Operation Sindhu: ഓപ്പറേഷൻ സിന്ധു ഇസ്രയേലിലേക്ക്; ഇസ്രയേലിലുള്ള ഇന്ത്യക്കാരെ കരമാർഗവും വ്യോമ മാർഗവും ഒഴിപ്പിക്കും
Operation Sindhu To Israel: ഇസ്രയേൽ വിടാൻ താൽപര്യമുള്ള ഇന്ത്യക്കാരെ കരമാർഗവും, വ്യോമ മാർഗവും ഒഴിപ്പിക്കാനാണ് തീരുമാനം. ടെൽ അവീവിലുള്ള ഇന്ത്യൻ എംബസിയാവും ഇതുമായി ബന്ധപ്പെട്ട നടപടികൾ ഏകോപിപ്പിക്കുന്നത്. അതിനാൽ അവിടെയുള്ള ഇന്ത്യക്കാർ എംബസിയിൽ രജിസ്റ്റർ ചെയ്യാൻ വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു.

Israel Iran Crisis
ന്യൂഡൽഹി: ഇസ്രയേൽ ഇറാൻ സംഘർഷത്തിനിടയിൽ ഇന്ത്യക്കാരം ഒഴിപ്പിക്കാൻ ഓപ്പറേഷൻ സിന്ധുവുമായി (Operation Sindhu) കേന്ദ്ര സർക്കാർ. ഇസ്രയേലിലിൽ നിന്നും വരാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ ഓപ്പറേഷൻ സിന്ധുവിലൂടെ ഒഴിപ്പിക്കാൻ തയ്യാറാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇസ്രയേൽ വിടാൻ താൽപര്യമുള്ള ഇന്ത്യക്കാരെ കരമാർഗവും, വ്യോമ മാർഗവും ഒഴിപ്പിക്കാനാണ് തീരുമാനം. ടെൽ അവീവിലുള്ള ഇന്ത്യൻ എംബസിയാവും ഇതുമായി ബന്ധപ്പെട്ട നടപടികൾ ഏകോപിപ്പിക്കുന്നത്. അതിനാൽ അവിടെയുള്ള ഇന്ത്യക്കാർ എംബസിയിൽ രജിസ്റ്റർ ചെയ്യാൻ വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. ഇസ്രയേൽ സർക്കാർ നൽകിയിരിക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്.
അതേസമയം, ഓപ്പറേഷൻ സിന്ധുവിലൂടെ ആദ്യ ബാച്ച് ഇന്ത്യയിലെത്തിയിരുന്നു. അർമേനിയ യെരാവനിലെ സ്വാർട് നോട്സ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്നലെ ഉച്ചക്കാണ് ഇന്ത്യക്കാരുമായി വിമാനം പുറപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ഡൽഹിയിലെത്തി. നൂറ്റിപത്ത് പേരടങ്ങുന്ന വിദ്യാർത്ഥികളുടെ സംഘമാണ് എത്തിയത്. അതിൽ 90 പേരും ജമ്മുകശ്മീരിൽ നിന്നുള്ളവരാണ്.
മറ്റുള്ളവർ ഡൽഹി, മാഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. സാഹചര്യം സാധാരണ നിലയിലേക്കെത്തിയാൽ തിരിച്ച് പോകാൻ തയ്യാറാണെന്നും വിദ്യാർത്ഥികൾ പറഞ്ഞിരുന്നു. ഇന്ത്യക്കാരായ ജനങ്ങളുടെ ഒഴിപ്പിക്കൽ സുഗമമായി നടത്താൻ സഹായിച്ച ഇറാൻ അർമേനിയ സർക്കാരുകളെ രാജ്യം നന്ദി അറിയിച്ചു.
തുർഖ്മെനിസ്ഥാൻ വഴിയും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നുണ്ട്. അടുത്ത സംഘം എപ്പോഴാണെന്ന കാര്യത്തിൽ വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടില്ല. ടെഹ്റാനിൽ നിന്ന് അർമേനിയ, ക്വോം എന്നിവിടങ്ങളിലേക്കാണ് ഇന്ത്യക്കാരെ മാറ്റിയിരിക്കുന്നത്.
Press Release: Operation Sindhu – Evacuation of Indian nationals from Israel
🔗 https://t.co/ie3598bOq7— Randhir Jaiswal (@MEAIndia) June 19, 2025