India visible in space: ഇത്ര തിളക്കമോ ഇന്ത്യയ്ക്ക്, ബഹിരാകാശത്ത് നിന്നുള്ള കാഴ്ചയിലെ നഗരവെളിച്ചം ചർച്ചയാകുന്നു

Night lights from India visible in space: ഇന്ത്യൻ-അമേരിക്കൻ ബഹിരാകാശ സഞ്ചാരി സുനിത വില്യംസും ബഹിരാകാശത്ത് നിന്ന് ഇന്ത്യയുടെ തിളങ്ങുന്ന ഭൂപ്രകൃതി കണ്ട് അതിശയം പ്രകടിപ്പിച്ചിട്ടുണ്ട്.

India visible in space: ഇത്ര തിളക്കമോ ഇന്ത്യയ്ക്ക്, ബഹിരാകാശത്ത് നിന്നുള്ള കാഴ്ചയിലെ നഗരവെളിച്ചം ചർച്ചയാകുന്നു

Space View

Published: 

28 Jun 2025 21:37 PM

ന്യൂഡൽഹി: ബഹിരാകാശത്തു നിന്നു നോക്കുമ്പോൾ രാജ്യത്തിന്റെ തിളക്കം കൂടിയോ ? വർഷങ്ങൾ കൊണ്ട് രാജ്യത്തെ വൈദ്യുതീകരണത്തിൽ വന്ന മാറ്റം ബഹിരാകാശ ചിത്രങ്ങളിലും പ്രതിഫലിക്കുന്നു. 1984 ഏപ്രിലിൽ വിംഗ് കമാൻഡർ രാകേഷ് ശർമ്മ സല്യൂട്ട് 7 ബഹിരാകാശ നിലയത്തിൽ നിന്ന് ഇന്ത്യയെ നോക്കിക്കൊണ്ട് ചരിത്രം സൃഷ്ടിച്ചു. അന്ന് നമ്മുടെ രാഷ്ട്രം ബഹിരാകാശത്തു നിന്ന് നോക്കുമ്പോൾ എങ്ങനെയുണ്ടെന്നു പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ചോദിച്ചപ്പോൾ, അദ്ദേഹത്തിൻ്റെ മറുപടി, “സാരേ ജഹാൻ സേ അച്ഛാ എന്നായിരുന്നു. അന്ന് തിളങ്ങുന്ന മനോഹരമായ ഒരു നാടാണ് അദ്ദേഹം കണ്ടത്.

അദ്ദേഹത്തിൻ്റെ കാലഘട്ടത്തിലെ പരിമിതമായ ക്യാമറകൾക്ക് രാത്രിയിലെ തിളക്കത്തെ ഏറെയൊന്നും പകർത്താൻ കഴിഞ്ഞിരുന്നില്ല. അന്ന് അത്ര സുന്ദരമെങ്കിൽ ഇന്ന് എന്താകും അവസ്ഥ. ഇപ്പോൾ ശുഭാംഷു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഇന്ത്യയെ നോക്കുമ്പോൾ, അദ്ദേഹത്തിൻ്റെ കാഴ്ച ഏറെ വ്യത്യസ്തമായിരിക്കും എന്നതിൽ സംശയമില്ല. നാൽപ്പത്തിയൊന്ന് വർഷത്തെ നിരന്തരമായ വളർച്ച ഒരു പുതിയ ചിത്രമാകും ഇപ്പോഴത്തേത്. വികസനത്തെയും നഗരവൽക്കരണത്തെയും സൂചിപ്പിക്കുന്ന, തിളക്കമുള്ള രാത്രികൾ ആ ചിത്രത്തിൽ വ്യക്തമായിരിക്കും.

Also Read:‘ഊണും ഉറക്കവും കളഞ്ഞ് കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്; എന്റെ കഞ്ഞിയിലാണ് സർ പാറ്റ ഇട്ടത്’; വികാരഭരിതനായി എം.ബി. പദ്മകുമാർ

2000- മുതൽ ഉപഗ്രഹ ചിത്രങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമായതിനാൽ ഈ മാറ്റം നമുക്കും മനസ്സിലാക്കാം. കഴിഞ്ഞ വർഷങ്ങളിൽ െഎഎസ്ആർഒ നടത്തിയ പഠനം അനുസരിച്ച് ബീഹാർ, മണിപ്പൂർ, ലഡാക്ക്, കേരളം തുടങ്ങിയ സംസ്ഥാനങ്ങൾ കൂടുതൽ തിളക്കമുള്ളതായി മാറി എന്നു പറയുന്നു. 2020-ൽ ഒരു താൽക്കാലിക ഇടിവ് ഇതിനു സംഭവിച്ചതൊഴിച്ചാൽ രാജ്യം തിളങ്ങുന്ന സുന്ദരി തന്നെ. അത് കോവിഡിന്റെ വരവിലാണ് ആ തിളക്കം മങ്ങിയത്. പക്ഷെ അത് മൊത്തത്തിലുള്ള പുരോഗതിയെ ഇല്ലാതാക്കിയില്ല.

ഇന്ത്യൻ-അമേരിക്കൻ ബഹിരാകാശ സഞ്ചാരി സുനിത വില്യംസും ബഹിരാകാശത്ത് നിന്ന് ഇന്ത്യയുടെ തിളങ്ങുന്ന ഭൂപ്രകൃതി കണ്ട് അതിശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഹിമാലയത്തിൻ്റെയും ഗുജറാത്തിൻ്റെയും മുംബൈയുടെയും നിറപ്പകിട്ടുള്ള കാഴ്ചകളെ അവർ എടുത്തുപറഞ്ഞിട്ടുണ്ട്. പകൽ സമയത്തെ ചിത്രങ്ങൾ നഗരവ്യാപനത്തെ വെളിപ്പെടുത്തുമ്പോൾ, രാത്രികാല വിളക്കുകളുടെ തിളക്കമാണ് ഇന്ത്യയുടെ മുന്നേറ്റം ശരിക്കും കാണിക്കുന്നത്. ഇപ്പോൾ പുറത്തു വരുന്ന ചിത്രം കണ്ട് രാകേഷ് ശർമ്മയെ പോലെ നമ്മളും പറയും സാരേ ജഹാം സേ അച്ഛാ.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്