Meghalaya Honeymoon Murder: മൊബൈൽ ഫോണുകൾ എവിടെ? രാജ കൊല്ലപ്പെട്ടതിന് ശേഷമുള്ള ദിവസം സോനം എവിടെയായിരുന്നു? ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ

Meghalaya Honeymoon Murder Case;ഭർത്താവ് രാജ രഘുവംശി കൊല്ലപ്പെട്ടതിന് ശേഷമുള്ള ​ദിവസങ്ങളിൽ സോനം എവിടെയായിരുന്നു, യാത്രയിൽ സോനം കൈവശം വച്ചിരുന്ന ഒന്നിലധികം മൊബൈൽ ഫോണുകൾ എവിടെ എന്നിങ്ങനെയുള്ള ചോദ്യമാണ് ഇപ്പോഴും ഉയരുന്നത്. ഇതിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Meghalaya Honeymoon Murder: മൊബൈൽ ഫോണുകൾ എവിടെ? രാജ കൊല്ലപ്പെട്ടതിന് ശേഷമുള്ള ദിവസം സോനം എവിടെയായിരുന്നു? ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ

Sonam Raghuvanshi Arrest

Updated On: 

12 Jun 2025 | 10:21 AM

മധുവിധു യാത്രയ്ക്കിടെ ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. അപ്പോഴും നിരവധി ചോദ്യങ്ങൾ അവശേഷിക്കുകയാണ്. ഭർത്താവ് രാജ രഘുവംശി കൊല്ലപ്പെട്ടതിന് ശേഷമുള്ള ​ദിവസങ്ങളിൽ സോനം എവിടെയായിരുന്നു, യാത്രയിൽ സോനം കൈവശം വച്ചിരുന്ന ഒന്നിലധികം മൊബൈൽ ഫോണുകൾ എവിടെ എന്നിങ്ങനെയുള്ള ചോദ്യമാണ് ഇപ്പോഴും ഉയരുന്നത്. ഇതിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

കഴിഞ്ഞ മാസം 11-ാം തീയതിയായിരുന്നു സോനവും രാജയും വിവാഹിതരായത്. ഇരുവരുടെയും ബിസിനസ് കുടുംബമാണ്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഇരുവരും മധുവിധു യാത്രയ്ക്കായി വീട്ടിൽ നിന്ന് തിരിച്ചു. കശ്മീരില്‍ പോകാനായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട് സോനത്തിൻന്റെ നിർദേശപ്രകാരം യാത്രാപദ്ധതി മേഘാലയയിലേക്ക് മാറ്റി. അങ്ങനെ മേയ് 20-ന് ഇരുവരും ഇന്ദോറില്‍നിന്ന് ബെംഗളൂരു വഴി ഗുവാഹട്ടിയിലെത്തി.

‌എന്നാൽ മെയ് 23-ാം തീയതി മുതൽ ഇരുവരെയും കാണാതാവുകയായിരുന്നു. ഇതിനു തൊട്ടുമുൻപ് വരെ രാജാ യാത്രവിവരങ്ങൾ അമ്മയുമായി പങ്കുവച്ചിരുന്നു. പിന്നീട് രണ്ടുപേരെയും ഫോണുകളിൽ ലഭ്യമാകാത്തതിനെ തുടർന്നാണ് പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ രാജയുടെ മൃതദേഹം വെള്ളച്ചാട്ടത്തിന് സമീപത്തെ കൊക്കയില്‍നിന്ന് കണ്ടെത്തുകയായിരുന്നു. വാടകയ്‌ക്കെടുത്ത സ്‌കൂട്ടറും അവിടെനിന്ന് ലഭിച്ചിരുന്നു. രാജിന്റെ സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടരുന്നു.

Also Read: രാജാ രഘുവംശിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാതിരിക്കാൻ സോനം പറഞ്ഞത് ഇക്കാര്യം;​ മലമുകളില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താനും ശ്രമം

സോനത്തിന്റെ ആൺ സുഹൃത്ത് രാജ് കുഷ്വാഹയുമായുള്ള ബന്ധം തുടരുന്നതിനായാണ് യുവതി ഭർത്താവിനെ കൊലപ്പെടുത്തിയത് എന്നാണ് വിവരം. ഇതിനായി വാടക കൊലയാളികളെ ഏർപ്പാടാക്കി.വിശാല്‍ ചൗഹാന്‍, അനന്ത് കുമാര്‍, ആകാശ് രാജ്പുത് എന്നിവരെയാണ് വാടകയ്ക്കെടുത്തു. തുടർന്ന് തങ്ങളുള്ള സ്ഥലത്തേക്കുറിച്ചുള്ള വിവരങ്ങള്‍ കൊലയാളികള്‍ക്ക് സോനം പങ്കുവയ്ക്കുകയായിരുന്നു.

പിന്നീട് നടത്തിയ തിരിച്ചിലിൽ സോനത്തെ കണ്ടെത്തി. തുടർന്ന് നടത്തിയ പ്രാഥമിക ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചിരുന്നില്ലെങ്കിലും പിന്നീട് കുറ്റസമ്മതം നടത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് സോനം ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിനെ കുറിച്ച് ഏറ്റുപറഞ്ഞത്. എന്നാൽ കൊലപ്പെടുത്താനുള്ള കാരണം വ്യക്തമല്ല.

Related Stories
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്