Pahalgam Terror Attack: ഭീകരതയ്ക്ക് മുന്നില്‍ ഇന്ത്യ മുട്ടുമടക്കില്ല; പഹല്‍ഗാം ഇരകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മോദി

India Won’t Bend Before Terror, PM Modi Honors Pahalgam Attack Victims: കഴിഞ്ഞ വര്‍ഷം ഇതേ ദിവസം നടന്ന പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട നിരപരാധികളായ ആളുകളെ ഓര്‍ക്കുന്നു, അവരെ ഒരിക്കലും മറക്കുകയില്ല. ആ നഷ്ടത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ അവരുടെ കുടുംബങ്ങളിലേക്കാണ് എന്റെ മനസ് പോകുന്നത്, എന്ന് അദ്ദേഹം എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു.

Pahalgam Terror Attack: ഭീകരതയ്ക്ക് മുന്നില്‍ ഇന്ത്യ മുട്ടുമടക്കില്ല; പഹല്‍ഗാം ഇരകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മോദി

നരേന്ദ്ര മോദി

Updated On: 

22 Apr 2026 | 08:54 AM

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ഉറച്ച നിലപാട് ഒരിക്കല്‍ കൂടി അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. ഇന്ത്യയില്‍ തീവ്രവാദികള്‍ ഉദ്ദേശിക്കുന്ന ഒരു പ്രവൃത്തിയും നടക്കില്ല. ഭീകരതയ്‌ക്കെതിരെ ശക്തമായി രാജ്യം പോരാടും, കടുത്ത ഭാഷയില്‍ തന്നെ റുപടി നല്‍കുമെന്നും അദ്ദേഹം.

കഴിഞ്ഞ വര്‍ഷം ഇതേ ദിവസം നടന്ന പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട നിരപരാധികളായ ആളുകളെ ഓര്‍ക്കുന്നു, അവരെ ഒരിക്കലും മറക്കുകയില്ല. ആ നഷ്ടത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ അവരുടെ കുടുംബങ്ങളിലേക്കാണ് എന്റെ മനസ് പോകുന്നത്, എന്ന് അദ്ദേഹം എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു.

ഒരു രാഷ്ട്രമെന്ന നിലയില്‍, ദുഃഖത്തിലും ദൃഢനിശ്ചയത്തിലും നമ്മള്‍ ഐക്യത്തോടെ നിലനില്‍ക്കുന്നു. ഒരുതരത്തിലുള്ള ഭീകരതയ്ക്ക് മുന്നിലും ഇന്ത്യ ഒരിക്കലും വഴങ്ങില്ല. തീവ്രവാദികളുടെ ഹീനമായ പദ്ധതികള്‍ ഒരിക്കലും വിജയിക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്

കശ്മീരിലെ പഹല്‍ഗാമില്‍ ഉണ്ടായ പാക് ഭീകരാക്രമണത്തിന് ഒരാണ്ട്. 26 ജീവനുകള്‍ കവര്‍ന്ന ആക്രമണം നടന്നത് 2025 ഏപ്രില്‍ 22 നായിരുന്നു. ബൈസരണ്‍ താഴ്‌വരയിലുണ്ടായ ആക്രമണത്തില്‍ കൊച്ചി സ്വദേശിയായ രാമചന്ദ്രനും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ആക്രമണം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ രാജ്യം കനത്ത തിരിച്ചടി നല്‍കി.

Also Read: Pahalgam terror attack: പഹൽഗാമിലെ മായാത്ത മുറിപ്പാടിന് ഒരു വയസ്സ് … ഒന്നാം വാർഷികത്തിൽ ബൈസരൻ താഴ്‌വരയിൽ കനത്ത സുരക്ഷ

ലഷ്‌കറെ ത്വയിബ സംഘത്തിന്റെ നിഴല്‍ സംഘടനയാണ് ആക്രമണത്തിന് പിന്നില്‍. ആക്രമണം നടത്തിയ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് അംഗങ്ങളായ സുലൈമാന്‍, അഫ്ഗാനി, ജിബ്രാന്‍ എന്നിവരെ ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തി. ഇവരെ സഹായിച്ച രണ്ട് തദ്ദേശീയരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

ഈ ആക്രമണത്തിന് പിന്നാലെ വിച്ഛേദിച്ചതാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം. മേഖലയില്‍ കനത്ത സുരക്ഷ ഇപ്പോഴും തുടരുകയാണ്. ആക്രമണത്തിന് പിന്നാലെ പഹല്‍ഗാമിലെ വിനോദസഞ്ചാര കേന്ദ്രം അടയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് കനത്ത സുരക്ഷാ വിലയിരുത്തലുകള്‍ക്ക് ശേഷമാണ് ഇവിടം തുറന്നത്.

മേഖലയിലെ ഓരോ പോയിന്റുകളിലും സൈനിക ചെക്ക് പോസ്റ്റുകളിലും കര്‍ശന പരിശോധനകളും നടത്തുന്നുണ്ട്. നിലവില്‍ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ക്യൂ ആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മേഖലയിലെ കച്ചവടക്കാര്‍, സ്ഥാപനങ്ങള്‍, കുതിരസവാരി നടത്തിപ്പുകാര്‍, ടാക്‌സി ഡ്രൈവര്‍മാര്‍ തുടങ്ങി വിനോദസഞ്ചാരത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ക്യുആര്‍ കോഡ് അധിഷ്ഠിത തിരിച്ചറിയല്‍ സംവിധാനം ഏര്‍പ്പെടുത്തിയത്.

Follow Us
വേനലില്‍ കണ്ണുകളെ സംരക്ഷിക്കൂ; ചെയ്യേണ്ടത് ഇത്രമാത്രം
ബീറ്റ്റൂട്ട് ചമ്മന്തി ഉണ്ടാക്കിയാലോ, സ്വല്പം വെറൈറ്റി ആയിക്കോട്ടെ
പ്രമേഹ രോഗികൾക്ക് പൈനാപ്പിൾ കഴിക്കാമോ?
കുക്കറിൽ നിന്ന് വെള്ളം ചീറ്റുന്നോ? ഈ ട്രിക്ക് പരീക്ഷിക്കൂ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്