AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral News: ഇന്ത്യയുടെ സ്വന്തം കരിങ്കടുവ; കറുത്ത കടുവകളെ കണ്ടിട്ടുണ്ടോ?

Black Tigers in India: നാഷണല്‍ ജിയോഗ്രാഫിക് മാസികയുടെ കവര്‍ പേജില്‍ അച്ചടിച്ച് വന്നൊരു ചിത്രമാണ് ഇപ്പോള്‍ ലോകത്തെയാകെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നത്. ഇന്ത്യന്‍ ഫോട്ടോഗ്രാഫറും നാഷണല്‍ ജിയോഗ്രാഫിക് എക്‌സ്‌പ്ലോററുമായ പ്രസേന്‍ജീത് യാദവ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

Viral News: ഇന്ത്യയുടെ സ്വന്തം കരിങ്കടുവ; കറുത്ത കടുവകളെ കണ്ടിട്ടുണ്ടോ?
കറുത്ത കടുവImage Credit source: Social Media
shiji-mk
Shiji M K | Published: 22 Sep 2025 16:37 PM

നമ്മുടെ ഇന്ത്യയില്‍ വ്യത്യസ്തങ്ങളായ ഒട്ടേറെ ജീവജാലങ്ങളുണ്ട്. ചിലതെല്ലാം ആര്‍ക്കും കടന്നെത്താന്‍ പോലും സാധിക്കാത്ത നിബിഡ വനങ്ങളിലാണ് താമസിക്കുന്നത്. എന്നാല്‍ വിവിധ ഫോട്ടോഗ്രാഫര്‍മാര്‍ പലപ്പോഴും അവയെ എല്ലാം വെള്ളിവെളിച്ചത്തിലേക്ക് എത്തിച്ചിട്ടുണ്ട്. അക്കൂട്ടത്തിലൊന്നാണ് ഇന്ത്യയിലെ കരിങ്കടുവകള്‍.

നാഷണല്‍ ജിയോഗ്രാഫിക് മാസികയുടെ കവര്‍ പേജില്‍ അച്ചടിച്ച് വന്നൊരു ചിത്രമാണ് ഇപ്പോള്‍ ലോകത്തെയാകെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നത്. ഇന്ത്യന്‍ ഫോട്ടോഗ്രാഫറും നാഷണല്‍ ജിയോഗ്രാഫിക് എക്‌സ്‌പ്ലോററുമായ പ്രസേന്‍ജീത് യാദവ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

ലോകത്തില്‍ കരിങ്കടുവകളുള്ള ഒരേയൊരു രാജ്യം ഇന്ത്യയാണ്. ഒഡീഷയിലെ സിമിലിപാല്‍ ദേശീയോദ്യാനത്തിലെ നിബിഡ വനങ്ങളിലാണ് അവ വസിക്കുന്നത്. സ്യൂഡോ മെലാനിസ്റ്റിക് കടുവകള്‍ എന്നും ഇവ അറിയപ്പെടുന്നു. അപൂര്‍വമായ ജനിതക പരിവര്‍ത്തനം മൂലമാണ് ഇവയ്ക്ക് കറുത്തം നിറം ലഭിക്കുന്നത്. സിമിലിപാലില്‍ ഏകദേശം 30 കടുവകളുണ്ട്. അവയില്‍ ഭൂരിഭാഗത്തിനും കറുത്ത നിറമുണ്ടെന്നാണ് വിവരം.

Also Read: Air India Express: കോക്ക്പിറ്റിലേക്ക് കയറാന്‍ ശ്രമിച്ച് യാത്രക്കാരന്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസിനുള്ളില്‍ അസാധാരണ സംഭവങ്ങള്‍

അതേസമയം, ഈ കടുവകളുടെ ചിത്രം പകര്‍ത്തുന്നത് അത്ര എളുപ്പമുള്ള ജോലിയായിരുന്നില്ലെന്നാണ് യാദവ് പറയുന്നത്. മൂന്ന് മാസത്തിലധികം കടുവയെ നിരീക്ഷിച്ചതിന് ശേഷമാണ് ഫോട്ടോ എടുത്തത്. അവയുടെ പെരുമാറ്റ രീതികളും പ്രതികരണങ്ങളുമെല്ലാം ശ്രദ്ധാപൂര്‍വം പഠിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.