Viral Video: നാവുകൊണ്ട് കണ്ണ് വൃത്തിയാക്കുന്ന വൃദ്ധ…: ഇന്ത്യയിൽ ഇൻ്റർനെറ്റ് വിച്ഛേദിക്കണമെന്ന് സമൂഹം

Viral Video On Social Media: 21 ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതിനോടകം കണ്ടത്. ആയിരക്കണക്കിന് ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Viral Video: നാവുകൊണ്ട് കണ്ണ് വൃത്തിയാക്കുന്ന വൃദ്ധ...: ഇന്ത്യയിൽ ഇൻ്റർനെറ്റ് വിച്ഛേദിക്കണമെന്ന് സമൂഹം

വൃദ്ധ നാവുകൊണ്ട് പെൺകുട്ടിയുടെ കണ്ണ് വ‍‍ൃത്തിയാക്കുന്നു.

Published: 

28 Jun 2024 | 06:38 PM

സമൂഹ മാധ്യമങ്ങളിൽ (Social Media) വിചിത്രമായ പലതും നമ്മൾ കണ്ടിട്ടുണ്ട്. ഇവ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ വലിയ ചർച്ചയാക്കാറുമുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത് (Viral Video). ഈ വീഡിയോയ്ക്ക് പിന്നാലെ വലിയ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നിരിക്കുന്നത്. ഒരു വൃദ്ധ തൻ്റെ നാവ് ഉപയോ​ഗിച്ച് ഒരു പെൺകുട്ടിയുടെ കണ്ണ് വൃത്തിയാക്കുന്ന വീഡിയോയാണ് വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുന്നത്. ഇത് ചികിത്സയാണോ അതോ മറ്റെന്തെങ്കിലോമാണോയെന്നും സംശയങ്ങൾ ഉയരുന്നുണ്ട്.

ഇൻസ്റ്റാഗ്രാമിലാണ് വീഡിയോ വൈറലായിരിക്കുന്നത്. പെൺകുട്ടിയുടെ കണ്ണിന് എന്തോ പ്രശ്നമുള്ളതായും അതിന് ചികിത്സ തേടിയാണ് ഈ സ്ത്രീയുടെ അരികിലേക്ക് വന്നതെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പെൺകുട്ടിയെ അടുത്തിരുത്തിയ സ്ത്രീ തള്ളവിരലുകൾ കൊണ്ട് കണ്ണുകൾ വിടർത്തിപിട്ടുക്കുകയും നാവുകൊണ്ട് കണ്ണുകൾ വട്ടത്തിൽ വൃത്തിയാക്കുന്നതും അതിനുശേഷം എന്തോ തുപ്പി കളയുന്നതും വീഡിയോയിൽ കാണാം. അതിനുശേഷം പെൺകുട്ടി തൻ്റെ കണ്ണുകളിൽ അസ്വസ്ഥമായി അടയ്ക്കുകയും ചെയ്യുന്നു.

അസ്വസ്ഥത പ്രകടിപ്പിച്ചെങ്കിലും പെൺകുട്ടിയുടെ മുഖത്ത് ഒരു ചിരിയും കാണാം. 21 ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതിനോടകം കണ്ടത്. ആയിരക്കണക്കിന് ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

എന്നാൽ മിക്ക ആളുകളും വീഡിയോയ്ക്ക് താഴെ ഈ ചികിത്സാ രീതിയെ വിമർശിച്ചിട്ടുകൊണ്ടാണ് എത്തിയിരിക്കുന്നത്. വീഡിയോ അറപ്പുളവാക്കുന്നതായും ചിലർ കമൻ്റ് ചെയ്തു. ഇന്ത്യയിൽ ദയവായി ഇൻ്റർനെറ്റ് വിച്ഛേദിക്കണമെന്നും ഒരാൾ ഇതിനോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു.

 

 

 

 

Related Stories
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ