Olive Ridley Turtle Travel: കടലാമ പണ്ടേ കില്ലാഡിയല്ലേ, 51 ദിവസത്തിനുള്ളിൽ 1,000 കിലോമീറ്റർ; ഒഡീഷയിൽ നിന്ന് ആന്ധ്രാ തീരത്തെത്തി ‘ഒലിവ് റിഡ്‌ലി’

Olive Ridley Turtle Travel: ഒലിവ് റിഡ്ലി വിഭാഗത്തിൽപ്പെട്ട കടലാമയാണ് ഈ കഥയിലെ നായിക. വെറും 51 ദിവസങ്ങൾക്കുള്ളിൽ, 1,000 കിലോമീറ്റർ ദൂരമാണ് ഈ കടലാമ താണ്ടിയത്. ശ്രീലങ്ക, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ സമുദ്രാതിർത്തികളിലൂടെ സഞ്ചരിച്ച് ഒടുവിൽ ആന്ധ്രാപ്രദേശ് തീരത്തെത്തിയ ആമയുടെ സഞ്ചാരം കൗതുകമുണർത്തുകയാണ്.

Olive Ridley Turtle Travel: കടലാമ പണ്ടേ കില്ലാഡിയല്ലേ, 51 ദിവസത്തിനുള്ളിൽ 1,000 കിലോമീറ്റർ; ഒഡീഷയിൽ നിന്ന് ആന്ധ്രാ തീരത്തെത്തി ഒലിവ് റിഡ്‌ലി
Published: 

19 May 2025 | 01:58 PM

ഒഡീഷയിലെ കടൽത്തീരങ്ങളിൽ നിന്നൊരു അത്ഭുത യാത്ര, അവസാനിച്ചതോ ഇങ്ങ് ആന്ധ്രാപ്രദേശിലും. ബംഗാൾ ഉൾക്കടലിൽ ഒരു ചെറിയ പ്രദക്ഷിണം നടത്തി ശാസ്ത്രജ്ഞരെ പോലും അത്ഭുതപ്പെടുത്തിയ ഒരു സമുദ്ര യാത്ര.

ഒലിവ് റിഡ്ലി വിഭാഗത്തിൽപ്പെട്ട കടലാമയാണ് ഈ കഥയിലെ നായിക. വെറും 51 ദിവസങ്ങൾക്കുള്ളിൽ, 1,000 കിലോമീറ്റർ ദൂരമാണ് ഈ കടലാമ താണ്ടിയത്.
ശ്രീലങ്ക, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ സമുദ്രാതിർത്തികളിലൂടെ സഞ്ചരിച്ച് ഒടുവിൽ ആന്ധ്രാപ്രദേശ് തീരത്തെത്തിയ ആമയുടെ സഞ്ചാരം കൗതുകമുണർത്തുകയാണ്.

ഒഡീഷയിലെ പ്രശസ്തമായ ഗഹിർമാത ബീച്ചിലാണ് ഈ ആമയെ ടാഗ് ചെയ്തിരിക്കുന്നത്. വനം വകുപ്പുമായി സഹകരിച്ച് വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞർ പ്ലാറ്റ്‌ഫോം ട്രാൻസ്മിറ്റർ ടെർമിനലുകളോ സാറ്റലൈറ്റ് ട്രാൻസ്മിറ്ററുകളോ ഘടിപ്പിച്ചാണ് ഇവയുടെ സഞ്ചാര പാത മനസ്സിലാക്കുന്നത്.

ഈ വർഷം തന്നെ മറ്റൊരു കടലമാ സഞ്ചാരവും വലിയ ശ്രദ്ധ നേടിയിരുന്നു. 2021-ൽ, 03233 നമ്പറിൽ ടാഗ് ചെയ്തിരുന്ന ഒരു ഒലിവ് റിഡ്‌ലി ആമയെ ഗഹിർമാതയിൽ തുറന്നുവിട്ടിരുന്നു. പിന്നീടിവയെ 2025 ജനുവരി 31-ന് മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ ഗുഹാഗർ ബീച്ചിൽ കണ്ടെത്തി. ഏകദേശം 3,500 കിലോമീറ്ററോളം സഞ്ചരിച്ച ഈ ആമയും ഗവേഷകരെ അമ്പരപ്പിച്ചിരുന്നു.

ഒരു സാറ്റലൈറ്റ് ജിപിഎസ് ട്രാൻസ്മിറ്ററിന് ഏകദേശം 10,00,000 രൂപയാണ് ചിലവാകുന്നത്. അതിനാൽ വനം വകുപ്പിനോ മറ്റ് വന്യജീവി സംഘടനകൾക്കോ ​​ധാരാളം ആമകളിൽ ഇത് സ്ഥാപിക്കാൻ കഴിയില്ല. അതിനാൽ കുറഞ്ഞ ചെലവിലുള്ള ഫ്ലിപ്പർ ടാഗിംഗാണ് കടൽ ആമകളിൽ ഘടിപ്പിക്കുന്നത്. ഈ ടാഗുകളിലൂടെ ഗവേഷകർക്ക് കടലാമകളുടെ ചലനങ്ങൾ ട്രാക്ക് ചെയ്യാൻ സാധിക്കും. ഒരു ഫ്ലിപ്പർ ടാഗിന് വെറും 100 രൂപ മാത്രമേ വിലയുള്ളൂ.

2021 നും 2024 നും ഇടയിൽ, റുഷികുല്യ, ഗഹിർമാത എന്നിവിടങ്ങളിൽ ഏകദേശം 12,000 ആമകളെയാണ് ഗവേഷകർ ടാഗ് ചെയ്തത്. 2022 ൽ, ഒഡീഷയിൽ നിന്നുള്ള അഞ്ച് ടാഗ് ചെയ്ത ഒലിവ് റിഡ്‌ലി ആമകളെ ശ്രീലങ്കയിലും, 2024 ൽ രണ്ടെണ്ണത്തെ തമിഴ്‌നാട് തീരത്തും കണ്ടെത്തിയിരുന്നു.

2026 മുതൽ 2031 വരെ ഗഹിർമാതയിലും റുഷികുല്യയിലും ഉള്ള ഒരു ലക്ഷം ആമകളെ ടാഗ് ചെയ്യുന്നതിനുള്ള നിർദ്ദേശം വനം വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. ഈ സമുദ്രജീവികളുടെ ദേശാടന രീതികൾ, കൂടുകെട്ടുന്ന ശീലങ്ങൾ, അതിജീവന നിരക്ക് എന്നിവ മനസ്സിലാക്കാനും അതിലൂടെ വംശനാശ ഭീഷണി നേരിടുന്ന ഇവയെ സംരക്ഷിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാനും സാധിക്കുമെന്ന് അധികൃതർ പറയുന്നു.

Related Stories
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത
Bengaluru Special Trains: ബെംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍; ശരവേഗം ലക്ഷ്യസ്ഥാനത്തെത്താം
Chennai college Assault Case: ചെന്നൈയിൽ കോളേജ് കാമ്പസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; കാന്റീൻ ഉടമ ഉൾപ്പടെ 3 പേർ പിടിയിൽ
Bihar: 10,000 രൂപയിൽ നിന്ന് രണ്ട് ലക്ഷം രൂപയിലേക്ക്; വനിതാ സംരംഭകർക്ക് നൽകുന്ന ധനസഹായത്തിൽ വൻ വർധനവുമായി ബീഹാർ
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ