Pakistan Ceasefire Violation : വെടിനിർത്തലിന് എന്ത് സംഭവിച്ചു? വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും പാകിസ്താൻ പ്രകോപനം തുടരുന്നുയെന്ന് ഉമർ അബ്ദുള്ള

Pakistan Ceasefire Violation In Jammu & Kashmir : ഇന്ന് മെയ് പത്താം തീയതി വൈകിട്ട് അഞ്ച് മണിയോടെയാണ് ഇന്ത്യയുടെ പാകിസ്താനും വെടിനിർത്തലിന് ധാരണയായത്. എന്നാൽ അതിന് മൂന്ന് മണിക്കൂറുകൾക്ക് ശേഷം പാകിസ്താൻ വെടിനിർത്തൽ ലംഘിക്കുകയായിരുന്നു.

Pakistan Ceasefire Violation : വെടിനിർത്തലിന് എന്ത് സംഭവിച്ചു? വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും പാകിസ്താൻ പ്രകോപനം തുടരുന്നുയെന്ന് ഉമർ അബ്ദുള്ള

Ind Pak Tension Omar Abdulla

Published: 

10 May 2025 22:49 PM

ശ്രീനഗർ : ജമ്മു കശ്മീരിൽ പാകിസ്താൻ വെടിനിർത്തൽ ലംഘിച്ചുയെന്ന് സ്ഥിരീകരിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുള്ള. പാക് ഡ്രോണുകൾ കശ്മീരിൽ ഇന്ത്യൻ അതിർത്തിയിൽ കാണാനിടയായി എന്ന് അറിയിച്ചുകൊണ്ട് ഉമർ അബ്ദുള്ള ദൃശ്യങ്ങൾ എക്സിൽ പങ്കുവെക്കുകയും ചെയ്തു. ഇന്ത്യയും പാകിസ്താനും പ്രഖ്യാപിച്ച വെടിനിർത്തലിന് എന്തു സംഭവിച്ചു, ശ്രീനഗറിൽ ഒന്നിൽ കൂടുതൽ തവണ സ്ഫോടനം ശബ്ധം കേൾക്കാനിടയായിയെന്നാണ് ജമ്മു കശ്മീർ മുഖ്യമന്ത്രി എക്സിൽ കുറിച്ചത്.

“ഇപ്പോൾ എന്താണ് വെടിനിർത്തിലിന് സംഭവിച്ചത്. ശ്രീനഗറിൽ ഉടനീളമായി സ്ഫോടനം ശബ്ദം കേൾക്കാൻ ഇടയായി” എന്നാണ് ഉമർ അബ്ദുള്ള എക്സിൽ കുറിച്ചത്. ഈ പോസ്റ്റിന് പുറമെ ഇന്ത്യയുടെ എയർ ഡിഫെൻസ് ഡ്രോണുകളെ പ്രതിരോധിക്കുന്ന വീഡിയോയും ഉമർ അബ്ദുള്ള മൈക്രോ ബ്ലോഗിങ് സൈറ്റിൽ പങ്കുവെക്കുകയും ചെയ്തു. പാകിസ്താൻ്റെ പ്രകോപനമുണ്ടായതിന് പിന്നാലെ ജമ്മു കശ്മീരിൽ ബ്ലാക്ക്ഔട്ട് നിലിവിൽ വന്നു.

ഉമർ അബ്ദുള്ളുയുടെ എക്സിലെ പോസ്റ്റുകൾ


ജമ്മു കശ്മീരിലും രാജസ്ഥാനിലും ഗുജറാത്തിലുമായിട്ടുള്ള അതിർത്തികളിലാണ് പാകിസ്താൻ വീണ്ടും പ്രകോപനമുണ്ടാക്കിയത്. ജമ്മു സെക്ടറിലെ അഖ്നൂർ, രജൗരി, ആർഎസ് പുര എന്നീ പ്രദേശങ്ങളിൽ ഡ്രോൺ ആക്രമണത്തിനോടൊപ്പം ഷെല്ലാക്രമണം ഉണ്ടാകുകയും ചെയ്തു. രാജസ്ഥാനിലെയും ഗുജറാത്തിലെയും അതിർത്തികളിൽ ഡ്രോൺ സാന്നിധ്യമാണ് കാണപ്പെട്ടുയെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.

 

Related Stories
Namma Metro: നമ്മ മെട്രോ വേറെ ലെവലാകുന്നു; ഡിസംബര്‍ 22 മുതല്‍ ട്രെയിന്‍ കാത്തിരിപ്പ് സമയം കുറയും
Nitin Nabin: ഇനി യുവത്വം നയിക്കട്ടെ; ബിജെപിയ്ക്ക് പുതിയ പ്രസിഡന്റ്, ആരാണ് നിതിന്‍ നബിൻ?
Ganja Case Mysuru: മൈസൂരിൽ ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് എത്തിച്ച് മാതാപിതാക്കൾ, കയ്യോടെ പിടികൂടി അധികൃതർ
Child Marriage Karnataka: ബെംഗളൂരുവിൽ ഉൾപ്പെടെ ഈ വർഷം 2,623 ബാലികാ വിവാഹ ശ്രമങ്ങൾ… കണക്കുകൾ നിരത്തി അധികൃതർ
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം