Namma Metro: നമ്മ മെട്രോ ഇനി കൂടുതൽ ദൂരത്തേക്ക്; 312 കിലോമീറ്റർ വികസനം

Bengaluru Metro Gets Big Expansion Plan With 312 Km New Connectivity: ബെംഗളൂരു മഹാനഗര മേഖലയിലെ അടുത്ത 10 മുതല്‍ 15 വര്‍ഷത്തേക്കുള്ള വികസനം മുന്നില്‍ക്കണ്ട് തയാറാക്കുന്ന സമഗ്ര പദ്ധതിയുടെ ഭാഗമായാണ് മെട്രോ വിപുലീകരണം. നഗരത്തിനകത്തും പ്രാന്തപ്രദേശങ്ങളിലുമുള്ള യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് കൂടുതല്‍ മെട്രോ പാതകള്‍ കൊണ്ടുവരുന്നത്.

Namma Metro: നമ്മ മെട്രോ ഇനി കൂടുതൽ ദൂരത്തേക്ക്; 312 കിലോമീറ്റർ വികസനം

പ്രതീകാത്മക ചിത്രം

Published: 

06 Oct 2026 | 06:32 AM

ബെംഗളൂരു: ഗതാഗതക്കുരുക്ക് കുറയ്ക്കാനും ബെംഗളൂരു നഗരത്തിന്റെ അതിവേഗ വളര്‍ച്ചയ്ക്ക് അനുസരിച്ച് പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്താനും വന്‍ പദ്ധതിയുമായി കര്‍ണാടക സര്‍ക്കാര്‍. അടുത്ത വര്‍ഷങ്ങളില്‍ നമ്മ മെട്രോ ശൃംഖലയില്‍ വലിയ വിപുലീകരണം നടത്താനാണ് തീരുമാനം. 2037ഓടെ നിലവിലെ ശൃംഖലയ്ക്ക് പുറമെ 312 കിലോമീറ്റര്‍ അധിക മെട്രോ കണക്റ്റിവിറ്റി ഒരുക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഡികെ ശിവകുമാര്‍ അറിയിച്ചു.

312 കിലോമീറ്റര്‍ അധിക മെട്രോ

ബെംഗളൂരു മഹാനഗര മേഖലയിലെ അടുത്ത 10 മുതല്‍ 15 വര്‍ഷത്തേക്കുള്ള വികസനം മുന്നില്‍ക്കണ്ട് തയാറാക്കുന്ന സമഗ്ര പദ്ധതിയുടെ ഭാഗമായാണ് മെട്രോ വിപുലീകരണം. നഗരത്തിനകത്തും പ്രാന്തപ്രദേശങ്ങളിലുമുള്ള യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് കൂടുതല്‍ മെട്രോ പാതകള്‍ കൊണ്ടുവരുന്നത്. നിലവിലെ മെട്രോ ശൃംഖലയെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിലൂടെ റോഡുകളിലെ വാഹനത്തിരക്ക് കുറയ്ക്കാനും പൊതുഗതാഗതത്തെ കൂടുതല്‍ ആശ്രയിക്കാനും കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

മെട്രോയ്ക്ക് പുറമെ സബര്‍ബന്‍ റെയിലും

നമ്മ മെട്രോയ്ക്ക് പുറമെ 72 കിലോമീറ്റര്‍ അധിക സബര്‍ബന്‍ റെയില്‍ കണക്റ്റിവിറ്റിയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബെംഗളൂരുവിന്റെ നഗരകേന്ദ്രത്തില്‍ മാത്രം ഗതാഗത സൗകര്യങ്ങള്‍ കേന്ദ്രീകരിക്കാതെ നഗരത്തിന്റെ പുറംപ്രദേശങ്ങളിലേക്കും വികസനം എത്തിക്കുകയാണ് ലക്ഷ്യം.

Also Read: Namma Metro: ബെംഗളൂരുവിൽ ഇനി മെട്രോയും സബർബൻ റെയിലും ഒരേ പാതയിൽ

അതോടൊപ്പം 210 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അധിക വളയ റോഡും പരിഗണിക്കുന്നുണ്ട്. നഗരത്തിലെ വിവിധ ഹബ്ബുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനൊപ്പം പെരിഫറല്‍ റിങ് റോഡ് രണ്ടാം ഘട്ടത്തെ നൈസ് റോഡുമായി ബന്ധിപ്പിക്കുന്ന പദ്ധതിയും ചര്‍ച്ചയായി.

പുതിയ നഗരകേന്ദ്രങ്ങളിലേക്ക് മെട്രോ എത്തും

ബെംഗളൂരുവിന്റെ വളര്‍ച്ച നഗരപരിധിക്കുള്ളില്‍ മാത്രം ഒതുങ്ങാതിരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വ്യവസായ മേഖലകളും പുതിയ താമസകേന്ദ്രങ്ങളും നഗരത്തിന് ചുറ്റുമായി വികസിപ്പിക്കുന്നതിനൊപ്പം ഇവിടങ്ങളിലേക്കുള്ള ഗതാഗത സൗകര്യവും ഒരുക്കും. ബെംഗളൂരുവിന് ചുറ്റുമായി ഒമ്പത് പുതിയ സംയോജിത വ്യവസായ ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ തൊഴില്‍കേന്ദ്രങ്ങള്‍ രൂപപ്പെടുമെന്നാണ് പ്രതീക്ഷ.

English Summary

Bengaluru is set for a major Namma Metro expansion, with plans for 312 km of additional connectivity by 2037. The long-term development plan aims to improve public transport and connectivity across the Bengaluru metropolitan region.

Loading...
Unable to load recommendations.
Follow Us
ദുബായ് ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടോ? പുതിയതെടുക്കാൻ ചെയ്യേണ്ടത് !
രാവിലെ ഒരു സ്പൂൺ നെയ്യ്! ശരീരത്തിൽ നടക്കുന്ന മാറ്റങ്ങൾ ഇതാ
ഐക്യൂ 15 മുതൽ ഐക്യൂ 11 ​ലൈറ്റ് വരെ; ആമസോൺ ഡീൽ
നെയ്യോ വെളിച്ചെണ്ണയോ? ആരോഗ്യത്തിന് ഏതാണ് ബെസ്റ്റ്?
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്