Pahalgam Terror Attack: ‘ഇന്റലിജൻസ് പരാജയം, ആസൂത്രിത ആക്രമണം’; പഹൽഗാം ഭീകരാക്രമണത്തിൽ കേന്ദ്രത്തെ വിമർശിച്ച് സിദ്ധരാമയ്യ

Siddaramaiah criticizes central government: കർണാടക തൊഴിൽ മന്ത്രി സന്തോഷ് ലാഡ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഒരു സംഘത്തെ ജമ്മു കശ്മീരിലേക്ക് അയച്ചതായും കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക വിമാനം വാടകയ്‌ക്കെടുക്കാൻ നിർദ്ദേശിച്ചതായും സിദ്ധരാമയ്യ പറഞ്ഞു.

Pahalgam Terror Attack: ഇന്റലിജൻസ് പരാജയം, ആസൂത്രിത ആക്രമണം; പഹൽഗാം ഭീകരാക്രമണത്തിൽ കേന്ദ്രത്തെ വിമർശിച്ച് സിദ്ധരാമയ്യ

സിദ്ധരാമയ്യ

Published: 

24 Apr 2025 | 07:59 AM

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കേന്ദ്രത്തെ വിമർശിച്ച് ക‍ർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ആക്രമണം ആസൂത്രിതമാണെന്നും ഇന്റലിജൻസ് പരാജയമാണെന്നും ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.

‘ആക്രമണം ആസൂത്രിതമാണെന്ന് എനിക്ക് തോന്നുന്നു. ഇത് ആര് ചെയ്താലും ഞാൻ അതിനെ അപലപിക്കുന്നു. ഭീകരാക്രമണങ്ങൾ ഉണ്ടാകരുത്. അവർ ഏത് ജാതിയിലോ മതത്തിലോ പെട്ടവരായാലും, അത് ഇപ്പോഴും ഒരു ജീവൻ എടുക്കലാണ്’ സിദ്ധരാമയ്യ പറഞ്ഞു. ആക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരിൽ രണ്ടുപേർ കർണാടകയിൽ നിന്നുള്ള വിനോദസഞ്ചാരികളാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

ALSO READ: അമേരിക്കൻ സന്ദർശനം പാതിയിൽ ഉപേക്ഷിച്ച് രാഹുൽ ഗാന്ധി തിരികെയെത്തി; കോൺഗ്രസ് വർക്കിങ് കമ്മറ്റി യോഗത്തിൽ പങ്കെടുക്കും

കർണാടക തൊഴിൽ മന്ത്രി സന്തോഷ് ലാഡ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഒരു സംഘത്തെ ജമ്മു കശ്മീരിലേക്ക് അയച്ചതായും കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക വിമാനം വാടകയ്‌ക്കെടുക്കാൻ നിർദ്ദേശിച്ചതായും അദ്ദേഹം പറഞ്ഞു. സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ആവർത്തിച്ച സിദ്ധരാമയ്യ, തീവ്രവാദികളെ നിർവീര്യമാക്കണമെന്ന് ഊന്നിപ്പറഞ്ഞു.

സിദ്ധരാമയ്യയ്ക്ക് പിന്നാലെ, കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെയും കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായയെയും എൻഎസ്എ അജിത് ഡോവലിനെയും വിമർശിച്ച് എക്സിൽ പോസ്റ്റിട്ടു. ‘എവിടെ ഇന്റലിജൻസ്? എവിടെയാണ് നിരീക്ഷണം? എവിടെയാണ് ജെയിംസ് ബോണ്ട് ഡോവൽ?’ എന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.

ദേശീയ സുരക്ഷയേക്കാൾ സർക്കാരുകളെ അട്ടിമറിക്കുന്നതിലാണ് ബിജെപി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. 2019 ലെ പുൽവാമ ചാവേർ ആക്രമണത്തിനും ചൊവ്വാഴ്ചത്തെ പഹൽഗാം ആക്രമണത്തിനും മുന്നറിയിപ്പുകൾ ഉണ്ടായിരുന്നെങ്കിലും കേന്ദ്രം അതെല്ലാം അവഗണിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ