിലേക്ക്; വനിതാ സംരംഭകർക്ക് നൽകുന്ന ധനസഹായത്തിൽ വൻ വർധനവുമായി ബീഹാർ
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ