AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Railway Station: വൃത്തിയില്ലാത്ത റെയില്‍വേ സ്റ്റേഷനുകളുടെ പട്ടിക വന്നു! കേരളത്തിനും സമ്മാനമുണ്ട്

Dirtiest Railway Stations in India: കഴിഞ്ഞ ദിവസമാണ് ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പുതിയ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഇതില്‍ രാജ്യത്തെ ഏറ്റവും വൃത്തിഹീനമായ റെയില്‍വേ സ്റ്റേഷനുകളെ കുറിച്ചാണ് പ്രതിപാദിക്കുന്നത്.

Railway Station: വൃത്തിയില്ലാത്ത റെയില്‍വേ സ്റ്റേഷനുകളുടെ പട്ടിക വന്നു! കേരളത്തിനും സമ്മാനമുണ്ട്
Railway StationImage Credit source: PTI
shiji-mk
Shiji M K | Published: 14 Sep 2025 16:03 PM

തിരുവനന്തപുരം: ഇന്ത്യയുടെ റെയില്‍വേ ശൃംഖല മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും വലുതാണ്. ആകെ 7,461 റെയില്‍വേ സ്റ്റേഷനുകളാണ് രാജ്യത്തുള്ളത്. പല റെയില്‍വേ സ്‌റ്റേഷനുകളും നിരന്തരം അറ്റക്കുറ്റപണികള്‍ക്ക് വിധേയമാകുന്നുണ്ടെങ്കിലും ചിലത് ഇപ്പോഴും പഴയ അവസ്ഥയില്‍ തന്നെ തുടരുന്നു. കൃത്യമായ നവീകരണം നടന്നിട്ട് പോലും ഇന്ത്യയിലെ പല റെയില്‍വേ സ്റ്റേഷനുകളും ജീര്‍ണാവസ്ഥയിലാണ്.

കഴിഞ്ഞ ദിവസമാണ് ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പുതിയ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഇതില്‍ രാജ്യത്തെ ഏറ്റവും വൃത്തിഹീനമായ റെയില്‍വേ സ്റ്റേഷനുകളെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. അക്കൂട്ടത്തില്‍ നമ്മുടെ കേരളത്തിലെ ഒരു റെയില്‍വേ സ്റ്റേഷനും ഇടം പിടിച്ചിട്ടുണ്ട്.

പെരുങ്കളത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ തമിഴ്‌നാട്

ഇന്ത്യയിലെ ഏറ്റവും വൃത്തിഹീനമായ റെയില്‍വേ സ്റ്റേഷനായാണ് പെരുങ്കളത്തൂരിനെ പട്ടികപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണ റെയില്‍വേ സോണിലെ ചെന്നൈ റെയില്‍വേ ഡിവിഷനില്‍ ഉള്‍പ്പെടുന്നതാണ് ഈ സ്റ്റേഷന്‍.

ഗിണ്ടി റെയില്‍വേ സ്റ്റേഷന്‍ തമിഴ്‌നാട്

പട്ടികയില്‍ സുപ്രധാന സ്ഥാനത്തുള്ളത് സബര്‍ബന്‍ റെയില്‍വേ നെറ്റ്‌വര്‍ക്കിലെ ചെന്നൈ ബീച്ച്-ചെങ്കല്‍പ്പട്ടു സെക്ഷനിലെ ചെറിയ ട്രെയിന്‍ സ്റ്റേഷനായ ഗിണ്ടി റെയില്‍വേ സ്റ്റേഷനാണ്.

ഷാഗഞ്ച് റെയില്‍വേ സ്റ്റേഷന്‍ ഉത്തര്‍പ്രദേശ്

ഉത്തര്‍പ്രദേശിലെ ജൗന്‍പൂരിലെ ഷാഗഞ്ചില്‍ സ്ഥിതി ചെയ്യുന്ന ഷാഗഞ്ച് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനും രാജ്യത്തെ വൃത്തിഹീനമായ റെയില്‍വേ സ്റ്റേഷനുകളുടെ പട്ടികയിലുണ്ട്.

Also Read: Railway Updates : ഉത്സവ സീസണിലെ തിരക്ക് കുറയ്ക്കാൻ തിരുവനന്തപുരത്ത് നിന്നും മുംബൈയിലേക്ക് ട്രെയിൻ; ബുക്കിങ് ആരംഭിച്ചു

സദര്‍ ബസാര്‍ റെയില്‍വേ സ്റ്റേഷന്‍ ഡല്‍ഹി

സെന്‍ട്രല്‍ ഡല്‍ഹിയിലെ സദര്‍ ബസാര്‍ റെയില്‍വേ സ്റ്റേഷനും രാജ്യത്തെ വൃത്തിഹീനമായ റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നാണ്. ഇവിടെ മോശം ഡ്രൈനേജും മാലിന്യം നീക്കം ചെയ്യാതെ കിടക്കുകയും ചെയ്യുന്നുവെന്നാണ് സ്വച്ഛ് പോര്‍ട്ടലില്‍ പറയുന്നത്.

ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന്‍

കേരളത്തിലെ ഒരേയൊരു റെയില്‍വേ സ്‌റ്റേഷന്‍ മാത്രമാണ് പട്ടികയില്‍ ഇടംപിടിച്ചത്, അത് ഒറ്റപ്പാലമാണ്. ദക്ഷിണ റെയില്‍വേ സോണിലെ പാലക്കാട് റെയില്‍വേ ഡിവിഷന് കീഴിലാണ് ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന്‍ വരുന്നത്.