Operation Sindoor: ‘ഓപ്പറേഷൻ സിന്ദൂർ നിശ്ചയദാർഢ്യത്തിന്റെ പ്രതീകം, ഇത് ഭീകർക്കുള്ള താക്കീത്’; രാജ്‌നാഥ് സിംഗ്

Rajnath Singh on Operation Sindoor: റാവൽപിണ്ടിയിൽ ഇന്ത്യ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച രാജ്‌നാഥ് സിംഗ് സിവിലിയൻ മേഖലകളെ അക്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. ഇന്ത്യയുടെ സൈനിക ശക്തിയുടെ ക്ഷമത ലോകം കണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Operation Sindoor: ഓപ്പറേഷൻ സിന്ദൂർ നിശ്ചയദാർഢ്യത്തിന്റെ പ്രതീകം, ഇത് ഭീകർക്കുള്ള താക്കീത്; രാജ്‌നാഥ് സിംഗ്

രാജ്‌നാഥ് സിംഗ്

Published: 

11 May 2025 14:58 PM

ഓപ്പറേഷൻ സിന്ദൂർ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പഹൽഗാം ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പലയിടങ്ങളിലും ആക്രമണം നടത്തി. ഇതിന് മുൻപും ഇന്ത്യ പാകിസ്ഥാനിൽ കടന്ന് ആക്രമണം നടത്തിയിട്ടുണ്ട്. ഇത് ഭീകരർക്കുള്ള ശക്തമായ താക്കീത് ആണെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. റാവൽപിണ്ടിയിൽ ഇന്ത്യ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച രാജ്‌നാഥ് സിംഗ് സിവിലിയൻ മേഖലകളെ അക്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. ഇന്ത്യയുടെ സൈനിക ശക്തിയുടെ ക്ഷമത ലോകം കണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് വ്യോമസേന അറിയിച്ചു. നൽകിയ ഉത്തരവാദിത്തങ്ങൾ വ്യോമസേന നിറവേറ്റിയെന്നും കൂടുതൽ വിശദീകരണം യഥാസമയം നടത്തുമെന്നും അവാസ്തവമായ പ്രചാരണങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും വ്യോമസേന പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

‘ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി നൽകിയ ഉത്തരവാദിത്തങ്ങൾ കൃത്യതയോടെ വ്യോമസേന വിജയകരമായി നിറവേറ്റി. രാജ്യത്തിൻറെ മൂല്യങ്ങൾ മുറുകെപ്പിടിച്ചും വിവേചന പൂർവവുമായാണ് കർത്തവ്യം നിറവേറ്റിയത്. ഓപ്പറേഷൻ സിന്ദൂർ തുടരുന്ന സാഹചര്യത്തിൽ ആവശ്യമായ ഘട്ടങ്ങളിൽ യഥാസമയം കൂടുതൽ വിശദീകരണം നൽകും. ഊഹാപോഹങ്ങളിൽ നിന്നും അവാസ്തവമായ വിവരങ്ങളിൽ നിന്നും മാറി നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു’ – വ്യോമസേന പ്രസ്താവനയിലൂടെ പറഞ്ഞു.

ALSO READ: വാട്സ്ആപ് വഴി 5 ലക്ഷം രൂപയുടെ കൊക്കൈൻ ഓർഡർ ചെയ്തു; വനിതാ ഡോക്ടർ പിടിയിൽ; ലഹരിക്കായി ചെലവഴിച്ചത് 70 ലക്ഷം രൂപ

അതേസമയം, ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തലിന് ധാരണയിൽ എത്തിയ ശേഷവും പാകിസ്ഥാൻ ഷെല്ലാക്രമണം തുടർന്നെങ്കിലും നിലവിൽ ഇന്ത്യയുടെ അതിർത്തികളിൽ സ്ഥിതി ശാന്തമാണ്, കശ്മീർ, രാജസ്ഥാൻ, ഗുജറാത്ത്, അതിർത്തികളിലെ ജനജീവിതം സാധാരണഗതിയിലായി. എന്നാൽ, പഞ്ചാബിലും അമൃത്സറിലും രാവിലെ നിയന്ത്രണം തുടർന്നെങ്കിലും പിന്നീട് പിൻവലിച്ചു. അതേസമയം, കശ്മീരിലെ ഷോപ്പിയാനിലും കുൽഗാമിലും ഭീകരബന്ധമുള്ള കേസിൽ സംസ്ഥാന അന്വേഷണ ഏജൻസികൾ റെയ്ഡ് നടത്തി വരികയാണ്.

Related Stories
IndiGO: ‘മകൾക്ക് സാനിറ്ററി പാഡ് വേണം’; പിതാവിന്റെ അപേക്ഷ കേൾക്കാതെ ഇൻഡിഗോ വിമാനത്താവളത്തിലെ ജീവനക്കാർ
Sabarimala Pilgrims Death: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവെ അപകടം; 4 അയ്യപ്പഭക്തർക്ക് ദാരുണാന്ത്യം, സംഭവം രാമനാഥപുരത്ത്
Cheetah Cub Death: കാട്ടിലേക്ക് വിട്ടിട്ട് ഒരു ദിവസം മാത്രം; കുനോ ദേശീയോദ്യാനത്തിൽ ചീറ്റക്കുഞ്ഞ് ചത്തു
IndiGo Crisis: യാത്രക്കാരെ വലച്ച് ഇൻഡിഗോ, ഇന്നും രാജ്യവ്യാപകമായി സർവീസ് മുടങ്ങും
Modi-Putin Meeting: എണ്ണ കയറ്റുമതിയ്ക്ക് തടസമില്ല; താരിഫില്‍ ഭയമില്ല, വ്യാപാരം കൂടുതല്‍ ശക്തമാകും; പുടിന്‍ മടങ്ങി
IndiGo Flights Disruption: എല്ലാം ശരിയാകും… ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ; ഇന്ന് റദ്ദാക്കിയത് 1000ത്തിലധികം വിമാനം
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ