AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Operation Sindoor: നൂറിലധികം ഭീകരർ കൊല്ലപ്പെട്ടു; ഓപ്പറേഷൻ സിന്ദൂരിനെ പറ്റി വിദേശകാര്യ സെക്രട്ടറി

Operation Sindoor Updates: ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധമുള്ള ഒമ്പത് സ്ഥലങ്ങളാണ് ഓപ്പറേഷൻ ലക്ഷ്യമിട്ടത്.

Operation Sindoor: നൂറിലധികം ഭീകരർ കൊല്ലപ്പെട്ടു; ഓപ്പറേഷൻ സിന്ദൂരിനെ പറ്റി വിദേശകാര്യ സെക്രട്ടറി
Operation SindoorImage Credit source: TV9 Network
arun-nair
Arun Nair | Updated On: 07 May 2025 12:14 PM

ന്യൂഡൽഹി: പാക്ക് ഭീകര താവളങ്ങളെ ലക്ഷ്യം വെച്ച് ഇന്ത്യ നടത്തിയ ആക്രമണത്തിൽ നൂറിലധികം ഭീകരർ കൊല്ലപ്പെട്ടെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി. മെയ് 6-7 തീയതികളിൽ ഇന്ത്യയുടെ മൂന്ന് സായുധ സേനകളും സംയുക്തമായി നടത്തിയ ഓപ്പറേഷൻ സിന്ദൂർ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൻ്റെ മറുപടിയായാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. രഹസ്യാന്വേഷണ ഏജൻസികൾ ഇന്ത്യയിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകാമെന്ന് സൂചന നൽകിയിട്ടുണ്ടെന്നും, അവ തടയുന്നതിൻ്റെ ഭാഗമായാണിതെന്നും അജയ് മിശ്രി വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് പ്രതിരോധ സേനകളെ പ്രതിനിധീകരിച്ച് കേണൽ സോഫിയ ഖുറേഷി, വിംഗ് കമാൻഡർ വ്യോമിക സിങ് എന്നിവരും പത്രസമ്മേളനത്തിൽ സംസാരിച്ചു.

പാക്കിലെയും പാക് അധീന കശ്മീരിലെയും (പിഒകെ) ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ടാണ് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയത്. ചൊവ്വാഴ്ച രാത്രി വൈകി ഇന്ത്യൻ സൈന്യവും നാവികസേനയും വ്യോമസേനയും നടത്തിയ സംയുക്ത ഓപ്പറേഷനിൽ നൂറിലധികം ഭീകരർ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധമുള്ള ഒമ്പത് സ്ഥലങ്ങളാണ് ഓപ്പറേഷൻ ലക്ഷ്യമിട്ടത്.

തിരിച്ചറിഞ്ഞ ക്യാമ്പുകളിൽ ഇവ

ബഹവൽപൂർ (ജയ്ഷെ ആസ്ഥാനം) – അന്താരാഷ്ട്ര അതിർത്തിക്കുള്ളിൽ 100 ​​കിലോമീറ്റർ.
അതിർത്തിക്ക് എതിർവശത്തുള്ള മുറിദ്കെ സാംബ (ലഷ്കർ ക്യാമ്പ്) – 26/11 ആക്രമണകാരികളുമായി ബന്ധമുണ്ട്.
ഗുൽപൂർ (പി‌ഒകെ) – 2023 പൂഞ്ച്, 2024 ബസ് ആക്രമണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
സവായ് ക്യാമ്പ് (PoJK) – താങ്ധർ സെക്ടറിനുള്ളിൽ 30 കി.മീ
ബിലാൽ ക്യാമ്പ് – ജയ്ഷ് ലോഞ്ച്പാഡ്
ലഷ്കർ കോട്‌ലി ക്യാമ്പ് (രജൗരി) – ബോംബിംഗ് പരിശീലന കേന്ദ്രം
ബർണാല ക്യാമ്പ് (രജൗരി) – നിയന്ത്രണരേഖയ്ക്കുള്ളിൽ 10 കി.മീ
സർജൽ ക്യാമ്പ് (സാംബ-കത്വ) – ജയ്ഷ് ക്യാമ്പ്
മെഹ്മൂന ക്യാമ്പ് (സിയാൽകോട്ടിനടുത്ത്) – ഹിസ്ബുൾ മുജാഹിദീൻ പരിശീലന കേന്ദ്രം

2025 ഏപ്രിൽ 22-നാണ് പഹൽഗാമിൽ ലഷ്കർ-ഇ-തൊയ്ബ (എൽഇടി) നടത്തിയ ഭീകരാക്രമണത്തിൽ 25 ഇന്ത്യൻ വിനോദസഞ്ചാരികളും ഒരു നേപ്പാളി പൗരനും കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പാകിസ്ഥാന്റെ നേരിട്ടുള്ള പിന്തുണയുണ്ടെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര പത്ര സമ്മേളനത്തിൽ വ്യക്തമാക്കി.