Pitbull Dog Attack: മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 6 വയസ്സുകാരന്റെ ചെവി നായ കടിച്ചു കീറി; ഉടമയ്ക്കെതിരെ കേസ്

Pitbull Dog Attack: കൊലപാതക കേസിൽ പ്രതിയായ അയൽവാസിയുടെതാണ് നായ. കുട്ടി അലറി വിളിച്ചുകൊണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നായ പിന്തുടരുകയും...

Pitbull Dog Attack: മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 6 വയസ്സുകാരന്റെ ചെവി നായ കടിച്ചു കീറി; ഉടമയ്ക്കെതിരെ കേസ്

Pitbull Attack

Published: 

25 Nov 2025 | 08:30 AM

ന്യൂഡൽഹി : നായയുടെ ആക്രമണത്തിൽ ആറു വയസ്സുകാരന് ഒരു ചെവി നഷ്ടപ്പെട്ടു. ഡൽഹിയിലെ പ്രേം നഗർ എന്ന പ്രദേശത്താണ് സംഭവം. പിറ്റ് ബുൾ ഇനത്തിൽ പെട്ട നായ കടിച്ചുകയറി ആറു വയസ്സുള്ള ആൺകുട്ടിയുടെ വലതു ചെവി നഷ്ടപ്പെട്ടത് ഉൾപ്പെടെ ഗുരുതരമായ പരിക്ക് ആണ് കുട്ടിക്ക് സംഭവിച്ചത്. ഞായറാഴ്ച വൈകുന്നേരം വിനയ് എൻക്ലെവിൽ വീടിനു പുറത്ത് കുട്ടികളിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് നായയുടെ ആക്രമണം ഉണ്ടായത്. അയൽക്കാരന്റെ വീട്ടിൽ നിന്ന് നായ പുറത്തുവന്ന് ആൺകുട്ടിയുടെ നേരെ പാഞ്ഞടുക്കുകയായിരുന്നു.

കുട്ടി ഓടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്ന് വീഴ്ത്തിയതിനു ശേഷം ചെവി കടിച്ചു പറിക്കുകയായിരുന്നു. അയൽവാസിയായ 50 വയസ്സുകാരനായ രാജേഷ് പാലിന്റേതാണ് നായ. ഇയാൾ അവിടെ തയ്യൽ തൊഴിലാളിയാണ്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് പ്രേം നഗർ പോലീസ് സ്റ്റേഷനിൽ കുട്ടിയെ നായ ആക്രമിച്ച വിവരം പോലീസിനെ ലഭിച്ചത്. ഗുരുതരമായ പരക്കേറ്റ കുട്ടിയെ മാതാപിതാക്കൾ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു കുട്ടിയുടെ വലുത് ചെവി കടിച്ചു മുറിച്ചു. ഡൽഹി രോഹിണിയിലെ ബിഎസ്എ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്.

പിന്നീട് അവിടെ നിന്നും കുട്ടിയെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ അവിടെ കുട്ടി ഇപ്പോൾ ചികിത്സയിലാണ്.പ്രാഥമിക അന്വേഷണത്തിൽ, രാജേഷ് പാലിന്റെ മകൻ സച്ചിൻ പാലിന്റേതാണ് നായയെന്നാണ് നി​ഗമനം. ഇയാൾ കൊലപാതകശ്രമക്കേസിൽ ജയിലിൽ കഴിയുന്നതിനാൽ, ഏകദേശം ഒന്നര വർഷം മുമ്പ് പിറ്റ് ബുള്ളിനെ വീട്ടിലേക്ക് കൊണ്ടുവന്നതായാണ് കണ്ടെത്തിയത്.കുട്ടിയുടെ മെഡിക്കൽ രേഖകൾ ശേഖരിക്കുകയും കീർത്തി നഗറിലെ ഒരു സ്വകാര്യ ഫാക്ടറിയിൽ ജോലി ചെയ്യുന്ന പിതാവ് ദിനേശിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.പരാതിയുടെയും മെഡിക്കൽ കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിൽ പ്രേം നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും നായ ഉടമ രാജേഷ് പാൽ അറസ്റ്റിൽ ആകുകയും ചെയ്തു.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
അങ്കമാലിയിൽ ഉത്സവത്തിനിടയിൽ ആന ഇടയുന്നു
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്