Viral Video: കളിച്ചുകൊണ്ടിരിക്കെ തിളച്ച പാലിൽ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

One-and-a-Half-Year-Old Girl Dies: ചൂട് പാലിൽ വീണതോടെ കുഞ്ഞിന്റെ ശരീരമാസകലം പൊള്ളലേറ്റു. ശബ്ദം കേട്ട് വന്ന അമ്മ ഉടനെ കുഞ്ഞിനെ വാരിയെടുക്കുന്നത് വീഡിയോയിൽ കാണാം.

Viral Video: കളിച്ചുകൊണ്ടിരിക്കെ തിളച്ച പാലിൽ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

Viral Video

Published: 

26 Sep 2025 14:50 PM

ഹൈദരബാദ്: കളിച്ചുകൊണ്ടിരിക്കെ തിളച്ച പാലിൽ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. അക്ഷിതയാണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ അനന്തപൂരിലെ ഒരു സ്വകാര്യ സ്കൂളിലാണ് ദാരുണമായ സംഭവം. സ്കൂളിലെ പാചക ജീവനക്കാരിയാണ് അക്ഷിതയുടെ അമ്മ. കുട്ടി കളിച്ചുകൊണ്ടിരിക്കെ തിളച്ച പാൽ പാത്രത്തിൽ വീഴുകയായിരുന്നു. അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.

ഇന്ന് രാവിലെയാണ് സംഭവം. സ്കൂളിൽ പാചക ജോലിക്കായി എത്തുന്ന യുവതി, അവരുടെ ഒന്നരവയസുള്ള മകളെയും സ്‌കൂളിലേക്ക് കൊണ്ടുവരുമായിരുന്നു. ഇന്ന് രാവിലെ സ്കൂളിൽ എത്തിയ യുവതി സ്‌കൂളില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യാനുള്ള പാല്‍ തിളപ്പിച്ച ശേഷം അത് ചൂടാറാൻ വേണ്ടി വലിയ പാത്രത്തില്‍ എടുത്തുവച്ചിരുന്നു. അതിനു സമീപത്ത് നിന്ന് കളിക്കുന്നതിനിടെ കുട്ടി പാത്രത്തിലേക്ക് വീഴുകയായിരുന്നു.

Also Read:ബലാത്സം​ഗ പരാതി നൽകി യുവതിയുടെ പ്രതികാരം, എഫ്‌ഐആർ റദ്ദാക്കി സുപ്രീംകോടതി

ചൂട് പാലിൽ വീണതോടെ കുഞ്ഞിന്റെ ശരീരമാസകലം പൊള്ളലേറ്റു. ശബ്ദം കേട്ട് വന്ന അമ്മ ഉടനെ കുഞ്ഞിനെ വാരിയെടുക്കുന്നത് വീഡിയോയിൽ കാണാം. ഉടൻ തന്നെ അമ്മയും സ്കൂൾ അധികൃതരും കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സിസിടിവി ദൃശ്യം

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും