Jagdish Devda: ‘സൈന്യവും സൈനികരും മോദിയുടെ കാല്‍ക്കല്‍ വണങ്ങി നിൽക്കുന്നവർ’; വിവാദ പരാമർശവുമായി മധ്യപ്രദേശ് ഉപമുഖ്യമന്ത്രി
MP Deputy CM Jagdish Devda Controversial Statement: രാജ്യത്തെ സൈന്യവും സൈനികരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽക്കൽ വീണ് വണങ്ങുന്നവർ ആണെന്നാണ് ജഗദീഷ് ദേവ്ഡ പറഞ്ഞത്.
ഭോപ്പാൽ: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ വീണ്ടും വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ജഗദീഷ് ദേവ്ഡ. രാജ്യത്തെ സൈന്യവും സൈനികരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽക്കൽ വീണ് വണങ്ങുന്നവർ ആണെന്നാണ് ജഗദീഷ് ദേവ്ഡ പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ തിരിച്ചടി എത്ര പ്രശംസിച്ചാലും മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു. പൊതുവേദിയിൽ പ്രസംഗിക്കവെ ആയിരുന്നു ജഗദീഷ് ദേവ്ഡയുടെ വിവാദ പരാമർശം. ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെ തന്റെ വാക്കുകൾ വളച്ചൊടിച്ചെന്ന് വ്യക്തമാക്കി അദ്ദേഹം രംഗത്തെത്തി.
സിവിൽ ഡിഫൻസിൽ പരിശീലനത്തിനെത്തിയ വളന്റിയർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ജഗദീഷ് ദേവ്ഡ. ഓപ്പറേഷൻ സിന്ദൂർ പരാമർശിച്ച് സംസാരിക്കുന്നതിനിടെ രാജ്യത്തെ സൈന്യം പ്രധാനമന്ത്രിയുടെ കാലുകളിൽ നമസ്കരിക്കുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു. പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ പ്രതികരണം പ്രശംസനീയമാണെന്നും അദ്ദേഹത്തോട് നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. നേരത്തെ മധ്യപ്രദേശ് മന്ത്രി വിജയ് ഷായും കേണൽ സോഫിയ ഖുറേഷിയെ അപമാനിക്കുന്ന പരാമർശം നടത്തിയിരുന്നു. ഇത് വിവാദമായതിനെ പിന്നാലെയാണ് സൈന്യത്തെ അപമാനിച്ചുകൊണ്ട് മധ്യപ്രദേശം ഉപമുഖ്യമന്ത്രി രംഗത്തെത്തിയത്.
ജഗദീഷ് ദേവ്ഡയുടെ പരാമർശം ലജ്ജാകരമാണെന്ന് കോൺഗ്രസ് വ്യക്തമാക്കി. അത് തിരുത്തണമെന്നും, ഉപമുഖ്യമന്ത്രിക്കെതിരെ പദവിയിൽ നിന്ന് മാറ്റിനിർത്തുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. അതേസമയം, സംഭവം വിവാദമായതോടെ താൻ പറഞ്ഞ വാക്കുകൾ വളച്ചൊടിച്ചുവെന്ന് പറഞ്ഞ് ദേവ്ഡ രംഗത്തെത്തി. രാജ്യം മുഴുവൻ സൈന്യത്തിന് മുന്നിൽ തലകുമ്പിടുന്നുവെന്നാണ് താൻ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ ഗൂഢാലോചന നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
കോൺഗ്രസ് പങ്കുവെച്ച പോസ്റ്റ്:
‘देश की सेना और सैनिक प्रधानमंत्री मोदी के चरणों में नतमस्तक हैं’
• ये बात मध्य प्रदेश की BJP सरकार के उपमुख्यमंत्री जगदीश देवड़ा ने कही है।
जगदीश देवड़ा का यह बयान बेहद ही घटिया और शर्मनाक है।
ये सेना के शौर्य और पराक्रम का अपमान है। जब पूरा देश आज सेना के सामने नतमस्तक… pic.twitter.com/uQmrj40qnj
— Congress (@INCIndia) May 16, 2025