Namma Metro: നമ്മ മെട്രോ ഫാസ്റ്റാകും; പിങ്ക് ലൈന്‍ ബന്നാര്‍ഘട്ട റോഡ് മെട്രോ ഓഗസ്റ്റ് 15 നുള്ളില്‍ തുറക്കും

Bengaluru Metro Pink Line Nears Launch as BMRCL Secures Speed Certification: റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍ ജൂണ്‍ നാലിനാണ് ബിഎംആര്‍സിഎലിന് സ്പീഡ് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. ആര്‍ഡിഎസ്ഒ വേഗത നിയന്ത്രണങ്ങളൊന്നും തന്നെ പറഞ്ഞിട്ടില്ല. മാത്രമല്ല 90 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ സര്‍വീസ് നടത്താന്‍ സാധിക്കില്ല, ഇതിനുള്ള അനുമതി ലഭിച്ചില്ലെന്ന് ബിഎംആര്‍സിഎല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Namma Metro: നമ്മ മെട്രോ ഫാസ്റ്റാകും; പിങ്ക് ലൈന്‍ ബന്നാര്‍ഘട്ട റോഡ് മെട്രോ ഓഗസ്റ്റ് 15 നുള്ളില്‍ തുറക്കും

നമ്മ മെട്രോ

Published: 

06 Jun 2026 | 07:33 AM

ബെംഗളൂരു: നമ്മ മെട്രോ പിങ്ക് ലൈന്‍ പാത തുറക്കാന്‍ പോകുന്നു. നമ്മ മെട്രോ യാത്രക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പിങ്ക് ലൈനിന് സ്പീഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 15 ഓടെ ബന്നാര്‍ഘട്ട റോഡ് മെട്രോ ലൈന്‍ തുറക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) അറിയിച്ചു. ഈ പാത തുറക്കുന്നതോടെ ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങള്‍ തമ്മിലുള്ള കണക്ടിവിറ്റി അതിവേഗം സാധ്യമാകും.

റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍ ജൂണ്‍ നാലിനാണ് ബിഎംആര്‍സിഎലിന് സ്പീഡ് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. ആര്‍ഡിഎസ്ഒ വേഗത നിയന്ത്രണങ്ങളൊന്നും തന്നെ പറഞ്ഞിട്ടില്ല. മാത്രമല്ല 90 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ സര്‍വീസ് നടത്താന്‍ സാധിക്കില്ല, ഇതിനുള്ള അനുമതി ലഭിച്ചില്ലെന്ന് ബിഎംആര്‍സിഎല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഏപ്രില്‍ 28 മുതല്‍ മെയ് 9 വരെ 12 ദിവസമാണ് ഓസിലേഷന്‍ ട്രയലുകളും എമര്‍ജന്‍സി ബ്രേക്കിങ് ഡിസ്റ്റന്‍സ് ടെസ്റ്റുകളും നടന്നത്. സര്‍വീസ് ആരംഭിക്കുന്നതിന് മുമ്പ് സുരക്ഷിതമായ വേഗത കൈവരിക്കാന്‍ ട്രെയിനിന് സാധിക്കുമോ എന്നറിയാന്‍ നടത്തുന്ന പരീക്ഷണമാണ് ഓസിലേഷന്‍. സുരക്ഷിതമായി നിര്‍ത്താന്‍ ട്രെയിനിന് സാധിക്കുമോ എന്ന് ഇബിഡി പരിശോധനകള്‍ വഴിയും മനസിലാക്കും.

ആര്‍സിഎസ്ഒ നല്‍കിയ വേഗത സര്‍ട്ടിഫിക്കറ്റ് ബിഎംആര്‍സിഎല്‍ മെട്രോ റെയില്‍വേ സുരക്ഷ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കും. ഇതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ജൂണ്‍ മാസം അവസാനത്തോടെ സിഎംആര്‍എസ് കോത്തനൂര്‍ ഡിപ്പോയില്‍ ട്രെയിനിന്റെ പരിശോധന നത്തും. വാഷിങ് പ്ലാന്റ്, വാട്ടര്‍ ജെറ്റ്, ട്രെയിന്‍ ലിഫ്റ്റിങ് പിറ്റ് ജാക്കുകള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ളതിന്റെ അറ്റക്കുറ്റപ്പണികളുമായി ബന്ധപ്പെട്ട സൗകര്യങ്ങളും പരിശോധിക്കുമെന്നും ഉദ്യോഗസ്ഥര്‍.

ഇതിന് ശേഷം മാത്രമാണ് അന്തിമ റോളിങ് സ്‌റ്റോക്ക് അംഗീകാരത്തിനായി ശുപാര്‍ശകള്‍ സമര്‍പ്പിക്കുകയുള്ളൂ. സീമെന്‍സ് നല്‍കുന്ന സിഗ്നലിങ്, ട്രെയിന്‍ നിയന്ത്രണ സംവിധാനങ്ങള്‍ക്കുള്ള സ്വതന്ത്ര സുരക്ഷ വിലയിരുത്തല്‍ സര്‍ട്ടിഫിക്കറ്റിനായുള്ള നടപടികളും ബിഎംആര്‍സിഎല്‍ ആരംഭിച്ചിരിക്കുകയാണ്. ഇത് വൈകാതെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.

Also Read: Namma Metro: ബെംഗളൂരു-തുംകുരു യാത്ര വെറും 45 മിനിറ്റില്‍; നമ്മ മെട്രോ സര്‍വീസ് ഈ വര്‍ഷം ആരംഭിക്കും

നമ്മ മെട്രോ പിങ്ക് ലൈന്‍

7.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയാണ് പുതുതായി തുറക്കാന്‍ പോകുന്നത്. കലേന അഗ്രഹാരയെ തവരെക്കരെയുമായി ബന്ധിപ്പിക്കുന്ന ഈ പാതയില്‍ ആകെ ആറ് സ്റ്റേഷനുകളുണ്ട്. ഇതുകൂടാതെ ജയദേവ ആശുപത്രിയിലെ യെല്ലോ ലൈനുമായുള്ള ഇന്റര്‍ചേഞ്ചും ഈ പാതയില്‍ ഉള്‍പ്പെടുന്നു. പിങ്ക് ലൈന്‍ പാത ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതോടെ നമ്മ മെട്രോ ശൃംഖലയുടെ ആകെ നീളം 103.6 കിലോമീറ്ററാകും. ഇതോടെ മുംബൈയെ പിന്നിലാക്കാനും നമ്മ മെട്രോയ്ക്ക് സാധിക്കുന്നതാണ്.

കൂടുതല്‍ ട്രെയിനുകളെത്തും

പിങ്ക് ലൈനിലേക്ക് ആറ് ട്രെയിനുകളാണ് ബിഇഎംഎല്‍ ഇതുവരെ വിതരണം ചെയ്തത്. കൂടുതല്‍ ട്രെയിനുകള്‍ വരും ആഴ്ചകളില്‍ എത്തുമെന്നാണ് വിവരം. പീക്ക് അവര്‍ ഫ്രീക്വന്‍സി ഏകദേശം അഞ്ച് മിനിറ്റാക്കി കൊണ്ടായിരിക്കും ട്രെയിന്‍ സര്‍വീസ്.

പാത എന്ന് തുറക്കും?

കലേന അഗ്രഹാര മുതല്‍ തവരെക്കരെ വരെയുള്ള പിങ്ക് ലൈന്‍ പാത ജൂലൈ അവസാനത്തോടെ എല്ലാ ജോലികളും പൂര്‍ത്തിയാക്കി ഓഗസ്റ്റ് 15ന് മുമ്പ് തുറക്കാനാണ് ബിഎംആര്‍സിഎല്‍ പദ്ധതിയിടുന്നത്. ശേഷിക്കുന്ന ഡയറി സര്‍ക്കിള്‍ മുതല്‍ നാഗവാര വരെയുള്ള 13.75 കിലോമീറ്റര്‍ ഭൂഗര്‍ഭ പാത ഡിസംബറിലും തുറന്നേക്കും.

English Summary

The Kalena Agrahara–Tavarekere section of Bengaluru’s Namma Metro Pink Line is expected to open before August 15 after BMRCL received the required speed certification. The development marks a major step toward the launch of the city’s much-awaited metro corridor.

Follow Us
Related Stories
Jantar Mantar Protest: വെറും രാഷ്ട്രീയ നാടകം! കോൺഗ്രസിനെതിരെ സോനം വാങ് ചുക്കിന്റെ ഭാര്യ; വിദ്യാർത്ഥി പ്രക്ഷോഭത്തെ ദുരുപയോഗം ചെയ്യരുതെന്ന് പ്രതികരണം
Chennai Metro: ഓടുന്ന മെട്രോയ്ക്ക് താഴെ മറ്റൊരു മെട്രോ; ഗതാഗത തടസ്സമില്ല, ട്രെയിൻ നിർത്തേണ്ടതില്ല!
നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കും- കേന്ദ്ര സർക്കാർ
Mumbai Heavy Rain: മുംബൈയില്‍ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ആര്‍ക്കെല്ലാം ബാധകം?
PM Modi Viksit Bharat: ‘വിക്സിത് ഭാരത്’ ലക്ഷ്യങ്ങളിലേക്ക് രാജ്യം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടറിമാരുടെ ഉന്നതതല യോഗം
“സി.ജെ.പിയുടെ പ്രതിഷേധത്തിന് പോയില്ല”; കാരണം വെളിപ്പെടുത്തി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ
ഗ്രാമിന് 21000? 2027-ൽ സ്വർണം വാങ്ങാൻ സാധിക്കില്ലേ?
ഗ്രീന്‍ ടീ കുടിക്കേണ്ടത് എപ്പോള്‍?
ഒരാൾ വില്ലനാണ്! നിലക്കടയിലോ ബദാമിലോ കൊഴുപ്പ് കൂടുതൽ?
മത്തി കഴിക്കുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാം?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി