Mumbai Weather: മുംബൈയില്‍ മഴയെത്തുന്നു; കുടയെടുക്കാതെ പുറത്തുപോകല്ലേ

Mumbai Weather Alert Heavy Rain Thunderstorms and Strong Winds: നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും അനുദിനം താപനില ഉയരുകയാണെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഏപ്രില്‍ 19 വരെ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നായിരുന്നു കാലാവസ്ഥ വകുപ്പ് നേരത്തെ പുറപ്പെടുവിച്ച മുന്നറിയിപ്പ്. എന്നാല്‍ അതുണ്ടായില്ല, നഗരത്തില്‍ നിലവില്‍ ലഭിക്കുന്നത് നേരിയ മഴയാണ്.

Mumbai Weather: മുംബൈയില്‍ മഴയെത്തുന്നു; കുടയെടുക്കാതെ പുറത്തുപോകല്ലേ

പ്രതീകാത്മക ചിത്രം

Updated On: 

20 Apr 2026 | 07:10 PM

മുംബൈ: കനത്ത ചൂടില്‍ വലയുന്ന മുംബൈ നിവാസികള്‍ക്ക് ആശ്വാസം പകരാന്‍ മഴയെത്തുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതോടൊപ്പം ശക്തമായ കാറ്റും ഉണ്ടായേക്കാം. എന്നാല്‍ നേരിയ മഴയ്ക്കുള്ള സാധ്യത മാത്രമാണ് കാലാവസ്ഥ വകുപ്പ് മുന്നോട്ടുവെക്കുന്നത്. കനത്ത ചൂട് തുടര്‍ന്നേക്കാം.

എന്ന് മഴ പ്രതീക്ഷിക്കാം?

ഏപ്രില്‍ 21, 22 തീയതികളിലാണ് മുംബൈയിലും പരിസര പ്രദേശങ്ങളിലും മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഏപ്രില്‍ 23 മുതല്‍ വീണ്ടും താപനില ഉയരും. കഴിഞ്ഞ ദിവസം കൊളാബയിലും സാന്താക്രൂസിലും രേഖപ്പെടുത്തിയത് 33.9, 34.8 ഡിഗ്രി സെല്‍ഷ്യസ് താപനിലാണ്.

നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും അനുദിനം താപനില ഉയരുകയാണെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഏപ്രില്‍ 19 വരെ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നായിരുന്നു കാലാവസ്ഥ വകുപ്പ് നേരത്തെ പുറപ്പെടുവിച്ച മുന്നറിയിപ്പ്. എന്നാല്‍ അതുണ്ടായില്ല, നഗരത്തില്‍ നിലവില്‍ ലഭിക്കുന്നത് നേരിയ മഴയാണ്.

തീരദേശ മേഖലകളില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ തീരത്ത് താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. കാലാവസ്ഥ വ്യതിയാനം ഉപജീവനമാര്‍ഗത്തെ തടസപ്പെടുത്താനും സാധ്യതയുണ്ട്.

Also Read: Mumbai Weather: മുംബൈയില്‍ പൊള്ളുംവെയില്‍; തിളച്ചുമറിയും, കുടയും ഷാളുമെല്ലാം എടുത്തോളൂ

വിദര്‍ഭയില്‍ ഉഷ്ണതരംഗം

വിദര്‍ഭ മേഖലയില്‍ ഉഷ്ണതരംഗത്തിനുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അമരാവതിയിലും വാര്‍ധയിലും 44.4 ഡിഗ്രി സെല്‍ഷ്യസ് വരെ പരമാവധി താപനില ഉയരുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയായിരുന്നു ഇത്.

കിഴക്കന്‍ മേഖലയില്‍ ഉഷ്ണതരംഗം

ഇന്ത്യയില്‍ താപനില കുത്തനെ ഉയരുന്നതിനാല്‍ വടക്കുപടിഞ്ഞാറന്‍, മധ്യ-കിഴക്കന്‍ മേഖലകളില്‍ അടുത്ത അഞ്ച് ദിവസം ഉഷ്ണതരംഗം ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം ഏപ്രില്‍ 20നും 25നും ഇടയില്‍ നിരവധി സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഉഷ്ണതരംഗം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഹരിയാന, പഞ്ചാബ്, ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, വിദര്‍ഭ, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഒഡീഷ, ഗംഗാതീരം, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു.

തീരദേശ, തെക്കന്‍ പ്രദേശങ്ങളില്‍ ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയാണ് വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഏപ്രില്‍ 26 വരെ പശ്ചിമ ബംഗാളിലെ ഗംഗാതടത്തിന്റെ ചില ഭാഗങ്ങളിലും സമാന കാലാവസ്ഥ തുടരും.

Follow Us
Related Stories
Bengaluru Flyover: ബെംഗളൂരു എസ്‌വി റോഡും സില്‍ക്ക് ബോര്‍ഡ് ജങ്ഷനും ഒന്നാകും; വമ്പന്‍ പ്ലാനൊരുക്കി സര്‍ക്കാര്‍
മോദിയുടെ ഭരണം ഇന്ത്യയുടെ ആത്മവിശ്വാസം വീണ്ടെടുത്ത സുവർണ കാലഘട്ടം: ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു
PM Modi: ജനാധിപത്യം പരിണാമത്തിന്റെ പാതയില്‍; നെഹ്‌റുവിനെ മറികടന്ന മോദിയെ പ്രശംസിച്ച് ദേവഗൗഡ
PM Ujjwala Yojana: ഉജ്ജ്വല യോജന ഗ്യാസ് കണക്ഷനാണോ? സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചു
Delhi Metro: ഡൽഹി മെട്രോയുടെ പുതിയ മാസ്റ്റർ പ്ലാൻ; പാർലമെന്റിലേക്കും സുപ്രീംകോടതിയിലേക്കും പെട്ടെന്നെത്താം!
SIPRI 2026 Report: പാകിസ്താൻ വീണ്ടും തോറ്റു, ഇന്ത്യയുടെ ആണവായുധ ശേഖരം വർധിച്ചുവെന്ന് സിപ്രി
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മഞ്ഞളിന്റെ ഗുണം പൂർണ്ണമായി ലഭിക്കണോ?
മണ്‍സൂണ്‍ കാലത്തെ ആരോഗ്യം; എന്തൊക്കെ കഴിക്കണം?
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ