Mumbai-Pune Expressway Accident: മുംബൈ – പുണെ എക്‌സ്പ്രസ്‌വേയിൽ അപകടം; 20ഓളം വാഹനങ്ങൾ തകർന്നു, ഒരു മരണം
Mumbai Pune Expressway Accident Updates: ശനിയാഴ്ച ഉച്ചയോടെ റായ്‌ഗഢ് ജില്ലയിലെ ഘാലാപുരിലെ അഡോഷി ടണലിന് സമീപമാണ് അപകടം ഉണ്ടായത്. കൂട്ടിയിടിയിൽ പല വാഹനങ്ങളും പൂർണമായും തകർന്നു.

മുംബൈ-പൂണെ എക്‌സ്പ്രസ്‌വേയിൽ ട്രക്ക് ഇടിച്ച് തകർന്ന കാറുകൾ
മുംബൈ: മുംബൈ – പൂണെ എക്‌സ്പ്രവേയിൽ ഉണ്ടായ കൂട്ടിയിടിയിൽ ഇരുപതോളം വാഹനങ്ങൾ തകർന്നു. കണ്ടെയ്‌നർ ട്രെയിലർ ട്രക്ക് നിയന്ത്രണം വിട്ട് വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത്. ട്രക്ക് മുന്നിൽ പോയ വാഹനങ്ങളിൽ പിടിച്ചതോടെ മറ്റ് പല വാഹനങ്ങളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഒരാൾ മരിച്ചു. 19 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ടെന്നാണ് വിവരം.
ശനിയാഴ്ച ഉച്ചയോടെ റായ്‌ഗഢ് ജില്ലയിലെ ഘാലാപുരിലെ അഡോഷി ടണലിന് സമീപമാണ് അപകടം ഉണ്ടായത്. കൂട്ടിയിടിയിൽ പല വാഹനങ്ങളും പൂർണമായും തകർന്നു. ബ്രേക്കിനുണ്ടായ തകരാറാണ് ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായതെന്നാണ് സൂചന. ഇതോടെ ട്രക്ക് വിവിധ കാറുകളുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്‌ക്കിടെയാണ് ഒരു സ്ത്രീ മരണപ്പെട്ടത്.
അപകടത്തിന്റെ ദൃശ്യങ്ങൾ:
🚨 Major accident on Mumbai – Pune expressway this afternoon! Almost 15-20 vehicles crashed 🙏
Travel safely in the ghats!! https://t.co/MUHjgUUg4k pic.twitter.com/gYp6lcFkxS— Mumbai Rains (@rushikesh_agre_) July 26, 2025
ALSO READ: മാലദ്വീപുമായുള്ളത് ആഴത്തിലുള്ള ബന്ധം; ഇന്ത്യ ഏറ്റവും വിശ്വസ്ത വികസനപങ്കാളിയെന്ന് മുയിസ്സു……
സംഭവത്തിൽ ട്രക്ക് ഡ്രൈവറെ ഘോപോലി പോലീസ് കസ്റ്റഡിയിൽ എടുത്തു. അപകട സമയത്ത് ഡ്രൈവർ മദ്യപിച്ചിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. അപകടത്തെ തുടർന്ന് അഞ്ച് കിലോമീറ്ററോളം പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടു. അപകട സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേർന്നാണ് അപകടത്തിൽ തകർന്ന വാഹങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചത്.