Viral Video: ഓട്ടോ ഡ്രൈവറെ ചെരുപ്പൂരിയടിച്ച് യുവതി; ഗർഭിണിയായതിനാലെന്ന് ന്യായീകരണം, പിന്നാലെ ക്ഷമാപണം; വീഡിയോ വൈറൽ
Bengaluru Woman Assaults Auto Driver with Slipper: ഗർഭിണിയാണെന്നും പെട്ടെന്ന് എതിർവശത്തു നിന്ന് ഓട്ടോ വന്നപ്പോൾ പരിഭ്രമിച്ചു പോയെന്നും അതിനാലാണ് ഇത്തരത്തിൽ പ്രതികരിച്ചതെന്നാണ് യുവതിയുടെ മൊഴി. പിന്നാലെ യുവതിയും ഭർത്താവും ലോകേഷിനോട് കാലിൽ വീണ് ക്ഷമാപണം നടത്തുകയും ചെയ്തു.

സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള അതിക്രമങ്ങളുടെ വീഡിയോകൾ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. നടുറോഡിൽ വച്ച് ഓട്ടോ ഡ്രൈവറെ ചെരുപ്പൂരിയടിക്കുന്ന യുവതിയുടെ ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ബെംഗളൂരു നഗരത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്.
വീഡിയോയിൽ ഓട്ടോ ഡ്രൈവറെ കാലിലെ ചെരുപ്പൂരി അടിക്കുകയാണ് ഒരു യുവതി. ഓട്ടോറിക്ഷാ ഡ്രൈവറുമായുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് യുവതി ഇയാളെ മർദ്ദിച്ചത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ബെല്ലാന്ദുർ സെൻട്രോ മാളിനു പുറത്താണ് സംഭവം. ബിഹാർ സ്വദേശിയായ പാങ്കുരി മിശ്ര എന്ന യുവതിയാണ് ഓട്ടോ ഡ്രൈവറായ ലോകേഷി (33)നെ മർദ്ദിച്ചത്. ഭർത്താവുമായി സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി.
ഓട്ടോയ്ക്ക് പുറത്ത് നിന്ന് ഫോണിൽ സംസാരിക്കുന്നതിനിടെയിൽ യുവതി ഡ്രൈവറോട് ദേഷ്യപ്പെടുന്നതും വീഡിയോയിൽ കാണാം. ഇതിനിടെയിൽ ഇവർ കൂടുതൽ പ്രകോപിതയാവുകയും കാലിൽ കിടന്ന ചെരിപ്പൂരി ഡ്രൈവറെ തല്ലുകയും ചെയ്യുന്നതാണ് കാണുന്നത്. അയാളുടെ ദേഹത്തും മുഖത്തുമെല്ലാം യുവതി അടിക്കുന്നുണ്ട്. ഡ്രൈവർ തന്നെയാണ് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയത്. വീഡിയോ പകർത്തുന്നതിനും യുവതി ലോകേഷിനെ അസഭ്യം പറയുന്നുണ്ട്.
The arrogant girl who hit Auto driver with slipper has apologised to auto driver by falling to his feet and said she loves Bengaluru.
She claims she attacked the driver because she is pregnant and got panicked when the auto moved right next to them.pic.twitter.com/7AHOlhBSja
— 👑Che_Krishna🇮🇳💛❤️ (@CheKrishnaCk_) June 1, 2025
യുവതിയും ഭർത്താവും സ്കൂട്ടറിൽ വരുമ്പോൾ എതിർവശത്തു നിന്ന് ഓട്ടോറിക്ഷ വന്നപ്പോൾ പരിഭ്രമിച്ചു പോയെന്ന് പറഞ്ഞാണ് ഡ്രൈവറെ മർദിച്ചത്. സംഭവത്തെ തുടർന്ന് ഡ്രൈവർ യുവതിക്കെതിരെ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് യുവതിയെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു. ഗർഭിണിയാണെന്നും പെട്ടെന്ന് എതിർവശത്തു നിന്ന് ഓട്ടോ വന്നപ്പോൾ പരിഭ്രമിച്ചു പോയെന്നും അതിനാലാണ് ഇത്തരത്തിൽ പ്രതികരിച്ചതെന്നാണ് യുവതിയുടെ മൊഴി. പിന്നാലെ യുവതിയും ഭർത്താവും ലോകേഷിനോട് കാലിൽ വീണ് ക്ഷമാപണം നടത്തുകയും ചെയ്തു.
The arrogant girl who hit Auto driver with slipper has apologised to auto driver by falling to his feet and said she loves Bengaluru.
She claims she attacked the driver because she is pregnant and got panicked when the auto moved right next to them.pic.twitter.com/7AHOlhBSja
— 👑Che_Krishna🇮🇳💛❤️ (@CheKrishnaCk_) June 1, 2025
അതേസമയം യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തുന്നത്. യുവതിക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു ചിലരുടെ ആവശ്യം. എന്നാൽ മറ്റ് ചിലരാകട്ടെ യുവതിയുടെ അവസ്ഥ കൂടി പരിഗണിക്കണമെന്നാണ് പറയുന്നത്. അവർ ഗർഭിണി ആയതിനാലും ഹോർമോൺ പ്രശ്നങ്ങളാലുമാവാം അങ്ങനെ ചെയ്തുപോയത് എന്നും മാപ്പ് അപേക്ഷിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ ചിലരെല്ലാം അഭിപ്രായപ്പെട്ടു.