Aadhaar Train Ticket Booking : തത്ക്കാലിന് മാത്രമല്ല, ഇനി ആദ്യ 15 മിനിറ്റിനുള്ളിൽ ഓൺലൈനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആധാർ നിർബന്ധം
Aadhaar Authentication For Train Ticket Booking : ടിക്കറ്റ് റിസർവേഷൻ ആരംഭിച്ച് ആദ്യ 15 മിനിറ്റിനുള്ളിൽ ബുക്ക് ചെയ്യുന്നവർക്കാണ് ആധാർ നിർബന്ധമാക്കിയിരിക്കുന്നത്. നേരത്തെ തത്ക്കാൽ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കും ആധാർ നിർബന്ധമാക്കിയിരുന്നു

Representational Image
സാധരണ തലത്തിലുള്ള ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിനും ആധാർ നിർബന്ധമാക്കി ഇന്ത്യൻ റെയിൽവെ. ജനറൽ റിസർവേഷൻ ആരംഭിച്ച് ആദ്യ 15 മിനിറ്റിനുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് റെയിൽവെ ആധാർ നിർബന്ധമാക്കിയിരിക്കുന്നത്. ഒക്ടോബർ ഒന്നാം തീയതി മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. നിലവിൽ രണ്ട് മാസം മുമ്പാണ് ജനറൽ ടിക്കറ്റ് റിസർവേഷൻ ചെയ്യാൻ റെയിൽവെ അനുവദിച്ചിട്ടുള്ളത്.
നേരത്തെ റെയിൽവെ തത്ക്കാൽ ടിക്കറ്റ് ബുക്കിങ്ങിന് ആധാർ നിർബന്ധമാക്കിയിരുന്നു. ഇതിന് പിന്നാലെ ജനറൽ ടിക്കറ്റ് ബുക്കിങ്ങിലേക്കും റെയിൽവെ ആധാർ നിർബന്ധമാക്കി തുടങ്ങിയിരിക്കുന്നത്. അതിൻ്റെ ആദ്യഘട്ടമായിട്ടാണ് റിസർവേഷൻ ആരംഭിച്ച് ആദ്യ 15 മിനിറ്റിനുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ റെയിൽവെ ആധാർ നിർബന്ധമാക്കിയിരിക്കുന്നത്. ബൾക്കായി ടിക്കറ്റുകൾ ബുക്ക് ചെയ്ത് തിരുമറി നടത്തുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് റെയിൽവെ ആധാർ നിർബന്ധമാക്കിയത്.
ALSO READ : Railway Station: വൃത്തിയില്ലാത്ത റെയില്‍വേ സ്റ്റേഷനുകളുടെ പട്ടിക വന്നു! കേരളത്തിനും സമ്മാനമുണ്ട്
ഐആർസിടിസി അക്കൗണ്ടും ആധാറും തമ്മിൽ എങ്ങനെ ബന്ധിപ്പിക്കാം?
- ഐആർസിടിസിയുടെ ആപ്പിലോ വെബ്സൈറ്റിലോ പ്രവേശിക്കുക
അക്കൗണ്ട് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക - അതിൽ ഒതെൻഡിക്കേറ്റ് യൂസർ (Authenticate User) എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- ശേഷം സെലക്ട് ഒതെൻഡിക്കേഷൻ ടൈപ്പ് (Select Authentication Type) ക്ലിക്ക് ചെയ്ത്, തുടർന്ന് പോപ്പ് അപ്പായി വരുന്ന പേജിൽ നിന്നും ആധാർ കാർഡ് തിരഞ്ഞെടുക്കുക
- ശേഷം ലഭിക്കുന്ന പേജിൽ പേര്, ആധാർ കാർഡ് നമ്പർ , ജനന തീയതി കൃത്യമായി രേഖപ്പെടുത്തുക
- തൊട്ട് താഴെയുള്ള കൺഫർമേഷൻ പേജിൽ ടിക്ക് മാർക്ക് രേഖപ്പെടുത്തിയതിന് ശേഷം SEND OTP എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
- തുടർന്ന് നിങ്ങളുടെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോൺ നമ്പരിലേക്ക് വരുന്ന ഒടിപി കൃത്യമായി രേഖപ്പെടുത്തുക.
- നിങ്ങളുടെ ഐആർസിടിസി ആപ്പ് ആധാറുമായി ബന്ധപ്പെടുത്തിയിരിക്കുന്നു എന്ന സന്ദേശം നിങ്ങൾക്ക് ലഭിക്കുന്നതാണ്.