Operation Sindoor: ഓപ്പറേഷൻ സിന്ദൂർ: അടുത്ത 48 മണിക്കൂറിലേക്ക് വിമാനത്താവളങ്ങൾ അടച്ചു

Airports Closed Due To Operation Sindoor: പാകിസ്താനിലേയ്ക്കുള്ള വിമാനസർവീസുകൾ താൽക്കാലികമായി റദ്ദാക്കിയതായി ഖത്തർ എയർവേയ്‌സ് അധികൃതർ അറിയിച്ചു. അമൃത്സറിലേക്ക് പോകേണ്ടിയിരുന്ന രണ്ട് അന്താരാഷ്ട്ര വിമാനങ്ങൾ ഡൽഹിയിലേക്ക് വഴിതിരിച്ചുവിട്ടു. പാക് അധീന കശ്മീരിലേത് അടക്കം ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം തകർത്തത്. പുലർച്ചെ 1.44ഓടെയായിരുന്നു സൈന്യത്തിന്റെ തിരിച്ചടി.

Operation Sindoor: ഓപ്പറേഷൻ സിന്ദൂർ: അടുത്ത 48 മണിക്കൂറിലേക്ക് വിമാനത്താവളങ്ങൾ അടച്ചു

പ്രതീകാത്മക ചിത്രം

Updated On: 

07 May 2025 06:36 AM

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ ഇന്ത്യ കനത്ത തിരിച്ചടി നൽകിയതിനെ തുടർന്ന് മുന്നൊരുക്കമെന്ന നിലയിൽ വടക്കേ ഇന്ത്യയിലുള്ള വിമാനത്താവളങ്ങളിൽ പലതും താത്കാലികമായി അടച്ചു. അടുത്ത 48 മണിക്കൂറത്തേക്കാണ് വിമാനത്താവളങ്ങൾ അടച്ചിട്ടിരിക്കുന്നത്. ശ്രീനഗർ, ജമ്മു, ലേ, ധരംശാല, അമൃത്സർ എന്നീ വിമാനത്താവളങ്ങളും അടച്ചതായി അധികൃതർ അറിയിച്ചു. പാകിസ്ഥാനിലേക്കുള്ള മറ്റ് രാജ്യങ്ങളിലെ വിമാനസർവീസുകളും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.

പാകിസ്താനിലേയ്ക്കുള്ള വിമാനസർവീസുകൾ താൽക്കാലികമായി റദ്ദാക്കിയതായി ഖത്തർ എയർവേയ്‌സ് അധികൃതർ അറിയിച്ചു. അമൃത്സറിലേക്ക് പോകേണ്ടിയിരുന്ന രണ്ട് അന്താരാഷ്ട്ര വിമാനങ്ങൾ ഡൽഹിയിലേക്ക് വഴിതിരിച്ചുവിട്ടു. നിലവിലെ സാഹചര്യം കണക്കിലെടുത്ത്, മെയ് ഏഴിന് ഉച്ചയ്ക്ക് 12 മണി വരെ ജമ്മു, ശ്രീനഗർ, ലേ, ജോധ്പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും എയർ ഇന്ത്യ റദ്ദാക്കി.

നിലവിലെ ഇന്ത്യ പാക് പ്രശ്നങ്ങൾ വിമാനസർവീസുകളെ ബാധിച്ചിട്ടുണ്ടെന്നും സമയക്രമങ്ങളിൽ വന്നിരിക്കുന്ന മാറ്റങ്ങൾ അറിയുന്നതിന് പൊതുജനങ്ങൾ ഔദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിക്കണമെന്നും എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ധർമ്മശാല, ലേ, ജമ്മു, ശ്രീനഗർ, അമൃത്സർ എന്നിവയുൾപ്പെടെ നിരവധി വടക്കേ ഇന്ത്യൻ വിമാനത്താവളങ്ങളിലേക്കുള്ള വിമാനസർവീസ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചതായി സ്‌പൈസ് ജെറ്റ് എയർലൈൻസ് അറിയിച്ചു.

അതേസമയം ഇന്ത്യ പാകിസ്ഥാൻ കനത്ത തിരിച്ചടിയാണ് നൽകിയത്. ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട സൈനിക നടപടിയിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർത്തതായാണ് റിപ്പോർട്ട്. ഇതിൻ്റെ പശ്ചാതലത്തിലാണ് രാജ്യത്തെ മുന്നൊരുക്കങ്ങൾ. പാക് അധീന കശ്മീരിലേത് അടക്കം ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം തകർത്തത്. പുലർച്ചെ 1.44ഓടെയായിരുന്നു സൈന്യത്തിന്റെ തിരിച്ചടി. ബഹവൽപൂർ, മുസാഫറബാദ്, കോട്‌ലി, മുരിഡ്കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയത്. ആറ് സ്ഥലങ്ങളിലായി 24 ആക്രമണങ്ങൾ നടന്നതായി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സ്ഥിരീകരിച്ചിട്ടുണ്ട്‌.

 

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും