Dowry death: 100 പവൻ സ്വർണവും വോൾവോ കാറും പോര, തിരുപ്പൂരിൽ സ്ത്രീധന പീഡനം; നവവധു ജീവനൊടുക്കി

Dowry death: സംഭവത്തിൽ ഭർത്താവ് കവിൻ കുമാൻ, ഭർത്താവിന്റെ പിതാവ് ഈശ്വരമൂർത്തി, ഭർതൃമാതാവ് ചിത്രാദേവി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച, മോണ്ടിപാളയത്തുള്ള ഒരു ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞാണ് റിതന്യ വീട്ടിൽ നിന്ന് ഇറങ്ങിയത്.

Dowry death: 100 പവൻ സ്വർണവും വോൾവോ കാറും പോര, തിരുപ്പൂരിൽ സ്ത്രീധന പീഡനം; നവവധു ജീവനൊടുക്കി

റിതന്യ

Published: 

30 Jun 2025 | 02:23 PM

സ്ത്രീധനപീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി. കൈകാട്ടിപുത്തൂർ സ്വദേശിനി റിധന്യ (27) ആണ് മരിച്ചത്. തിരിപ്പൂരിനടുത്തുള്ള ചെട്ടിപുത്തൂരിൽ സ്വന്തം കാറിനുള്ളിൽ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലാണ് റിതന്യയെ കണ്ടെത്തിയത്

കവിൻ കുമാറാണ് ഭർത്താവ്. ഇരുവരുടെയും വിവാ​ഹം കഴിഞ്ഞ് 78ാം ദിവസമാണ് മരണം. യുവതി അച്ഛൻ അണ്ണാദുരൈയ്ക്ക് അയച്ച ശബ്ദസന്ദേശത്തിൽ നിന്ന് ഭർത്താവിന്റെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. സ്ത്രീധനപീഡനം വിവരിക്കുന്ന ഓഡിയോ സംഭാഷണമാണ് പുറത്തായത്. 100 പവൻ സ്വർണവും 70 ലക്ഷം രൂപയുടെ വോൾവോ കാറും നൽകിയാണ് കല്യാണം നടത്തിയത്. എന്നാൽ അത് പോരെന്ന് പറഞ്ഞായിരുന്നു പീഡനം.

ALSO READ: “ഈ അഞ്ച് വർഷവും സിദ്ധരാമയ്യ അധികാരത്തിൽ തുടരും”: ഇനി ചർച്ചയില്ലെന്ന് കോൺ​ഗ്രസ്

സംഭവത്തിൽ ഭർത്താവ് കവിൻ കുമാൻ, ഭർത്താവിന്റെ പിതാവ് ഈശ്വരമൂർത്തി, ഭർതൃമാതാവ് ചിത്രാദേവി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച, മോണ്ടിപാളയത്തുള്ള ഒരു ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞാണ് റിധന്യ വീട്ടിൽ നിന്ന് ഇറങ്ങിയത്. യാത്രാമധ്യേ വഴിയിൽ കാര്‍ നിര്‍ത്തി കീടനാശിനിയായി ഉപയോഗിക്കുന്ന ഗുളികകൾ കഴിച്ചുവെന്നാണ് റിപ്പോർട്ട്.

പ്രദേശത്ത് ഏറെ നേരം പാർക്ക് ചെയ്തിരുന്ന ഒരു കാർ ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.മരണത്തിന് മുമ്പ് റിധന്യ വാട്ട്‌സ്ആപ്പിൽ ഏഴ് ഓഡിയോ സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും പീഡനം സഹിക്കാൻ വയ്യാതെയാണ് മകൾ ജീവനൊടുക്കിയതെന്നും പിതാവ് പറയുന്നു.

Related Stories
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ