Chennai Metro: പ്ലാറ്റ്‌ഫോം മാറേണ്ട, ഒറ്റ യാത്രയില്‍ നഗരം ചുറ്റാം; ആൽഫ റൂട്ടുമായി ചെന്നൈ മെട്രോ
Chennai Metro Alpha Route Project: പോരൂരിനും പൂനമല്ലിക്കും ഇടയിലുള്ള പാത 2026 ജനുവരിയിൽ തുറക്കുമെന്നാണ് സൂചന. ചെന്നൈ നഗരത്തിലെ യാത്രാക്ലേശം കുറയ്ക്കാനും പൊതുഗതാഗത സംവിധാനം കൂടുതൽ ലളിതമാക്കാനും ഈ 'പദ്ധതിയിലൂടെ സാധിക്കും.

Chennai Metro
ചെന്നൈ മെട്രോ റെയിലിന്റെ (CMRL) രണ്ടാം ഘട്ട വികസനത്തിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി അധികൃതർ. ഗ്രീക്ക് അക്ഷരമായ ‘ആൽഫ’യുടെ ആകൃതിയിലുള്ള പുതിയ അലൈൻമെന്റ് നടപ്പിലാക്കാനൊരുങ്ങുകയാണ് അധികൃതർ. ഇങ്ങനെ വരുമ്പോൾ യാത്രക്കാർക്ക് ട്രെയിൻ മാറിക്കയറാതെ തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കാൻ സാധിക്കും.
പദ്ധതിയുടെ പ്രധാന സവിശേഷതകൾ
ഗ്രീക്ക് ചിഹ്നമായ ആൽഫയുടെ രൂപത്തിലാണ് ഈ റൂട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചെന്നൈയുടെ വടക്കൻ മേഖലയെയും തെക്കൻ മേഖലയെയും ബന്ധിപ്പിക്കുന്നുണ്ട്. ഏകദേശം 2.5 മണിക്കൂർ കൊണ്ട് നഗരത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തെത്തി തിരികെ വരാൻ ഈ സർവീസിലൂടെ സാധിക്കും.
സാധാരണയായി വ്യത്യസ്ത കോറിഡോറിൽ പോകാൻ പ്ലാറ്റ്‌ഫോമുകൾ മാറേണ്ടി വരാറുണ്ട്. എന്നാൽ ആൽഫ റൂട്ട് യാഥാർത്ഥ്യമാകുന്നതോടെ കോറിഡോർ 3-ലെ സിരുസേരിയിൽ നിന്ന് മാധവാരം വഴിയും കോറിഡോർ 5-ൽ മാധവാരത്ത് നിന്ന് ഷോളിംഗനല്ലൂരിലേക്കും ഒരേ ട്രെയിനിൽ തന്നെ യാത്ര ചെയ്യാം.
അഡയാർ, നുങ്കമ്പാക്കം എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മാധവാരം വഴി കോയമ്പേട്, അണ്ണാനഗർ, വില്ലിവാക്കം തുടങ്ങിയ സ്ഥലങ്ങളിലേക്ക് നേരിട്ട് എത്താൻ ഈ സൗകര്യം സഹായിക്കും. ഫേസ് 2 വിലെ 118.9 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള 118 സ്റ്റേഷനുകളെയും ബന്ധിപ്പിച്ചായിരിക്കും ആല്‍ഫ പദ്ധതി നടപ്പിലാക്കുന്നത്.
ALSO READ: ചെന്നൈ മെട്രോ ഇനി കൂടുതൽ തിളങ്ങും; ‘ഡബിള്‍ ഡക്കര്‍’ ഉടൻ
118.9 കിലോമീറ്റർ ദൈർഘ്യത്തിൽ 118 സ്റ്റേഷനുകളെ ബന്ധിപ്പിച്ചാണ് രണ്ടാം ഘട്ടം പൂർത്തിയാകുന്നത്. ഇതിൽ പ്രധാനമായും മൂന്ന് ഇടനാഴികളാണ് ഉള്ളത്:
മാധവാരം – സിരുസേരി സിപ്‌കോട്ട് 2, ലൈറ്റ് ഹൗസ് – പൂനമല്ലി ബൈപ്പാസ്മാ, ധവാരം – ഷോളിംഗനല്ലൂർ.
ഓരോ 90 സെക്കൻഡിലും ട്രെയിൻ ലഭ്യമാകുന്ന തരത്തിലാണ് ഫേസ് 2 ഒരുങ്ങുന്നത്. പോരൂരിനും പൂനമല്ലിക്കും ഇടയിലുള്ള പാത 2026 ജനുവരിയിൽ തുറക്കുമെന്നാണ് സൂചന. ചെന്നൈ നഗരത്തിലെ യാത്രാക്ലേശം കുറയ്ക്കാനും പൊതുഗതാഗത സംവിധാനം കൂടുതൽ ലളിതമാക്കാനും ഈ ‘പദ്ധതിയിലൂടെ സാധിക്കുമെന്ന് സി.എം.ആർ.എൽ അധികൃതർ വ്യക്തമാക്കി.