News9 Global Summit Day 2: രാജ്യത്ത് ഇലക്ട്രിക് കാര്‍ നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കാനൊരുങ്ങി മെഴ്‌സിഡസ് ബെന്‍സ്, കമ്പനി സിഇഒയുടെ വെളിപ്പെടുത്തല്‍ ന്യൂസ് 9 ഗ്ലോബല്‍ സമ്മിറ്റില്‍; സന്തോഷ് അയ്യരുടെ വാക്കുകളിലൂടെ

News9 Global Summit Day 2 Updates: മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ സന്തോഷ് അയ്യരും ഉച്ചകോടിയില്‍ പങ്കെടുത്ത് ആശയങ്ങള്‍ പങ്കുവച്ചു.

News9 Global Summit Day 2: രാജ്യത്ത് ഇലക്ട്രിക് കാര്‍ നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കാനൊരുങ്ങി മെഴ്‌സിഡസ് ബെന്‍സ്, കമ്പനി സിഇഒയുടെ വെളിപ്പെടുത്തല്‍ ന്യൂസ് 9 ഗ്ലോബല്‍ സമ്മിറ്റില്‍; സന്തോഷ് അയ്യരുടെ വാക്കുകളിലൂടെ

News9 Global Summit (Image credits: TV9 Bharathvarsh)

Updated On: 

22 Nov 2024 18:53 PM

ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ത്താ ശൃംഖലയായ ‘ടിവി-9’ന്റെ ന്യൂസ് 9 ഗ്ലോബല്‍ സമ്മിറ്റിന്റെ രണ്ടാം ദിനം ചര്‍ച്ചകള്‍ കൊണ്ട് സജീവമായി. ജര്‍മ്മനിയിലെ സ്റ്റട്ട്ഗാര്‍ട്ട് നഗരത്തിലെ ചരിത്ര പ്രസിദ്ധമായ ഫുട്‌ബോള്‍ ഗ്രൗണ്ടായ എംഎച്ച്പി അരീനയിലാണ് ന്യൂസ്9 ഗ്ലോബല്‍ എഡിഷന്‍ നടക്കുന്നത്.

ഇന്ത്യയിലെയും ജര്‍മ്മനിയിലെയും രാഷ്ട്രീയ നേതാക്കള്‍, സെലിബ്രിറ്റികള്‍, കോര്‍പ്പറേറ്റ് രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ സന്തോഷ് അയ്യരും ഉച്ചകോടിയില്‍ പങ്കെടുത്ത് ആശയങ്ങള്‍ പങ്കുവച്ചു.

‘ഡ്രൈവിങ് എ ബില്യണ്‍ ആസ്പിരേഷന്‍’ എന്ന വിഷയത്തിലാണ് അദ്ദേഹം സംസാരിച്ചത്. ഇന്ത്യയില്‍ 20,000 ആഡംബര കാറുകളുടെ വില്‍പന എന്ന കണക്കില്‍ തങ്ങള്‍ എത്തിയതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ആഡംബര ജീവിതശൈലിയില്‍ വലിയ മാറ്റം വന്നിട്ടുണ്ട്. ഇലക്ട്രിക് കാറുകളുടെ നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ആളോഹരി വരുമാനത്തില്‍ വര്‍ധനവ്

മറ്റ് രാജ്യങ്ങളിലെ വിപണികള്‍ പരിശോധിച്ചാല്‍ രണ്ട് ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ ആഡംബര കാറുകളാണ് അവിടെ വില്‍ക്കുന്നതെന്ന് സന്തോഷ് അയ്യര്‍ വ്യക്തമാക്കി.

ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈല്‍ വിപണിയാണ് ഇന്ത്യ. ഓരോ വര്‍ഷവും 45 ലക്ഷം പാസഞ്ചര്‍ കാറുകളാണ് ഇവിടെ നിര്‍മ്മിക്കുന്നത്. ജര്‍മ്മനിയെ അപേക്ഷിച്ച് ഇന്ത്യയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ അതിവേഗം വികസിക്കുകയാണ്. വികസനത്തില്‍ എന്ന പോലെ ജനങ്ങളുടെ അഭിലാഷങ്ങളിലും മാറ്റമുണ്ട്. രാജ്യത്തെ ആളോഹരി വരുമാനം 3000 ഡോളറിലെത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇലക്ട്രിക് കാറുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും

ഇന്ത്യ പോലൊരു രാജ്യത്ത് ആഡംബര കാര്‍ മാത്രമല്ല, ഒരു കാര്‍ വാങ്ങുന്നത് തന്നെ ആഡംബരമാണ്. ഇന്ത്യയില്‍ ആയിരം പേര്‍ക്ക് 40 കാറുകളുണ്ടെങ്കില്‍ ജര്‍മ്മനിയില്‍ ആയിരം പേര്‍ക്ക് 600 കാറുകളാണുള്ളത്. ഇരുരാജ്യങ്ങളും വളരെക്കാലമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഭാവിയിലും ജനാഭിലാഷം നിറവേറ്റാന്‍ ഇന്ത്യയും ജര്‍മ്മനിയും ഒരുമിച്ച് പ്രവര്‍ത്തിക്കും. ആഡംബര കാറുകളിലും ഇലക്ട്രിഫിക്കേഷന്‍ പ്രോത്സാഹിപ്പിക്കണമെന്നും ‘ഇവി സെഗ്മെന്റി’ല്‍ അയ്യര്‍ പറഞ്ഞു. ഇലക്ട്രിക് കാറുകളുടെ നിര്‍മ്മാണത്തില്‍ മെഴ്‌സിഡസ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെഴ്‌സിഡസ് ഇന്ത്യയുടെ പ്രഥമ സിഇഒ

മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യയുടെ പ്രഥമ എംഡിയും സിഇഒയുമാണ് സന്തോഷ് അയ്യര്‍. 2009ലാണ് അദ്ദേഹം ബെഴ്‌സിഡസ് ബെന്‍സില്‍ ചേര്‍ന്നത്. കമ്പനിയിലെ വിവിധ സുപ്രധാന പദവികള്‍ കൈകാര്യം ചെയ്ത ശേഷം, 2023 ജനുവരിയില്‍ മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യയുടെ എംഡിയും സിഇഒയുമായി നിയമിക്കപ്പെട്ടു. ഇതിന് മുമ്പ് ഫോര്‍ഡ് മോട്ടോറിലും ടൊയോട്ട കിര്‍ലോസ്‌കറിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

ജര്‍മ്മനിയില്‍ പുരോഗമിക്കുന്ന ന്യൂസ്9 ഗ്ലോബല്‍ സമ്മിറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുന്നുണ്ട്. ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഒമ്പത് മണിക്കാണ് പ്രധാനമന്ത്രിയുടെ പ്രസംഗം.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ