Viral News: 47 അണലികൾ ബാഗിൽ; തായ്ലൻ്റിൽ നിന്നെത്തിയ ഇന്ത്യക്കാരൻ്റെ ബാഗ് തുറന്നവർ ഞെട്ടി
അതീവ വിഷമുള്ള പാമ്പുകളായിരുന്നു ബാഗ് നിറയെ. ഏകേദേശം 47 അണലികൾ. എന്നാൽ സംഭവം അവിടെയും തീർന്നില്ല അഞ്ച് ഏഷ്യൻ ആമകളും ഇയാളുടെ ബാഗിലുണ്ടായിരുന്നു.

തായ്ലൻ്റിൽ നിന്നും ഇന്ത്യയിലെത്തിയ യാത്രക്കാരൻ്റെ ബാഗ് പരിശോധിക്കവെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ചില സംശയങ്ങൾ തോന്നിയത്. ഒട്ടും മടിച്ചില്ല രണ്ടാമതൊരുവട്ടം കൂടി പരിശോധിച്ച ഉദ്യോഗസ്ഥർ ഞെട്ടി അതീവ വിഷമുള്ള പാമ്പുകളായിരുന്നു ബാഗ് നിറയെ. ഏകേദേശം 47 അണലികൾ. എന്നാൽ സംഭവം അവിടെയും തീർന്നില്ല അഞ്ച് ഏഷ്യൻ ആമകളും ഇയാളുടെ ബാഗിലുണ്ടായിരുന്നു. യാത്രക്കാരനെതിരെ വന്യജീവി സംരംക്ഷണ പ്രകാരം കസ്റ്റംസ് കേസെടുത്തിട്ടുണ്ട്. എന്നാൽ ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
രാജ്യത്തേക്ക് മൃഗങ്ങളെ ഇറക്കുമതി ചെയ്യുന്നത് നിയമവിരുദ്ധമല്ലെങ്കിലും, വംശനാശഭീഷണി നേരിടുന്നവയോ സർക്കാർ സംരക്ഷിക്കുന്നവയോ ആയ ജീവജാലങ്ങളുടെ ഇറക്കുമതി ഇന്ത്യയുടെ വന്യജീവി സംരക്ഷണ നിയമം നിരോധിച്ചിട്ടുണ്ട്. ഒപ്പം ഏതെങ്കിലും വന്യജീവികളെ രാജ്യത്തേക്ക് എത്തിക്കുന്നതിന് മുൻപ് യാത്രക്കാരൻ ആവശ്യമായ പെർമിറ്റുകളും ലൈസൻസുകളും ഹാജരാക്കണം. ഇതാദ്യമായല്ല വന്യജീവികളെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടുന്നതായുള്ള റിപ്പോർട്ടുകൾ
On 01.06.2025, officers at CSMIA seized 3 Spider-Tailed Horned Vipers & 5 Asian Leaf Turtles (CITES Appendix-II), along with 44 Indonesian Pit Vipers, concealed in checked-in baggage. An Indian national arriving from Thailand was arrested. pic.twitter.com/C07R2Y58ZX
— Mumbai Customs-III (@mumbaicus3) June 1, 2025
ജനുവരിയിൽ, ഡൽഹി വിമാനത്താവളത്തിൽ വെച്ച് ഒരു കനേഡിയൻ പൗരൻ്റെ ലഗേജിൽ നിന്നും മുതലയുടെ തലയോട്ടി അധികൃതർ പിടിച്ചെടുത്തിരുന്നു. നവംബറിൽ, ബാങ്കോക്കിൽ നിന്ന് മടങ്ങിയെത്തിയ രണ്ട് യാത്രക്കാരെ 12 വിദേശ ആമകളുമായി കൊണ്ടുവന്നതിനും കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു . 2019-ൽ, ചെന്നൈ വിമാനത്താവളത്തിൽ തായ്‌ലൻഡിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും ഇഗ്വാനകൾ, പച്ച ത്തവളകൾ, ഈജിപ്ഷ്യൻ ആമകൾ എന്നിവ പിടിച്ചെടുത്തിരുന്നു.