India Pakistan Conflict: പഹൽഗാം ആക്രമണം മുതൽ വെടിനിർത്തൽ വരെ; യുദ്ധത്തിലേക്ക് പോകുമെന്ന് ഭയന്ന മറ്റൊരു ഇന്ത്യ-പാകിസ്താൻ സംഘർഷം

India Pakistan Conflict Timeline: പഹൽ​ഗാം ഭീകരാക്രമണത്തിന് ശേഷം 14 ദിവസം നിശബ്ദതയോടെ കാത്തിരുന്നു. ഒടുവിൽ വിധവകളായ സ്ത്രീകളുടെ കണ്ണീരിന് ഇന്ത്യയുടെ ശക്തമായ മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. പാകിസ്ഥാൻ്റെ 9 ഭീകരകേന്ദ്രങ്ങളെ തകർത്ത് 100ലധികം ഭീകരരെയാണ് ഇന്ത്യ ഇല്ലാതാക്കിയത്.

India Pakistan Conflict: പഹൽഗാം ആക്രമണം മുതൽ വെടിനിർത്തൽ വരെ; യുദ്ധത്തിലേക്ക് പോകുമെന്ന് ഭയന്ന മറ്റൊരു ഇന്ത്യ-പാകിസ്താൻ സംഘർഷം

സുരക്ഷാ സേനകൾ

Published: 

10 May 2025 21:35 PM

ലോകം നിസ്സഹായതയോടെ നോക്കി നിന്ന നാല് ദിനങ്ങൾ. യുദ്ധത്തിലേക്ക് പോകുമെന്ന് ഭയന്ന മറ്റൊരു ഇന്ത്യ-പാകിസ്താൻ സംഘർഷത്തിന് അന്ത്യം കുറിച്ച് വെടിനിർത്തൽ കരാറിന് ധാരണയായി. ഇന്ത്യയുടെ സർവ്വശക്തിയുമെടുത്താണ് പാകിസ്ഥാൻ്റെ കൊടും ഭീകരതയെ മുട്ടുക്കുത്തിച്ചത്. എല്ലാത്തിൻ്റെ തുടക്കം ഏപ്രിൽ 22 എന്ന കറുത്ത ദിനമാണ്. പേടിയില്ലാതെ സന്തോഷ മാത്രം മനസ്സിൽ കണ്ട 26 പേരുടെ ജീവൻ അപഹരിച്ച പഹൽ​ഗാം ഭീകരാക്രമണം നാം ഒരിക്കലും മറക്കില്ല. നിരവധി സ്ത്രീകളെ വിധവയാക്കിയ ഭീകരാക്രമണത്തിൽ ഓപ്പറേഷൻ സിന്ദൂരിലൂടെയാണ് ഇന്ത്യ തിരച്ചടി തുടങ്ങിയത്.

പഹൽ​ഗാം ഭീകരാക്രമണത്തിന് ശേഷം 14 ദിവസം നിശബ്ദതയോടെ കാത്തിരുന്നു. ഒടുവിൽ വിധവകളായ സ്ത്രീകളുടെ കണ്ണീരിന് ഇന്ത്യയുടെ ശക്തമായ മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. പാകിസ്ഥാൻ്റെ 9 ഭീകരകേന്ദ്രങ്ങളെ തകർത്ത് 100ലധികം ഭീകരരെയാണ് ഇന്ത്യ ഇല്ലാതാക്കിയത്. പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുകയായിരുന്നു. അതിർത്തി കടന്നുള്ള ആക്രമണങ്ങൾ, ഡ്രോൺ യുദ്ധം തുടങ്ങി കഴിഞ്ഞ നാല് ദിവസമായി ആകാശ യുദ്ധത്തിനാണ് ഇന്ത്യയിലെ ജനങ്ങൾ സാക്ഷ്യംവഹിച്ചത്.

ഇന്ത്യ-പാക് സംഘർഷത്തിൻ്റെ നാൾവഴികൾ

ഏപ്രിൽ 22: ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 വിനോദ സഞ്ചാരികളെ ഇല്ലാതാക്കിയ ഭീകരാക്രമണം. പല സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളിൽ കേരളത്തിൽ നിന്നുള്ള എറണാകുളം സ്വദേശിയും കൊല്ലപ്പെട്ടു.

ഏപ്രിൽ 23: ഇന്ത്യ സിന്ധു നദീജല പദ്ധതി നിർത്തിവച്ചുകൊണ്ട് ഉത്തരവായി. നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമ​ഗതാ​ഗതം തടസ്സപ്പെട്ടു.

മെയ് 7 – ഓപ്പറേഷൻ സിന്ദൂർ: മെയ് 6-7 രാത്രിയിൽ പുലർച്ചെ 1:44ന് പാകിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ ശക്തമായ തിരിച്ചടി നൽകി. ഭീകരാക്രമണ ആസൂത്രണത്തിനായി ഉപയോഗിച്ചിരുന്ന നിരവധി സ്ഥലങ്ങളാണ് ആക്രമണത്തിലൂടെ നശിപ്പിച്ചത്.

മെയ് 8 (രാത്രി) – പാകിസ്ഥാൻ അതിർത്തി കടന്നുള്ള ആക്രമണം ആരംഭിച്ചു. ജമ്മു കശ്മീരിലെയും പഞ്ചാബിലെയും അതിർത്തികളിൽ ഡ്രോൺ ആക്രമണം ശക്തമാക്കി. എന്നാൽ പാകിസ്ഥാൻ്റെ എല്ലാ ഭീകരാക്രമണത്തെയും ഇന്ത്യ അതിശക്തമായി എതിർത്തുകൊണ്ട് രാജ്യത്തെ കാത്തു.

മെയ് 9 – പാകിസ്ഥാൻ വ്യോമ പ്രതിരോധത്തിന് നേരെ ഇന്ത്യൻ തിരിച്ചടി

ഇന്ത്യൻ സായുധ സേന ലാഹോറിലെ പാകിസ്ഥാന്റെ HQ-9B വ്യോമ പ്രതിരോധ സംവിധാനം തകർത്തു.

മെയ് 9 (രാത്രി) – പാകിസ്ഥാന്റെ പ്രധാന ആക്രമണം
പടിഞ്ഞാറൻ അതിർത്തിയിലെ 26 സ്ഥലങ്ങളെ ലക്ഷ്യമാക്കി പാകിസ്ഥാൻ വീണ്ടും കൂട്ട ഡ്രോണുകൾ, അലഞ്ഞുതിരിയുന്ന യുദ്ധോപകരണങ്ങൾ, ഫത്താ മിസൈൽ എന്നിവ വിക്ഷേപിച്ചു.

മെയ് 9 (രാത്രി) – ഇന്ത്യയുടെ വൻ പ്രത്യാക്രമണത്തിന് രാജ്യം സാക്ഷ്യംവഹിച്ചു. സിയാൽകോട്ട്, അന്താരാഷ്ട്ര അതിർത്തി (IB), നിരവധി നിയന്ത്രണ രേഖയിലെ പോസ്റ്റുകൾ എന്നിവയുൾപ്പെടെ പാകിസ്ഥാൻ സ്ഥലങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യം ശക്തിയോടെ തിരിച്ചടിച്ചു.

മെയ് 10 (രാവിലെ) – പാകിസ്ഥാൻ വ്യോമതാവളങ്ങൾക്കെതിരെ ഐ‌എ‌എഫ് ആക്രമണം. ഇന്ത്യൻ വ്യോമസേന 8 പ്രധാന പാകിസ്ഥാൻ വ്യോമതാവളങ്ങൾ (ഇസ്ലാമാബാദിൽ ഉൾപ്പെടെ) നശിപ്പിക്കുകയും സ്കാർഡു, ബൊളാരി, സർഗോധ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങൾ ഉൾപ്പെടെ 8 എണ്ണം കൂടി നശിപ്പിക്കുകയും ചെയ്തു.

മെയ് 10 (ഉച്ചയ്ക്ക്) – യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയുടെയും പാകിസ്ഥാന്റെയും പ്രധാനമന്ത്രിമാരുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായും സംയമനം പാലിക്കുന്നതിനായി ചർച്ചകൾ ആരംഭിച്ചു.

മെയ് 10, 3:35 PM – നേരിട്ട് സൈനിക തലത്തിലുള്ള ആശയവിനിമയത്തിനായി പാകിസ്ഥാൻ ഡിജിഎംഒ ഇന്ത്യയിലേക്ക് എത്തിച്ചേരുന്നു.

മെയ് 10, 5:00 PM – വെടിനിർത്തൽ പ്രഖ്യാപിച്ചു. നേരിട്ടുള്ള ചർച്ചകൾക്ക് ശേഷം ഇന്ത്യ ഔദ്യോഗികമായി ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും