PM Modi: കുവൈത്തിന് നേരെയുണ്ടായ ആക്രമണങ്ങളില്‍ അപലപിച്ച് മോദി, കിരീടവകാശിയുമായി സംസാരിച്ചു

PM Narendra Modi Speaks with Kuwait Crown Prince: കുവൈത്ത് കിരീടവകാശിയുമായി നരേന്ദ്ര മോദി സംസാരിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം ഇരുവരും ചര്‍ച്ച ചെയ്തു. സമീപകാല സംഭവവികാസങ്ങളില്‍ ആശങ്ക പങ്കുവെച്ചു. കുവൈത്തിന് നേരെ അടുത്തിടെയുണ്ടായ ആക്രമണങ്ങളെ മോദി അപലപിച്ചു. ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതവും സ്വതന്ത്രവുമായ ഉറപ്പാക്കുന്നതിനാണ് മുന്‍ഗണനയെന്ന് മോദി.

PM Modi: കുവൈത്തിന് നേരെയുണ്ടായ ആക്രമണങ്ങളില്‍ അപലപിച്ച് മോദി, കിരീടവകാശിയുമായി സംസാരിച്ചു

നരേന്ദ്ര മോദി

Published: 

19 Mar 2026 | 07:22 AM

ന്യൂഡല്‍ഹി: കുവൈത്ത് കിരീടവകാശി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം ഇരുവരും ചര്‍ച്ച ചെയ്തു. സമീപകാല സംഭവവികാസങ്ങളില്‍ ഇരുനേതാക്കളും ആശങ്ക പങ്കുവെച്ചു. കുവൈത്തിന് നേരെ അടുത്തിടെയുണ്ടായ ആക്രമണങ്ങളെ ഇന്ത്യ അപലപിച്ചു.

ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതവും സ്വതന്ത്രവുമായ ഉറപ്പാക്കുന്നതിനാണ് മുന്‍ഗണനയെന്ന് മോദി എക്‌സില്‍ കുറിച്ചു. മേഖലയിലെ സമാധാനത്തിലും സ്ഥിരതയ്ക്കും സുസ്ഥിരമായ നയതന്ത്ര ഇടപെടല്‍ അനിവാര്യമാണെന്നും ഇരുനേതാക്കളും വ്യക്തമാക്കി.

മോദിയുടെ ട്വീറ്റ്‌

കുവൈത്തിലെ ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന പിന്തുണയ്ക്ക് അദ്ദേഹം കിരീടവകാശിയെ നന്ദി അറിയിച്ചു. ഈദ് ആശംസകളും നേര്‍ന്നാണ് മോദി സംഭാഷണം അവസാനിപ്പിച്ചത്. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിനുശേഷം പ്രധാനമന്ത്രി കുവൈത്ത് കിരീടാവകാശിയുമായി സംസാരിക്കുന്നത് ഇത് രണ്ടാം തവണയാണ്.

Also Read: PM Modi: യുഎഇയ്‌ക്കെതിരെ നടന്ന ആക്രമണങ്ങളെ അപലപിച്ച് മോദി; ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സംസാരിച്ചു

സൗദി അറേബ്യ, ബഹ്‌റൈൻ, യുഎഇ, ഒമാൻ, ജോർദാൻ, ഇസ്രായേൽ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളുമായും മോദി നേരത്തെ സംസാരിച്ചിരുന്നു. ഇന്ത്യയില്‍ കൂടുതല്‍ ക്രൂഡ് ഓയില്‍ എത്തിക്കുന്നതില്‍ ആറാമത്തെയും, എല്‍പിജി വിതരണത്തില്‍ അഞ്ചാമത്തെയും രാജ്യമാണ് കുവൈത്ത്.

കൂടുതല്‍ നേതാക്കളുമായി സംസാരിക്കും

കഴിഞ്ഞ ദിവസം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി മോദി സംസാരിച്ചിരുന്നു. യുഎഇയ്‌ക്കെതിരെ നടന്ന എല്ലാ ആക്രമണങ്ങളെയും ഇന്ത്യ ശക്തമായി അപലപിച്ചു. വരും ദിവസങ്ങളില്‍ മറ്റ് ജിസിസി രാജ്യങ്ങളിലെ നേതാക്കളുമായി മോദി സംസാരിക്കുമെന്നാണ് സൂചന.

Loading...
Unable to load recommendations.
Follow Us
സ്വര്‍ണാഭരണങ്ങളുടെ തിളക്കം വര്‍ധിപ്പിക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
160 കിലോ മീറ്റർ മൈലേജ്, കാണാൻ അടിപൊളി ലുക്കും - റിവ‍‍‍‍‍ർ ഇൻഡി
ട്രിപ്പിൾ 200MP ക്യാമറയുള്ള സീരീസ്! ലോഞ്ചിന് മുമ്പ് വില ചോർന്നു
വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുന്നത് എന്തുകൊണ്ട്?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?