നീക്കങ്ങള്‍ കടുപ്പിച്ച് ഇന്ത്യ; കശ്മീരിൽ രാത്രിയിലും ഭീകരര്‍ക്കായി വ്യാപക തെരച്ചിൽ

Pahalgam Terrorist Attack: നടപടികള്‍ കടുപ്പിക്കുന്നതിനിടെയാണ് ഭീകരർക്കെതിരായ നീക്കങ്ങൾ ശക്തമാക്കിയത്. നേരത്തെ ആരംഭിച്ച തെരച്ചിൽ കൂടുതൽ വ്യാപമാക്കിയിട്ടുണ്ട്. സൈന്യവും പൊലീസും ചേര്‍ന്നാണ് കശ്മീരിലെ വിവിധയിടങ്ങളിൽ വ്യാപക തെരച്ചിൽ നടത്തുന്നത്.

നീക്കങ്ങള്‍ കടുപ്പിച്ച് ഇന്ത്യ; കശ്മീരിൽ രാത്രിയിലും ഭീകരര്‍ക്കായി വ്യാപക തെരച്ചിൽ

സൈനികർ

Published: 

25 Apr 2025 21:50 PM

ന്യൂഡൽഹി: ജമ്മു പഹൽ​ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ രാത്രിയിലും ഭീകരര്‍ക്കായി വ്യാപക തെരച്ചിൽ നടത്തി സൈന്യം. പാകിസ്ഥാനെതിരെ നയതന്ത്ര തലത്തിൽ നടപടികള്‍ കടുപ്പിക്കുന്നതിനിടെയാണ് ഭീകരർക്കെതിരായ നീക്കങ്ങൾ ശക്തമാക്കിയത്. നേരത്തെ ആരംഭിച്ച തെരച്ചിൽ കൂടുതൽ വ്യാപമാക്കിയിട്ടുണ്ട്. സൈന്യവും പൊലീസും ചേര്‍ന്നാണ് കശ്മീരിലെ വിവിധയിടങ്ങളിൽ വ്യാപക തെരച്ചിൽ നടത്തുന്നത്.

ഇതിന്റെ ഭാ​ഗമായി തീവ്രവാദ കേസുകളിൽ പെട്ടവരുടെ വീടുകളിലും പരിശോധന നടത്തുന്നുണ്ട്. സൈന്യം നടത്തുന്ന തെരച്ചിലിന് പുറമെ കശ്മീരിലും പഞ്ചാബിലും എന്‍ഐഎ പരിശോധനയും ആരംഭിച്ചിട്ടുണ്ട്. ജമ്മുകശ്മീരിലെത്തിയ കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി സാഹചര്യം വിലയിരുത്തി. കശ്മീരിലേക്ക് കൂടുതല്‍ സേനയെ അയച്ചേക്കും.

Also Read:രാജ്യത്ത് ഒരൊറ്റ പാകിസ്ഥാനിയും ഇല്ലെന്ന് ഉറപ്പാക്കണം’; മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി അമിത് ഷാ

അതേസമയം രാജ്യത്തെ എല്ലാ പാകിസ്ഥാൻ പൗരന്മാരെയും ഉടനെ കണ്ടെത്തി തിരിച്ചയക്കാൻ നിർദ്ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. എല്ലാം സംസ്ഥാന മുഖ്യമന്ത്രിമാരെയും നേരിട്ട് വിളിച്ച അമിത് ഷാ സമയപരിധി കഴിഞ്ഞ് രാജ്യത്ത് ഒരു പാകിസ്ഥാനിയും ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടതായി ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.

പാകിസ്ഥാനെതിരെ നയതന്ത്രതലത്തില്‍ നടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാ​ഗമായി പാകിസ്ഥാൻ പൗരന്മാര്‍ക്കുള്ള എല്ലാ വിസകളും കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരോട് ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം.

രാജ്യത്തിനകത്തുള്ള പാകിസ്ഥാൻ പൗരന്മാരോട് ഏപ്രില്‍ 27-നകം രാജ്യം വിടാനാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മെഡിക്കല്‍ വിസയുള്ള പാക് പൗരന്മാരോട് ഏപ്രില്‍ 29-നകം രാജ്യം വിടേണ്ടിവരുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.

Related Stories
Ganja Case Mysuru: മൈസൂരിൽ ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് എത്തിച്ച് മാതാപിതാക്കൾ, കയ്യോടെ പിടികൂടി അധികൃതർ
Child Marriage Karnataka: ബെംഗളൂരുവിൽ ഉൾപ്പെടെ ഈ വർഷം 2,623 ബാലികാ വിവാഹ ശ്രമങ്ങൾ… കണക്കുകൾ നിരത്തി അധികൃതർ
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
Bengaluru Metro: നമ്മ മെട്രോ യാത്രക്കാർക്ക് ഇനി എല്ലാം വളരെ എളുപ്പം; സ്റ്റേഷനുകളിൽ മൾട്ടി ലെവൽ പാർക്കിങ്
Cardiac Arrest: 14 വയസ്സുകാരി ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് സംശയം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം