India Pakistan Tensions: പാക് ഷെല്ലാക്രമണം; ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ജമ്മു കാശ്മീർ സർക്കാർ

Omar Abdullah announces financial assistance: പെഹൽഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരിന് പിന്നാലെ കശ്മീരിൽ വ്യാപക ഷെല്ലാക്രമണമാണ് പാകിസ്താന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നത്. കഴിഞ്ഞ നാല് ദിവസത്തിനിടെ അതിർത്തി കടന്നുള്ള സംഘർഷത്തിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ഉൾപ്പെടെ 20 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് വിവരം.

India Pakistan Tensions: പാക് ഷെല്ലാക്രമണം; ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ജമ്മു കാശ്മീർ സർക്കാർ

Omar Abdullah

Published: 

10 May 2025 18:52 PM

പാകിസ്താൻ ഷെല്ലാക്രമണത്തിൽ ജീവൻ വെടിഞ്ഞവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ജമ്മു കാശ്മീർ സർക്കാർ. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള പറഞ്ഞു.

പെഹൽഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരിന് പിന്നാലെ കശ്മീരിൽ വ്യാപക ഷെല്ലാക്രമണമാണ് പാകിസ്താന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നത്. കഴിഞ്ഞ നാല് ദിവസത്തിനിടെ അതിർത്തി കടന്നുള്ള സംഘർഷത്തിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ഉൾപ്പെടെ 20 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് വിവരം.

ബുധനാഴ്ച പൂഞ്ചിൽ 12 പേരും വെള്ളിയാഴ്ച ഉറിയിലും പൂഞ്ചിലും രണ്ട് പേരും മരിച്ചതായി റിപ്പോർട്ടുണ്ട്. ശനിയാഴ്ച രാവിലെ പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു അഡീഷണൽ ജില്ലാ വികസന കമ്മീഷണർ ഉൾപ്പെടെ അഞ്ച് പേർ കൂടി കൊല്ലപ്പെട്ടതായാണ് വിവരം.

അതേസമയം പാകിസ്താനുമായുള്ള വെടിനിർത്തലിന് ധാരണയായതായി ഇന്ത്യ സ്ഥിരീകരിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണി മുതലാണ് വെടിനിർത്തൽ നിലവിൽ വന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനത്തിലെത്തിയതെന്നും വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. ഇരുരാജ്യങ്ങളുടേയും ഡിജിഎംഒമാര്‍ തമ്മില്‍ മേയ് 12ന് പകല്‍ പന്ത്രണ്ട് മണിയ്ക്ക് വീണ്ടും ചര്‍ച്ച നടത്തുമെന്നും മിസ്രി അറിയിച്ചു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും