Mumbai Weather: മുംബൈയില്‍ കൊടുംചൂട്! യെല്ലോ അലര്‍ട്ട്; ജാഗ്രതയോടെ തുടരാം

Mumbai Braces for Heat and Humidity as IMD Issues Yellow Alert: കഴിഞ്ഞ ദിവസം സാന്താക്രൂസ് ഒബ്‌സര്‍വേറ്ററിയില്‍ രേഖപ്പെടുത്തിയത് 35 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ്. സാധാരണയേക്കാള്‍ 1.6 ഡിഗ്രി കൂടുതലാണിത്. കൊളാബ തീരദേശ ഒബ്‌സര്‍വേറ്ററിയില്‍ ഇതേസമയം 33.7 ഡിഗ്രിയും മെര്‍ക്കുറി സ്‌കെയിലുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Mumbai Weather: മുംബൈയില്‍ കൊടുംചൂട്! യെല്ലോ അലര്‍ട്ട്; ജാഗ്രതയോടെ തുടരാം

പ്രതീകാത്മക ചിത്രം

Published: 

14 Apr 2026 | 06:50 AM

മുംബൈ: അതിശക്തമായ ചൂടില്‍ വലഞ്ഞ് മുംബൈ നഗരം. ഏപ്രില്‍ 16 മുതല്‍ ഏപ്രില്‍ 17 വരെ അതിശക്തമായ താപനില രേഖപ്പെടുത്തുമെന്ന് കാലാവസ്ഥ പ്രവചനം. ചൂടും ഈര്‍പ്പവും ഒരുപോലെ വരാനുള്ള സാധ്യത കണക്കിലെടുത്ത് നഗരത്തില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച മുതല്‍ മുംബൈയിലെ പരമാവധി താപനില 35 ഡിഗ്രി സെല്‍ഷ്യസ് കടക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

കഴിഞ്ഞ ദിവസം സാന്താക്രൂസ് ഒബ്‌സര്‍വേറ്ററിയില്‍ രേഖപ്പെടുത്തിയത് 35 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ്. സാധാരണയേക്കാള്‍ 1.6 ഡിഗ്രി കൂടുതലാണിത്. കൊളാബ തീരദേശ ഒബ്‌സര്‍വേറ്ററിയില്‍ ഇതേസമയം 33.7 ഡിഗ്രിയും മെര്‍ക്കുറി സ്‌കെയിലുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുംബൈയുടെ പലഭാഗങ്ങളിലും താപനില 38 ഡിഗ്രി കടന്നു.

വിദര്‍ഭയിലും മറാത്തവാഡയിലും ഉഷ്ണതരംഗവും ശക്തിപ്രാപിച്ചു. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 12.2 കിലോമീറ്റര്‍ ഉയരത്തില്‍ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ ഉഷ്ണതരംഗം ശക്തിപ്രാപിച്ചതായാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രങ്ങള്‍ പറയുന്നത്. ഇതിന് പുറമെ ഏപ്രില്‍ 15 ഓടെ ഹിമാലയന്‍ മേഖലയില്‍ ശക്തമായ പടിഞ്ഞാറന്‍ കാറ്റും പ്രവചിക്കപ്പെടുന്നുണ്ട്.

അടുത്ത അഞ്ച് ദിവസങ്ങളില്‍ മഹാരാഷ്ട്രയില്‍ ഉടനീളം താപനില 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ് നല്‍കുന്നു. മഴയ്ക്ക് സാധ്യതയില്ലാത്തതിനാല്‍ മുംബൈ നിവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.

Also Read: Mumbai Heat Alert: മുംബൈയില്‍ കൊടുചൂട്; തിളച്ചുമറിഞ്ഞ് നഗരം, പുറത്തിറങ്ങേണ്ട

ജല്‍ഗാവ്, മലേഗാവ്, സാംഗ്ലി, സോളാപൂര്‍, ജെയൂര്‍ തുടങ്ങിയ നഗരങ്ങളില്‍ താപനില 41 ഡിഗ്രി സെല്‍ഷ്യസ് കടന്നു. കൊങ്കണ്‍ മേഖലയില്‍, സാധാരണയേക്കാള്‍ 2-3 ഡിഗ്രി സെല്‍ഷ്യസ്
കൂടുതല്‍ താപനില രേഖപ്പെടുത്തി. ദഹാനുവില്‍ ഏറ്റവും ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസാണ്.

Loading...
Unable to load recommendations.
Follow Us
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം