India Pakistan Conflict: പാകിസ്താൻ്റെ നട്ടെല്ലൊടിച്ച ഇന്ത്യയുടെ സൈനിക നടപടി; ഓപ്പറേഷൻ സിന്ദൂർ മുതൽ തെളിയുന്ന നിലപാട്
Indian Army Destroyed Pak Armys Confidence: പാകിസ്താനെതിരായ സൈനിക നടപടിയിലൂടെ ഇന്ത്യ ലോകത്തിന് മുന്നിൽ തെളിയിച്ച ചിലതുണ്ട്. ലോകത്തിലെ ഏത് വൻ ശക്തികളോടും കിടപിടിയ്ക്കാൻ പറ്റുന്ന സൈനിക ശക്തിയ്ക്കൊപ്പം കൃത്യമായ ആസൂത്രണവും നമ്മുടെ കരുത്താണെന്ന്.
ഓപ്പറേഷൻ സിന്ദൂറിലും അതിന് ശേഷം നടന്ന സൈനിക നടപടിയിലും വെളിവായത് ഇന്ത്യയുടെ ഉറച്ച നിലപാടാണ്. പാകിസ്താനൊരിക്കലും ഒപ്പമെത്താൻ കഴിയാത്ത സൈനികശക്തിയുണ്ടെങ്കിലും യുക്തിയോടെ, സമചിത്തതയോടെ മാത്രം പെരുമാറുമെന്ന ഇന്ത്യയുടെ നിലപാട് പ്രശംസിക്കപ്പെടേണ്ടതാണ്. ഇതിനൊപ്പം വളരെ കൃത്യതയോടെയും തന്ത്രപരമായും നീങ്ങി പാക് സൈനികനീക്കങ്ങളുടെയൊക്കെ മുനയൊടിക്കാനും ഇന്ത്യക്ക് സാധിച്ചു.
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ സ്വീകരിച്ചത് വെറുതേ കുറച്ച് ബോംബിടുകയല്ല. പഹൽഗാം ആക്രമണത്തിന് പിന്നിൽ സൈന്യം നേരിട്ട് പങ്കായിട്ടില്ലെന്ന തിരിച്ചറിവുണ്ടായിരുന്ന ഇന്ത്യ ഭീകരകേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടത്. പാകിസ്താൻ എന്ന രാജ്യമല്ല, പാകിസ്താനിലെ ഭീകരരാണ് നമ്മുടെ ശത്രു എന്ന സന്ദേശമാണ് ദിവസങ്ങൾ കാത്തിരുന്ന്, കൃത്യമായ പ്ലാനിംഗോടെ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നിൽ. നൂറിലധികം ഭീകരരാണ് ഇതിൽ കൊല്ലപ്പെട്ടത്. പാകിസ്താൻ തിരിച്ചടിയ്ക്കാൻ ശ്രമിക്കുന്നതിനിടെ പാക് വ്യോമസേനയുടെ നട്ടെല്ലായ വ്യോമകേന്ദ്രങ്ങൾ ഇന്ത്യ തകർത്തു. ഇതോടെ ആകാശത്ത് കൂടി ആക്രമിക്കാനുള്ള പാകിസ്താൻ്റെ സാധ്യതകൾ ഇന്ത്യ ആദ്യമേ ഇല്ലാതാക്കി. പാകിസ്താൻ പൂർണമായും ബാക്ക്ഫൂട്ടിലായി.
ഇന്ത്യയുടെ സൈനിക കരുത്തിൻ്റെ വിളംബരമായിരുന്നു ആകാശ്ടീർ. പാക് ഡ്രോൺ ആക്രമണങ്ങളെ കണ്ടെത്തി തകർക്കാൻ ആകാശ്ടീർ ആണ് ഇന്ത്യയെ സഹായിച്ചത്. പാശ്ചാത്യരാജ്യങ്ങളിൽ പെടാത്ത ഒരു കാര്യം ഇതാദ്യമായാണ് ഇങ്ങനെ ആക്രമണങ്ങൾ പ്രതിരോധിക്കുന്നത്. ആകാശ്ടീറിൽ പാകിസ്താന് മറുപടിയില്ലാതായി. ഇതും ഇന്ത്യൻ തന്ത്രങ്ങളുടെ വിജയമായിരുന്നു. പാകിസ്താൻ്റെ തലസ്ഥാനമായ ഇസ്ലാമാബാദിലും പ്രധാന പട്ടണങ്ങളായ കറാച്ചി, ലാഹോർ, റാവൽപിണ്ടി തുടങ്ങിയ സ്ഥലങ്ങളിലും ആക്രമണം നടത്തിയത് ഇന്ത്യയുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു. ഈ നീക്കത്തിലൂടെ പാകിസ്താനെ മാനസികമായി തകർക്കാനും ഇന്ത്യക്ക് സാധിച്ചു. വേണമെങ്കിൽ രാജ്യത്തിനകത്തുവന്ന് പണിയാൻ തക്ക കരുത്തും തന്ത്രങ്ങളും കൈവശമുണ്ടെന്ന പ്രഖ്യാപനമായിരുന്നു ഇത്.




Also Read: Operation Sindoor : ഓപ്പറേഷൻ സിന്ദൂർ; പ്രധാനമന്ത്രി ഇന്ന് രാത്രിയിൽ രാജ്യത്തെ അഭിസംബോധന ചെയ്യും
വെടിനിർത്തൽ ധാരണ ആയപ്പോൾ ഇന്ത്യ മുന്നോട്ടുവച്ച നിബന്ധനകളിലൊന്ന്, പാകിസ്താനിൽ നിന്ന് വരുന്ന ഏത് ഭീകരാക്രമണവും ധാരണ ലംഘിക്കുന്നതാണെന്ന് കണക്കാക്കുമെന്നതായിരുന്നു. അതുവഴി പാകിസ്താൻ തന്നെ ഭീകരാക്രമണങ്ങൾക്കെതിരെ നിലപാടെടുക്കാൻ നിർബന്ധിതരാവും. പാകിസ്താനോ അവിടുത്തെ സൈന്യത്തിനോ എതിരെയല്ല, തീവ്രവാദത്തിനെതിരെയാണ് നിലപാട് സ്വീകരിച്ചതെന്ന് കൂടി സൈന്യം അറിയിച്ചതിലൂടെ ഇക്കാര്യത്തിൽ കൃത്യമായ സന്ദേശമാണ് ഇന്ത്യ മുന്നോട്ടുവെക്കുന്നത്.