News9 Global Summit Day 2: എഐ തൊഴിലവസരങ്ങൾ ഇല്ലാതാക്കുമോ? ന്യൂസ്9 ഗ്ലോബൽ സമ്മിറ്റിൽ പ്രമുഖ വ്യവസായികൾ നൽകിയ മറുപടി ഇങ്ങനെ

News9 Global Summit Day 2 Updates: എഐ കാരണം വലിയ തോതിൽ ആളുകൾക്ക് ജോലി നഷ്ടമാകില്ലെന്ന് മാത്രമല്ല, കഴിവുകളെ വികസിപ്പിക്കാൻ ഇത് സഹായിക്കുമെന്നും അവർ പറയുന്നു.

News9 Global Summit Day 2: എഐ തൊഴിലവസരങ്ങൾ ഇല്ലാതാക്കുമോ? ന്യൂസ്9 ഗ്ലോബൽ സമ്മിറ്റിൽ പ്രമുഖ വ്യവസായികൾ നൽകിയ മറുപടി ഇങ്ങനെ

News9 Global Summit (Image credits: News9live)

Updated On: 

22 Nov 2024 | 07:18 PM

ലോകം മുഴുവൻ ഇപ്പോൾ നിർമ്മിത ബുദ്ധിയുടെ പിടിയിലാണെന്ന് പറഞ്ഞാൽ നിഷേധിക്കാൻ സാധിക്കില്ല. കാരണം, എല്ലാ മേഖലകളിലും എഐ സാങ്കേതിക വിദ്യ വരവ് അറിയിച്ചുകഴിഞ്ഞു. എന്നാൽ, ഇത് ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ ഇല്ലാതാകുന്നതിന് കാരണമാകുമോ? ഇന്ത്യയിലെ പ്രമുഖ വാർത്താ ശൃംഖലയായ ടിവി9 ആതിഥേയത്വം വഹിക്കുന്ന ന്യൂസ് 9 ഗ്ലോബൽ സമ്മിറ്റിലൂടെ ഈ ചോദ്യത്തിനുള്ള ഉത്തരം ലഭിച്ചിരിക്കുകയാണ്. ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ്: അഡ്വാൻറ്റേജ് ഇന്ത്യ?’ എന്ന സെഷനിൽ പ്രമുഖ വ്യവസായികൾ ഈ വിഷയത്തെ കുറിച്ച് സംസാരിച്ചു. എഐ കാരണം വലിയ തോതിൽ ആളുകൾക്ക് ജോലി നഷ്ടമാകില്ലെന്ന് മാത്രമല്ല, ഇത് കഴിവുകളെ വികസിപ്പിക്കാൻ സഹായിക്കുമെന്നും അവർ പറയുന്നു.

ഇന്റർനെറ്റ് കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും ശക്തമായ വികസനം എഐ

ഇന്റർനെറ്റ് കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും ശക്തമായ വികസനമാണ് എഐ എന്ന് ടെക് മഹീന്ദ്ര യൂറോപ്പ് പ്രസിഡന്റ് ഹർഷുൽ അസ്‌നാനി പറയുന്നു. എഐ മാറ്റം കൊണ്ടുവരുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ ഇപ്പോൾ ആകുലപ്പെടേണ്ടതില്ല. ഇന്നത്തെ കമ്പനികൾ നിർമ്മിത ബുദ്ധിയെ കുറിച്ചും അതിന്റെ ഉപയോഗങ്ങളെ കുറിച്ചും അറിഞ്ഞിരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. ഇത് കണക്കിലെടുത്തില്ലെങ്കിൽ, വന്നേക്കാവുന്ന നഷ്ടം നമുക്ക് അളക്കാനാവുന്നതിലും കൂടുതൽ ആയിരിക്കുമെന്നും, എഐയിൽ നിക്ഷേപിച്ചാൽ അതിന്റെ ആദായം നിങ്ങൾക്ക് ലഭിക്കുമെന്നും ഹർഷുൽ അസ്‌നാനി പറഞ്ഞു.

ALSO READ: ഗ്രീൻ എനർജിയും എഐയും; ന്യൂസ്9 ഗ്ലോബൽ സമ്മിറ്റിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

ചെലവ് ഗണ്യമായി കുറയ്ക്കും

വ്യവസായി ആനന്ദ് രാമമൂർത്തി എഐ എങ്ങനെ ചെലവ് ഗണ്യമായി കുറയ്ക്കും എന്ന വിഷയത്തിൽ സംസാരിച്ചു. ഏത് സാങ്കേതിക വിദ്യ വന്നാലും അതിനായി ഒരുപാട് നിക്ഷേപം നടത്തേണ്ടതായി വരും. എന്നാൽ, എഐ ഉള്ളതുകൊണ്ട്, കാലക്രമേണ ചെലവും കുറയുമെന്നാണ് അദ്ദേഹം പറയുന്നത്. ഭാവിയിൽ എഐ എങ്ങനെയായിരിക്കും എന്നതിനെ കുറിച്ച് സ്റ്റീഫൻ ബെയർ ഒരു പുതിയ നിർവചനം തന്നെ നൽകിയിട്ടുണ്ടെന്നും, ഭാവിയിൽ ഇത് കൂടുതൽ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വലിയതോതിൽ തൊഴിലവസരങ്ങൾ ഇല്ലാതാകില്ല

എഐയെ കുറിച്ചുള്ള ആളുകളുടെ ഏറ്റവും വലിയ ഭയം ജോലി നഷ്ടമാകുമെന്നുള്ളതാണ്. എന്നാൽ, കൂട്ട പിരിച്ചുവിടലുകൾക്ക് എഐ കരണമാകില്ലെന്നാണ് ഹർഷുൽ അസ്‌നാനി പറയുന്നത്. കോഡിങ് പോലുള്ള ചില മേഖലകൾ ഇല്ലാതാകുമ്പോൾ, കൂടുതൽ ജീവനക്കാരെ കൊണ്ടുവരുന്നതിലായിരിക്കും വ്യവസായികൾ ശ്രദ്ധ ചെലുത്തുക. കഴിഞ്ഞ വർഷം മാത്രം ടെക് മഹീന്ദ്ര നൈപുണ്യം വികസിപ്പിച്ചെടുക്കുന്നതിന്റെ ഭാഗമായി 40000 പേർക്ക് ട്രെയിനിങ് നൽകിയിരുന്നു. എഐ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ ആളുകൾ നൈപുണ്യ വികസനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുമെന്ന് മൈക്രോൺ ഇന്ത്യയുടെ എംഡിയും അഭിപ്രായപ്പെടുന്നു.

Related Stories
Sunetra Pawar: അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യ; സുനേത്ര മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ