Nimisha Priya case: ആഗസ്റ്റ് 14-ന് സുപ്രീംകോടതി വീണ്ടും വാദം കേൾക്കും, പ്രധാന നിർദ്ദേശങ്ങളിത്

അടിയന്തര പരിഗണന മാപ്പ് ഉറപ്പാക്കുകയെന്നതാണെന്നും അതിനുശേഷം ബ്ലഡ് മണി സംബന്ധിച്ച വിഷയം പരിഗണിക്കാമെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.

Nimisha Priya case: ആഗസ്റ്റ് 14-ന് സുപ്രീംകോടതി വീണ്ടും വാദം കേൾക്കും, പ്രധാന നിർദ്ദേശങ്ങളിത്

Nimisha Priya Case Supreme Court

Published: 

18 Jul 2025 | 04:58 PM

ന്യൂഡൽഹി: യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള ഹർജിയിൽ സുപ്രീംകോടതി ഓഗസ്റ്റ് 14-ന് വീണ്ടും വാദം കേൾക്കും. ജൂലൈ 16-ന് നിശ്ചയിച്ചിരുന്ന നിമിഷപ്രിയയുടെ വധശിക്ഷ പിന്നീട് മാറ്റി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിമിഷപ്രിയയുടെ മോചനം വേഗത്തിലാക്കാൻ ആക്ഷൻ കൗണ്‍സിലിൻ്റെ നേതൃത്വത്തിൽ വിഷയം സുപ്രീംകോടതിയിലും എത്തിച്ചത്. അതേസമയം ആഭ്യന്തര കലാപങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും വളരെയധികം ബാധിച്ച യെമനിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ, നയതന്ത്രപരമായി ഇന്ത്യ കഴിയുന്നതിൻ്റെ പരമാവധിയിയാണ് ചെയ്യുന്നതെന്ന് സർക്കാരിന് വേണ്ടി അറ്റോർണി ജനറൽ ആർ വെങ്കട്ടരമണി കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

അതേസമയം അടിയന്തര പരിഗണന മാപ്പ് ഉറപ്പാക്കുകയെന്നതാണെന്നും അതിനുശേഷം ബ്ലഡ് മണി സംബന്ധിച്ച വിഷയം പരിഗണിക്കാമെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. നയതന്ത്ര സംവിധാനങ്ങൾ വഴി നിമിഷപ്രിയയുടെ വിടുതൽ ഉറപ്പാക്കണമെന്നാണ് ആക്ഷൻ കൗണ്‍സിലിൻ്റെ ആവശ്യങ്ങളിൽ ഒന്ന്. ഒപ്പം കേരളത്തിൽ നിന്നുള്ള ചില സാമൂഹിക പ്രവർത്തകരെയും മുസ്ലീം മതനേതാവിനെയും യെമനിലേക്ക് അയയ്ക്കണമെന്നും ഇതുവഴി അവർക്ക് മരിച്ചയാളുടെ കുടുംബത്തെ കാണാനും ബ്ലഡ് മണി സംബന്ധിച്ച് ചർച്ച നടത്താനും കഴിയുമെന്നും അവർ ആവശ്യപ്പെട്ടു. നിമിഷയെ വധശിക്ഷയിൽ നിന്ന് രക്ഷിക്കുക എന്നതാണ് തങ്ങളുടെ ശ്രമം, ഇതിന് സർക്കാരിൻ്റെ അനുമതി ആവശ്യമാണ്,” എന്ന് വാദം കേൾക്കുന്നതിനിടെ മുതിർന്ന അഭിഭാഷകൻ ആർ. ബസന്ത് കോടതിയിൽ പറഞ്ഞു.

കോടതി പറഞ്ഞത്?

വിഷയത്തിൽ ഹർജിക്കാരൻ കേന്ദ്ര സർക്കാരിന് ഔപചാരികമായി അപേക്ഷ നൽകണമെന്നാണ് കോടതി നിർദ്ദേശം . യാത്ര അനുവദിക്കണോ വേണ്ടയോ എന്ന് സർക്കാർ തീരുമാനിക്കുമെന്ന് കോടതി വ്യക്തമാക്കി. ഈ വിഷയത്തിൽ സർക്കാരിന് ഇപ്പോൾ ഒരു ഉറപ്പും നൽകാൻ കഴിയില്ലെന്ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയും കോടതിയെ അറിയിച്ചു. “നിമിഷ സുരക്ഷിതമായി തിരിച്ചെത്തണമെന്നാണ് ആഗ്രഹമെന്നും, ചർച്ചകൾക്ക് എന്തെങ്കിലും പ്രതികൂല ഫലമുണ്ടായാൽ സ്ഥിതി കൂടുതൽ വഷളായേക്കാം” എന്നും അദ്ദേഹം പറഞ്ഞു.

Related Stories
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത
Bengaluru Special Trains: ബെംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍; ശരവേഗം ലക്ഷ്യസ്ഥാനത്തെത്താം
Chennai college Assault Case: ചെന്നൈയിൽ കോളേജ് കാമ്പസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; കാന്റീൻ ഉടമ ഉൾപ്പടെ 3 പേർ പിടിയിൽ
Bihar: 10,000 രൂപയിൽ നിന്ന് രണ്ട് ലക്ഷം രൂപയിലേക്ക്; വനിതാ സംരംഭകർക്ക് നൽകുന്ന ധനസഹായത്തിൽ വൻ വർധനവുമായി ബീഹാർ
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ