Operation Sindoor: 21 ഭീകര കേന്ദ്രങ്ങൾ തിരിച്ചറിഞ്ഞു, ആക്രമിച്ചത് 9 എണ്ണം; ഓപ്പറേഷൻ സിന്ദൂരിന് രണ്ടാം ഘട്ടമുണ്ടാകുമോ?

​India Operation Sindoor: രാജ്യത്തെ സാധാരണക്കാരായ ജനങ്ങളെ ആക്രമിച്ചാൽ തക്കതായ മറുപടി നൽകാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ സർവകക്ഷിയോഗം ചേരുന്നുണ്ട്. ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാനിൽ 31 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.

Operation Sindoor: 21 ഭീകര കേന്ദ്രങ്ങൾ തിരിച്ചറിഞ്ഞു, ആക്രമിച്ചത് 9 എണ്ണം; ഓപ്പറേഷൻ സിന്ദൂരിന് രണ്ടാം ഘട്ടമുണ്ടാകുമോ?

PM Narendra Modi

Published: 

08 May 2025 06:10 AM

ന്യൂഡൽഹി: പഹൽ​ഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറഷേൻ സിന്ദൂരിലൂടെ തകർത്തത് പാകിസ്ഥാനിലെ ഒമ്പത് കേന്ദ്രങ്ങൾ മാത്രം. എന്നാൽ ഇന്ത്യയുടെ പട്ടികയിൽ ആകെയുള്ളത് 21 ഭീകര കേന്ദ്രങ്ങളാണെന്നും അതിൽ 9 എണ്ണം മാത്രമാണ് ആക്രമിച്ചതെന്നും അധികൃതർ പറഞ്ഞു. ഇതിലൂടെ ഓപ്പറേഷൻ സിന്ദൂരിന് രണ്ടാം ഘട്ടമുണ്ടെന്ന് സൂചനയാണ് കേന്ദ്രം നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ. ആവശ്യമെങ്കിൽ പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാൻ മടിക്കില്ലെന്ന് ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു.

രാജ്യത്തെ സാധാരണക്കാരായ ജനങ്ങളെ ആക്രമിച്ചാൽ തക്കതായ മറുപടി നൽകാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ സർവകക്ഷിയോഗം ചേരുന്നുണ്ട്. ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാനിൽ 31 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. 41 പേർക്കോളം പരിക്കേറ്റിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഇന്ത്യ അറിയിച്ചു.

അതിനിടെ പാക് പൂഞ്ചിൽ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. ലാൻസ് നായിക് ദിനേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി, ഇന്ത്യൻ സൈന്യം നിരോധിത സംഘടനകളായ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ എന്നിവയുടെ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടാണ് തകർത്തത്.

പാകിസ്ഥാന്റെ കൂടുതൽ തീവ്രവാദ കേന്ദ്രങ്ങൾ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നതായും റിപ്പോർട്ടുകളുണ്ട്. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ നേപ്പാൾ പാക്കിസ്ഥാൻ അതിർത്തിയിലുള്ള സംസ്ഥാനങ്ങൾ അവശ്യ വസ്തുക്കൾ കൈവശം ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർദ്ദേശം നൽകി. ദുരന്ത നിവാരണ സേന, സിവിൽ ഡിഫൻസ്, ഹോം ​ഗാർഡുകൾ, എന്നിവർ ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജരാകണമെന്നും നിർദ്ദേശമുണ്ട്.

Related Stories
Namma Metro: നമ്മ മെട്രോ വേറെ ലെവലാകുന്നു; ഡിസംബര്‍ 22 മുതല്‍ ട്രെയിന്‍ കാത്തിരിപ്പ് സമയം കുറയും
Nitin Nabin: ഇനി യുവത്വം നയിക്കട്ടെ; ബിജെപിയ്ക്ക് പുതിയ പ്രസിഡന്റ്, ആരാണ് നിതിന്‍ നബിൻ?
Ganja Case Mysuru: മൈസൂരിൽ ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് എത്തിച്ച് മാതാപിതാക്കൾ, കയ്യോടെ പിടികൂടി അധികൃതർ
Child Marriage Karnataka: ബെംഗളൂരുവിൽ ഉൾപ്പെടെ ഈ വർഷം 2,623 ബാലികാ വിവാഹ ശ്രമങ്ങൾ… കണക്കുകൾ നിരത്തി അധികൃതർ
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം