Indians ordered on New Year 2025:’കോണ്ടം, സോഫ്റ്റ് ഡ്രിങ്ക്’; ന്യൂ ഇയർ ആഘോഷിക്കാൻ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്തത്

Indians ordered items in New Year: പുതുവർഷത്തെ വരവേൽക്കാൻ ഇന്ത്യക്കാര്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Indians ordered on New Year 2025:കോണ്ടം, സോഫ്റ്റ് ഡ്രിങ്ക്; ന്യൂ ഇയർ ആഘോഷിക്കാൻ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്തത്

New Year Online Products

Updated On: 

01 Jan 2025 | 12:41 PM

ന്യൂ ഇയർ ആഘോഷത്തിന്റെ തിരക്കിലാണ് രാജ്യം. വമ്പൻ ആ​ഘോഷങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി നടക്കുന്നത്. പലരും 2025നെ വരവേറ്റത് വ്യത്യസ്തമായാണ്. എന്നാൽ പുതുവർഷത്തെ വരവേൽക്കാൻ ഇന്ത്യക്കാര്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പതിവുപോലെ കോണ്ടം മുതൽ ചിപ്സ് പാക്കറ്റുകൾ വരെ ഓൺലൈനായി ഓർഡർ ചെയത പട്ടികയിലുണ്ട്.

ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്‌ഫോമുകളിൽ‌ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ആളുകൾ കൂടുതൽ ഓർഡർ ചെയ്തത് കോണ്ടം, പാല്‍, ചോക്ലേറ്റുകള്‍, മുന്തിരി, പനീര്‍, ചിപ്‌സ്, സോഫ്റ്റ് ഡ്രിങ്കുകള്‍, വെള്ളക്കുപ്പികള്‍, ഐസ് ക്യൂബുകള്‍, തുടങ്ങിയ സാധനങ്ങളാണ്. ബ്ലിങ്കിറ്റിന്റെ സിഇഒ ആല്‍ബിന്ദര്‍ ധിന്‍ഡ്‌സ, സ്വിഗ്ഗി-സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് സഹസ്ഥാപകന്‍ ഫാനി കിഷന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ട സാധനങ്ങളുടെ ലിസ്റ്റ് എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ 2.3 ലക്ഷം ആലൂ ബുജിയ പാക്കറ്റുകള്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ടുവെന്ന് ബ്ലിങ്കിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ മിനിറ്റിലും 853 ചിപ്‌സ് ഓര്‍ഡര്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടും റിപ്പോര്‍ട്ട് ചെയ്യുന്നു.

കോണ്ടം വിൽപ്പനയിൽ കുതിപ്പ്

കഴിഞ്ഞ ദിവസം ഉച്ചയോടെ സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിൽ 4,779 പായ്ക്കറ്റ് കോണ്ടം ഡെലിവർ ചെയ്തുവെന്നാണ് കണക്ക്. വൈകുന്നേരമായതോടെ കോണ്ടം വിൽപ്പന വർധിച്ചു. ബ്ലിങ്കിറ്റിലും കോണ്ടം വിൽപ്പനയിൽ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് അൽബിന്ദർ ദിൻഡ്‌സ വെളിപ്പെടുത്തി. 1.2 ലക്ഷം പായ്ക്കറ്റ് കോണ്ടം ഉപഭോക്താക്കൾക്ക് രാത്രി 9.50 ഓടെ എത്തിച്ചുവെന്ന് ബ്ലിങ്കിറ്റ് സിഇഒ എക്സിൽ കുറിച്ചു.

 

ഇതിൽ തന്നെ ഏറ്റവും കൂടുതൽ വിൽക്കപ്പെട്ട കോണ്ടം ഫ്ലേവറുകളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകളും പുറത്തുവിട്ടിരുന്നു. ചോക്ലേറ്റാണ് ഏറ്റവും കൂടുതൽ വിൽക്കപ്പെട്ട കോണ്ടം ഫ്ലേവർ. കോണ്ടം വിൽപനയുടെ 39% ചോക്ലേറ്റ് ഫ്ലേവറാണ്. രണ്ടാം സ്ഥാനത്ത് 31ശതമാനം വിൽപ്പനയിൽ സ്ട്രോബെറി ഫ്ലേവറാണ്

ഇതിനു പുറമെ രാത്രിയിലെ ഏറ്റവും മികച്ച 5 ട്രെൻഡിംഗ് സാധനങ്ങളിൽ പാൽ, ചിപ്‌സ്, ചോക്കലേറ്റ്, മുന്തിരി, പനീർ എന്നിവ ഉൾപ്പെടുന്നുവെന്നും സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് വെളിപ്പെടുത്തി. ബ്ലിങ്കിറ്റില്‍ നിന്നും കഴിഞ്ഞ ദിവസം രാത്രി മാത്രം 6,834 പാക്കറ്റ് ഐസ് ക്യൂബുകളാണ് ഓര്‍ഡര്‍ ചെയ്യപ്പെട്ടത്. ആല്‍ക്കഹോളില്ലാത്ത ശീതള പാനീയങ്ങള്‍ക്കും വലിയ ഡിമാന്റാണ് ലഭിച്ചത്. ബിഗ്ബാസ്‌ക്കറ്റില്‍ മാത്രം ഐസ് ക്യൂബുകൾ വാങ്ങിയതിൽ 1290 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

 

ബി​ഗ് ബാസ്ക്കറ്റിൽ ഡിസ്‌പോസിബിള്‍ ഗ്ലാസുകളുടെയും പ്ലേറ്റുകളുടെയും വില്‍പ്പനയില്‍ 325 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സോഡയുടെയും മോക്ടെയിലിന്റെയും വില്‍പ്പനയില്‍ 200 ശതമാനത്തിന്റെ വര്‍ധനയുണ്ടായി.

Related Stories
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ