PM Modi on India Pakistan Conflict: ‘ഭീകരവാദവും ചര്‍ച്ചയും ഒരുമിച്ചില്ല’; രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി
PM Modi on India Pakistan Relation: രാജ്യത്തെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചതിനുള്ള മറുപടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ വഴി നല്‍കിയത്. ഈ വിജയം എല്ലാ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും സമര്‍പ്പിക്കുന്നു. രാജ്യത്തിന്റെ കഴിവും ക്ഷമയും നാം കണ്ടു. മതം ചോദിച്ചാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. ഭീകരരെ തുടച്ചുനീക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യം സൈന്യത്തിന് നല്‍കിയിരുന്നതായും പ്രധാനമന്ത്രി.
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരിന്റെ രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കിയ സേനകള്‍ക്ക് സല്യൂട്ട് പറഞ്ഞ പ്രധാനമന്ത്രി സേനകളുടെ അസാമാന്യ ധൈര്യത്തെ പ്രശംസിക്കുകയും ചെയ്തു. ഓപ്പറേഷന്‍ സിന്ദൂരിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചതിനുള്ള മറുപടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ വഴി നല്‍കിയത്. ഈ വിജയം എല്ലാ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും സമര്‍പ്പിക്കുന്നു. രാജ്യത്തിന്റെ കഴിവും ക്ഷമയും നാം കണ്ടു. മതം ചോദിച്ചാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. ഭീകരരെ തുടച്ചുനീക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യം സൈന്യത്തിന് നല്‍കിയിരുന്നതായും പ്രധാനമന്ത്രി.
ഓപ്പറേഷന്‍ സിന്ദൂര്‍ എന്നത് വെറും പേരല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ വികാരമാണ് അതുവഴി പ്രതിഫലിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഭീകരര്‍ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചു. ഇന്ത്യ ഭീകരരെ ഭൂമുഖത്ത് നിന്ന് മായ്ച്ചു. 100 ലധികം ഭീകരരെ വധിച്ചു. പാക് ഡ്രോണുകളും മിസൈലുകളും തകര്‍ത്തു. വ്യോമസേന പാക് എയര്‍ ബേസുകള്‍ തകര്‍ത്തു. ഇന്ത്യന്‍ ആക്രമണത്തില്‍ പാകിസ്ഥാന്‍ ഭയന്നു. ഭീകരതയ്ക്ക് അര്‍ഹിച്ച മറുപടി നല്‍കിയെന്നും പ്രധാനമന്ത്രി. ഇന്ത്യന്‍ സൈന്യം ഭീകരരുടെ ക്യാമ്പുകളില്‍ ആക്രമണം നടത്തി. നമുക്ക് ഇത്രയും വലിയ ആക്രമണം നടത്താന്‍ സാധിക്കുമെന്ന് പാകിസ്ഥാന്‍ കരുതി കാണില്ല, രാജ്യം ഒന്നിച്ചുനില്‍ക്കുമ്പോള്‍ ഇത്രയും കര്‍ശനമായ നടപടികള്‍ സ്വീകരിക്കേണ്ടതായി വരും. സൈന്യത്തിന്റെ വീര്യവും ശക്തിയും ഫലം കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.
ബ്ലാക്ക് മെയില്‍ ചെലവാകില്ലെന്ന് പ്രധാനമന്ത്രി. ആണവ ഭീഷണി വിലപോകില്ല. ഇന്ത്യയോട് ഭീഷണി വേണ്ട, തീവ്രവാദികളെയും അവരെ പിന്തുണയ്ക്കുന്നവരെയും വെറുതെവിടില്ലെന്നും അദ്ദേഹം. വെടിനിര്‍ത്തല്‍ ചെറിയ വിരാമം മാത്രം. ഭീകരവാദവും ചര്‍ച്ചയും ഒരുമിച്ചില്ല. ഈ യുഗം യുദ്ധത്തിന്റേതല്ല, ഈ യുഗം തീവ്രവാദത്തിന്റേതുമല്ല. പാകിസ്ഥാനുമായി ചര്‍ച്ച അധീന കശ്മീരിനെ കുറിച്ച് മാത്രമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പുതുകാല യുദ്ധ രീതികളിലും ഇന്ത്യ കരുത്ത് തെളിയിച്ചു. ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ പാകിസ്ഥാന്‍ ഇങ്ങോട്ട് അപേക്ഷിക്കുകയായിരുന്നു ആക്രമണം അവസാനിപ്പിക്കാനെന്ന് പ്രധാനമന്ത്രി. ഇന്ത്യ എന്താണെന്ന് ലോകത്തിന് മുന്നില്‍ തെളിയിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം.
രാജ്യം ജാഗ്രത തുടരുകയാണ്. എല്ലാ സേനകളും ജാഗ്രത പുലര്‍ത്തുന്നു. എല്ലാം അവസാനിച്ചുവെന്ന് കരുതരുത്. പാകിസ്ഥാന്റെ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് തീവ്രവാദം ഇന്ത്യ അവസാനിപ്പിക്കും. ഇനിയൊരു പ്രകോപനുമുണ്ടായാല്‍ തിരിച്ചടിക്കും. പാകിസ്ഥാന്‍ രക്ഷപ്പെടണമെങ്കില്‍ ഭീകരവാദികളെ ഇല്ലാതാക്കണം. ഇന്ത്യയ്ക്ക് യുദ്ധത്തോടും തീവ്രവാദത്തോടും താത്പര്യമില്ലെന്നും പ്രധാനമന്ത്രി.
LIVE NEWS & UPDATES
-
ട്രംപ് ഇടപെട്ടോ?
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ തങ്ങള്‍ ഇടപ്പെട്ടുവെന്ന് അമേരിക്കയും ഡൊണാള്‍ഡ് ട്രംപും അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും അക്കാര്യം സ്ഥിരീകരിക്കാതെ പ്രധാനമന്ത്രി. ശക്തമായി തങ്ങള്‍ തിരിച്ചടിക്കുമെന്ന് മോദി പറഞ്ഞു.
-
#WATCH | #OperationSindoor | In his address to the nation, PM Modi says, "…No nuclear blackmail will be tolerated anymore…"
He says, "Terrorist attack on India will have to face a befitting reply, and the response will be on our terms" pic.twitter.com/2DmGVrPI42
— ANI (@ANI) May 12, 2025
-
പാകിസ്ഥാന് മുന്നറിയിപ്പ്
പാകിസ്ഥാന്‍ രക്ഷപ്പെടണമെങ്കില്‍ ഭീകരവാദികളെ ഇല്ലാതാക്കണം. ഇന്ത്യയ്ക്ക് യുദ്ധത്തോടും തീവ്രവാദത്തോടും താത്പര്യമില്ല. പാകിസ്ഥാനോട് സംസാരിക്കുമെങ്കില്‍ അത് പാക് അധീന പാകിസ്ഥാനെ കുറിച്ച് മാത്രം.
-
ഇന്ത്യ ജാഗ്രത തുടരുന്നു
രാജ്യം ജാഗ്രത തുടരുകയാണ്. എല്ലാ സേനകളും ജാഗ്രത പുലര്‍ത്തുന്നു. എല്ലാം അവസാനിച്ചുവെന്ന് കരുതരുത്. പാകിസ്ഥാന്റെ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് തീവ്രവാദം ഇന്ത്യ അവസാനിപ്പിക്കും. ഇനിയൊരു പ്രകോപനുമുണ്ടായാല്‍ തിരിച്ചടിക്കും.
-
പാകിസ്ഥാന്‍ യാചിച്ചു
ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ പാകിസ്ഥാന്‍ ഇങ്ങോട്ട് അപേക്ഷിക്കുകയായിരുന്നു ആക്രമണം അവസാനിപ്പിക്കാനെന്ന് പ്രധാനമന്ത്രി. ഇന്ത്യ എന്താണെന്ന് ലോകത്തിന് മുന്നില്‍ തെളിയിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം.
-
ചെറിയ വിരാമം മാത്രം
വെടിനിര്‍ത്തല്‍ ചെറിയ വിരാമം മാത്രം. ഭീകരവാദവും ചര്‍ച്ചയും ഒരുമിച്ചില്ല. ചര്‍ച്ച പാക് അധീന കശ്മീരില്‍ മാത്രം. ഈ യുഗം യുദ്ധത്തിന്റേതല്ല, ഈ യുഗം തീവ്രവാദത്തിന്റേതുമല്ല.
-
അതിവിടെ ചെലവാകില്ല
ബ്ലാക്ക് മെയില്‍ ചെലവാകില്ലെന്ന് പ്രധാനമന്ത്രി. ആണവ ഭീഷണി വിലപോകില്ല. ഇന്ത്യയോട് ഭീഷണി വേണ്ട, തീവ്രവാദികളെയും അവരെ പിന്തുണയ്ക്കുന്നവരെയും വെറുതെവിടില്ലെന്നും അദ്ദേഹം.
-
സൈന്യത്തിന്റെ വീര്യവും ശക്തിയും ഫലം കണ്ടു
ഇന്ത്യന്‍ സൈന്യം ഭീകരരുടെ ക്യാമ്പുകളില്‍ ആക്രമണം നടത്തി. നമുക്ക് ഇത്രയും വലിയ ആക്രമണം നടത്താന്‍ സാധിക്കുമെന്ന് പാകിസ്ഥാന്‍ കരുതി കാണില്ല, രാജ്യം ഒന്നിച്ചുനില്‍ക്കുമ്പോള്‍ ഇത്രയും കര്‍ശനമായ നടപടികള്‍ സ്വീകരിക്കേണ്ടതായി വരും. സൈന്യത്തിന്റെ വീര്യവും ശക്തിയും ഫലം കണ്ടു.
-
മറുപടി നല്‍കി
ഇന്ത്യ ഭീകരരെ ഭൂമുഖത്ത് നിന്ന് മായ്ച്ചു. 100 ലധികം ഭീകരരെ വധിച്ചു. പാക് ഡ്രോണുകളും മിസൈലുകളും തകര്‍ത്തു. വ്യോമസേന പാക് എയര്‍ ബേസുകള്‍ തകര്‍ത്തു. ഇന്ത്യന്‍ ആക്രമണത്തില്‍ പാകിസ്ഥാന്‍ ഭയന്നു. ഭീകരതയ്ക്ക് അര്‍ഹിച്ച മറുപടി നല്‍കിയെന്നും പ്രധാനമന്ത്രി.
-
സിന്ദൂര്‍ വെറും പേരല്ല
ഓപ്പറേഷന്‍ സിന്ദൂര്‍ എന്നത് വെറും പേരല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരര്‍ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചു. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ വികാരമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ പ്രതിഫലിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
-
ഓപ്പറേഷന്‍ സിന്ദൂരിന്റെ വിജയം സ്ത്രീകള്‍ക്ക്
ഓപ്പറേഷന്‍ സിന്ദൂരിന്റെ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് അര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി.
-
സമാനതകളില്ലാത്ത ക്രൂരത
പഹല്‍ഗാമിലേത് സമാനതകളില്ലാത്ത ക്രൂരത. പാകിസ്ഥാന് തിരിച്ചടി നല്‍കിയ സേനകള്‍ക്ക് സല്യൂട്ട്. ഓപ്പറേഷന്‍ സിന്ദൂരിന്റെ വിജയം സ്ത്രീകള്‍ക്ക് അര്‍പ്പിക്കുന്നു.
-
സേനകള്‍ക്ക് അഭിവാദ്യം
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് അഭിവാദ്യം അര്‍പ്പിച്ച് പ്രധാനമന്ത്രി
-
എന്തായിരിക്കും പറയാനുള്ളത്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോകത്തോട് പറയാനുള്ളത് എന്താണെന്ന് അറിയാന്‍ മിനിറ്റുകള്‍ മാത്രം.
-
കണ്ണുംനട്ട് രാജ്യം
പാകിസ്ഥാനെതിരായ സൈനിക നടപടികളിലടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദമായി സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
-
പാക്കിസ്ഥാൻ്റെ വെടി നിർത്തൽ ലംഘനം
പാക്കിസ്ഥാൻ്റെ വെടി നിർത്തൽ ലംഘനങ്ങൾ പ്രാധാന മന്ത്രിയുടെ പ്രസംഗത്തിൽ ഉൾപ്പെട്ടേക്കും.
-
Prime Minister @narendramodi will address the nation today, at around 08:00 PM.
Source: @DDNewslive@PMOIndia #OperationSindoor #IndiaFightsPropaganda pic.twitter.com/FX94vbJTws
— Ministry of Information and Broadcasting (@MIB_India) May 12, 2025
-
നിരവധി വിഷയങ്ങൾ പ്രതീക്ഷിക്കാം
പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ഇന്ത്യ- പാക് പ്രശ്നവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ഉന്നയിച്ചേക്കാം.
-
PM Modi live : പ്രധാനമന്ത്രി രാത്രിയിൽ രാജ്യത്തെ അഭിസംബോധന ചെയ്യും
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇതാദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബധോന ചെയ്യാൻ പോകുന്നു READ MORE
Published On - May 12,2025 5:35 PM