Bengaluru Bullet Train: മുംബൈ-ബെംഗളൂരു ബുള്ളറ്റ് ട്രെയിന്‍ ബെലഗാവിയില്‍ നിര്‍ത്തും? സ്റ്റോപ്പിനായി ആവശ്യം ശക്തം

Belagavi Seeks Stop on Mumbai Bengaluru Bullet Train Route Check Details: ബെംഗളൂരു-മുംബൈ വന്ദേ ഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് വിഷയം വീണ്ടും ശ്രദ്ധ നേടിയത്. ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ, ഹുബ്ബള്ളി വഴി ബെംഗളൂരുവിനെയും പൂനെയെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍ പാത പരിഗണിക്കാമെന്ന് റെയില്‍വേ മന്ത്രി അറിയിച്ചതായി വ്യക്തമാക്കിയിരുന്നു.

Bengaluru Bullet Train: മുംബൈ-ബെംഗളൂരു ബുള്ളറ്റ് ട്രെയിന്‍ ബെലഗാവിയില്‍ നിര്‍ത്തും? സ്റ്റോപ്പിനായി ആവശ്യം ശക്തം

പ്രതീകാത്മക ചിത്രം

Published: 

16 Nov 2026 | 08:06 AM

മുംബൈയ്ക്കും ബെംഗളൂരുവിനുമിടയില്‍ നിര്‍ദേശിക്കപ്പെട്ട അതിവേഗ റെയില്‍ പാതയില്‍ ബെലഗാവിയെയും ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. ബെലഗാവിക്ക് പുറമെ കോലാപുരിനെയും പാതയില്‍ ഉള്‍പ്പെടുത്തണമെന്നാണ് പ്രദേശത്തെ ജനപ്രതിനിധികളും നാട്ടുകാരും ആവശ്യപ്പെടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഹുബ്ബള്ളി വഴിയുള്ള ബദല്‍ പാത പരിശോധിക്കാമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.

മുംബൈ, പൂനെ, സത്താറ, കോലാപുര്‍, ബെലഗാവി, ഹുബ്ബള്ളി, ദാവണ്‍ഗെരെ, തുമകൂരു, ദേവനഹള്ളി വഴി ബെംഗളൂരുവിലേക്ക് എത്തുന്ന രീതിയിലാണ് നിര്‍ദേശിക്കപ്പെട്ട പാത. ഗോവയിലേക്ക് പ്രത്യേക ലിങ്കും പരിഗണിക്കുന്നുണ്ട്. ഈ പാത യാഥാര്‍ഥ്യമായാല്‍ പശ്ചിമ മഹാരാഷ്ട്രയിലെയും വടക്കന്‍ കര്‍ണാടകയിലെയും നഗരങ്ങള്‍ക്ക് വലിയ നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ബെംഗളൂരു-മുംബൈ വന്ദേ ഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് വിഷയം വീണ്ടും ശ്രദ്ധ നേടിയത്. ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ, ഹുബ്ബള്ളി വഴി ബെംഗളൂരുവിനെയും പൂനെയെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍ പാത പരിഗണിക്കാമെന്ന് റെയില്‍വേ മന്ത്രി അറിയിച്ചതായി വ്യക്തമാക്കിയിരുന്നു.

കര്‍ണാടക അടിസ്ഥാന സൗകര്യ വികസന മന്ത്രി എംബി പാട്ടീലും നേരത്തെ ഈ ആവശ്യം ഉന്നയിച്ചിരുന്നു. തുമകൂരു, ദാവണ്‍ഗെരെ, ഹുബ്ബള്ളി, ബെലഗാവി, സാംഗ്ലി, കോലാപുര്‍ തുടങ്ങിയ നഗരങ്ങളെ നിര്‍ദിഷ്ട പാതയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തുടങ്ങിയവര്‍ക്ക് അദ്ദേഹം കത്തയച്ചിരുന്നു.

Also Read: Bengaluru Vande Bharat: ബെംഗളൂരു- മംഗളൂരു യാത്ര വന്ദേഭാരതിൽ; കേരളത്തിനും പ്രയോജനം, റൂട്ടും സ്റ്റോപ്പുകളും അറിയാം

2026-27 കേന്ദ്ര ബജറ്റില്‍ ഏഴ് പുതിയ അതിവേഗ റെയില്‍ ഇടനാഴികള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നേരിട്ടുള്ള മുംബൈ-ബെംഗളൂരു പാത അതില്‍ ഉള്‍പ്പെട്ടിരുന്നില്ല. മുംബൈ-പൂനെ അതിവേഗ പാത ബെംഗളൂരുവിലേക്ക് നീട്ടണമെന്ന ആവശ്യത്തിന് ഇതോടെ കൂടുതല്‍ പ്രാധാന്യം ലഭിച്ചു.

വ്യവസായം, വ്യാപാരം, തൊഴില്‍ തുടങ്ങിയ മേഖലകളില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ അതിവേഗ റെയില്‍ പാത സഹായിക്കുമെന്നാണ് ബെലഗാവിയിലെ വ്യവസായ പ്രതിനിധികളുടെ പ്രതീക്ഷ. ബെലഗാവി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് മുന്‍ പ്രസിഡന്റ് വികാസ് കലഘടഗിയുടെ അഭിപ്രായത്തില്‍, അതിവേഗ റെയില്‍ ശൃംഖല നഗരത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകും.

എന്നാല്‍, മുംബൈ-ബെംഗളൂരു ബുള്ളറ്റ് ട്രെയിന്‍ പാതയ്ക്ക് അന്തിമ അനുമതിയോ നിര്‍മാണ പ്രഖ്യാപനമോ ഉണ്ടായിട്ടില്ല. നിലവില്‍ ബെലഗാവി ഉള്‍പ്പെടെയുള്ള നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബദല്‍ അലൈന്‍മെന്റ് പരിഗണിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്.

English Summary

Belagavi and Kolhapur are pushing for inclusion in the proposed Mumbai-Bengaluru high-speed rail corridor. Railway Minister Ashwini Vaishnaw has reportedly agreed to examine an alternative route via Hubballi, raising hopes of improved connectivity and economic growth in North Karnataka and western Maharashtra.

Loading...
Unable to load recommendations.
Follow Us
Related Stories
India-US Trade Deal: അമേരിക്കൻ വിപണിയിൽ ഇന്ത്യയ്ക്ക് മുൻഗണന; വ്യാപാര കരാറിൽ നിർണായക ധാരണ
ട്രയൽ റൂം തുറന്നപ്പോൾ ചോരയിൽ കുളിച്ച് 18-കാരി; ഡൽഹിയിലെ ടെക്സ്റ്റൈൽ ഷോപ്പിൽ നടന്നത് ക്രൂരമായ കൊലപാതകം
ഓൺലൈൻ പ്രണയത്തിൽ വൻ ട്വിസ്റ്റ്; ഇന്ത്യയിലെത്തിയ കനേഡിയൻ വനിതയെ കൈവിട്ട് കാമുകൻ; ഒടുവിൽ എംബസിയുടെ ഇടപെടൽ!
ബാക്കി സ്വർണം എവിടെ? പിന്നിൽ ഇൻഫ്ലുവൻസർ , 15 കിലോ മോഷണത്തിൽ തെളിയാൻ
Janakpur Ayodhya Train: നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ ട്രെയിൻ; അയോധ്യയിലേക്ക് പ്രതിവാര സർവീസ്, റൂട്ടും സ്റ്റോപ്പുകളും
Bengaluru Vande Bharat: ബെംഗളൂരു- മംഗളൂരു യാത്ര വന്ദേഭാരതിൽ; കേരളത്തിനും പ്രയോജനം, റൂട്ടും സ്റ്റോപ്പുകളും അറിയാം
ഇഞ്ചി നീരും തേനും സമാസമം കഴിച്ചാൽ അസിഡിറ്റി പമ്പകടക്കും
ജിയോ VS എയർടെൽ: ബെസ്റ്റ് 365 ദിവസ വാലിഡിറ്റി പ്ലാൻ
ഹെൽത്തി കോഫി സ്മൂത്തി: വെറും 5 മിനിറ്റിൽ തയ്യാറാക്കാം ഈ കിടിലൻ ഡ്രിങ്ക്!
കാത്സ്യം കുറവാണോ? ഈ 6 ഭക്ഷണങ്ങൾ മാറ്റിനിർത്തരുത്!
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ