Ola Engineer Death : 28 പേജുള്ള കുറിപ്പ് എഴുതിവെച്ച് ഒല എഞ്ചിനീയർ ആത്മഹത്യ ചെയ്തു; ഒലയുടെ സ്ഥാപകനെതിരെ കേസ്
Ola Engineer Suicide : ഒലയിൽ ഹോമോലോഗേഷൻ എഞ്ചിനീയറായി 2022 മുതൽ ജോലി ചെയ്തുവരുന്ന കെ അരവിന്ദ് എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. അരവിന്ദ് സ്വന്തം കൈപ്പടയിൽ എഴുതിയ 28 പേജുള്ള ആത്മഹത്യക്കുറിപ്പ് അദ്ദേഹത്തിൻ്റെ സഹോദരൻ കണ്ടെത്തുകയായിരുന്നു.

Ola Founder Bhavish Aggarawal
ബെംഗളൂരു : തൊഴിലിടത്തെ കടുത്ത സമ്മർദത്തെ തുടർന്ന് ഒല കമ്പനിയിലെ എഞ്ചിനീയർ ആത്മഹത്യ ചെയ്തു. ഒലയിൽ ഹോമോലോഗേഷൻ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന കെ അരവിന്ദ് എന്ന 38കാരനാണ് ജീവനൊടുക്കിയത്. ഒലയ്ക്കെതിരെയും ഒലയുടെ സ്ഥാപകൻ ഭവിഷ് അഗർവാൾ അടക്കമുള്ളവർക്കെതിരെ 28 പേജുള്ള കുറിപ്പ് എഴുതിവെച്ചാണ് അരവിന്ദ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ഭവിഷ് അഗർവാൾ ഉൾപ്പെടെ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തൂ.
സെപ്റ്റംബർ 28ന് ബെംഗളൂരുവിലെ ചിക്കലസാന്ദ്രയിലെ വസതിയിൽ വിഷം കഴിച്ച നിലയിൽ അരവിന്ദിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കൾ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ആദ്യം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. എന്നാൽ അരവിന്ദൻ്റെ സഹോദരൻ്റെ പരാതിയിന്മേൽ ഒല സ്ഥാപകനും കമ്പനിയിലെ മറ്റൊരു ഉയർന്ന ഉദ്യോഗസ്ഥനുമെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.
ALSO READ : Crime News: രക്ഷപ്പെടാൻ ആത്മാവിനെ തളയ്ക്കലും മൃഗബലിയും! ഭാര്യയെ കൊന്ന് കിണറിലിട്ട് മൂടിയ ഭർത്താവ് പിടിയിൽ
അരവിന്ദ് മരിച്ചതിന് പിന്നാലെയാണ് സഹോദരൻ 28 പേജുള്ള ആത്മഹത്യക്കുറിപ്പ് ലഭിക്കുന്നത്. കുറിപ്പിൽ ഭവിഷ് അഗർവാൾ, കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥനായ സുബ്രത് കുമാർ ദാസ് എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. ഇരുവരും ചേർന്ന് മാനസികമായി പീഡിപ്പിച്ചുയെന്നതിന് പുറമെ അരവിന്ദിൻ്റെ ശമ്പള അലവൻസുകൾ വരെ പിടിച്ചുവെച്ചുയെന്നാണ് കുറിപ്പിൽ പറയുന്നത്. തുടർന്ന് അനുഭവപ്പെട്ട കടുത്ത മാനസിക സംഘർഷത്തിനൊടുവിലാണ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനമെടുത്തെന്ന് അരവിന്ദ് കുറിച്ചു.
എന്നാൽ അരവിന്ദ് മരിച്ച് രണ്ട് ദിവസത്തിന് ശേഷം 17,46,313 രൂപ ദുരൂഹമായി അരവിന്ദിൻ്റെ ബാങ്ക് അക്കൗണ്ടിലെത്തി. ഇതിൽ വ്യക്ത ലഭിക്കാൻ അരവിന്ദൻ്റെ സഹോദരൻ ഒലയെ സമീപിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. സാമ്പത്തിക ചൂഷണം, അപമാനം, ഉൾപ്പെടെയുള്ള പീഡനങ്ങൾ അരവിന്ദിന് മേലധികാരികളുടെ ഭാഗത്ത് നിന്നുമുണ്ടായിയെന്നാണ് പോലീസ് കരുതുന്നത്. എഞ്ചിനീയറുടെ മരണത്തിൽ രണ്ട് പേരെയും അറസ്റ്റ് ചെയ്യണമെന്നാണ് അരവിന്ദിൻ്റെ കുടുംബം ആവശ്യപ്പെടുന്നത്.