AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

PM Modi: ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ഭരിച്ച പ്രധാനമന്ത്രി, ഇനി നെഹ്രുവിന്റെ ആ റെക്കോഡ് മോദിയ്ക്ക് സ്വന്തം

PM Modi to Become India's Longest Continuously Serving Elected Prime Minister: സ്വാതന്ത്ര്യം കിട്ടിയ കാലത്തെ പരിമിതമായ ജനസംഖ്യയും കുറഞ്ഞ രാഷ്ട്രീയ മത്സരങ്ങളുമുള്ള ഇന്ത്യയെയാണ് നെഹ്‌റു നയിച്ചതെങ്കിൽ, ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയും സങ്കീർണ്ണവുമായ ഡിജിറ്റൽ ഇന്ത്യയെയാണ് മോദി നയിക്കുന്നത്. നെഹ്‌റുവിന്റെ കാലത്ത് 34 കോടിയായിരുന്ന ജനസംഖ്യ ഇന്ന് 146 കോടിയിലധികമായി ഉയർന്നിട്ടുണ്ട്.

PM Modi: ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ഭരിച്ച പ്രധാനമന്ത്രി, ഇനി നെഹ്രുവിന്റെ  ആ റെക്കോഡ് മോദിയ്ക്ക് സ്വന്തം
Pm Modi (4)Image Credit source: PTI
Aswathy Balachandran
Aswathy Balachandran | Updated On: 05 Jun 2026 | 02:30 PM

ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു റെക്കോർഡിനരികെ പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ റെക്കോർഡ് മറികടന്ന്, രാജ്യം തുടർച്ചയായി ഏറ്റവും കൂടുതൽ കാലം ഭരിച്ച ജനായത്ത പ്രധാനമന്ത്രി എന്ന പദവി 2026 ജൂൺ 10-ഓടെ നരേന്ദ്ര മോദി സ്വന്തമാക്കും.

1952 മെയ് 13-ന് അധികാരമേറ്റ ജവഹർലാൽ നെഹ്‌റു 1964 മെയ് 27 വരെ ആകെ 4,398 ദിവസമാണ് രാജ്യം ഭരിച്ചത്. എന്നാൽ 2014 മെയ് 26-ന് ആദ്യമായി അധികാരമേറ്റ നരേന്ദ്ര മോദി 2026 ജൂൺ 10 പൂർത്തിയാകുന്നതോടെ തുടർച്ചയായ ഭരണത്തിൽ 4,399 ദിവസങ്ങളിലേക്ക് കടക്കും. നേരത്തെ, ഇന്ദിരാഗാന്ധിയുടെ തുടർച്ചയായ 4,077 ദിവസത്തെ ഭരണ റെക്കോർഡ് 2025 ജൂലൈ 25-ഓടെ മോദി മറികടന്നിരുന്നു.

ALSO READ: കർണാടകയിൽ വൻ വിപ്ലവം; അധികാരമേറ്റ് മണിക്കൂറുകൾക്കകം മാസ്സ് പ്രഖ്യാപനങ്ങളുമായി ഡി.കെ ശിവകുമാർ

രണ്ട് യുഗങ്ങൾ; രണ്ട് വെല്ലുവിളികൾ

സ്വാതന്ത്ര്യം കിട്ടിയ കാലത്തെ പരിമിതമായ ജനസംഖ്യയും കുറഞ്ഞ രാഷ്ട്രീയ മത്സരങ്ങളുമുള്ള ഇന്ത്യയെയാണ് നെഹ്‌റു നയിച്ചതെങ്കിൽ, ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയും സങ്കീർണ്ണവുമായ ഡിജിറ്റൽ ഇന്ത്യയെയാണ് മോദി നയിക്കുന്നത്. നെഹ്‌റുവിന്റെ കാലത്ത് 34 കോടിയായിരുന്ന ജനസംഖ്യ ഇന്ന് 146 കോടിയിലധികമായി ഉയർന്നിട്ടുണ്ട്. ആദ്യ പൊതുതിരഞ്ഞെടുപ്പിൽ 53 പാർട്ടികളാണ് മത്സരിച്ചതെങ്കിൽ 2024-ൽ അത് 744 ആയി ഉയർന്നു. നിലവിൽ രാജ്യത്ത് 2,593-ലധികം രജിസ്റ്റർ ചെയ്ത പാർട്ടികളുണ്ട്. ആദ്യ തിരഞ്ഞെടുപ്പിലെ 17 കോടി വോട്ടർമാരിൽ നിന്നും അഞ്ച് മടങ്ങ് വർദ്ധനവോടെ വോട്ടർമാരുടെ എണ്ണം ഇന്ന് 83 കോടി കഴിഞ്ഞു. ഈ വെല്ലുവിളികളെ എല്ലാം അതിജീവിച്ചാണ് റെക്കോഡിലെത്തിയത്.

സാമ്പത്തിക കുതിപ്പും വിദേശനയങ്ങളും

നെഹ്‌റുവിന്റെ കാലത്ത് 3.5%-4% ആയിരുന്ന രാജ്യത്തിന്റെ ശരാശരി ജി.ഡി.പി വളർച്ചാനിരക്ക് ഇന്ന് കോവിഡിനെയും ആഗോള പ്രതിസന്ധികളെയും അതിജീവിച്ച് 6.5%-7% ആയി തുടരുന്നു. 2014-ൽ പത്താം സ്ഥാനത്തായിരുന്ന ഇന്ത്യ 2025-26 ഓടെ ലോകത്തിലെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറി. ഇന്ന് 80 കോടി ജനങ്ങൾക്ക് സൗജന്യമായി റേഷൻ നൽകുന്ന ‘പി.എം ഗരീബ് കല്യാൺ അന്ന യോജന’ ഇന്ത്യ വിജയകരമായി നടപ്പിലാക്കുന്നുണ്ട്.

പഴയ ചേരിചേരാ നയത്തിൽ നിന്നും മാറി, അമേരിക്ക, റഷ്യ, യൂറോപ്പ് തുടങ്ങിയ എല്ലാ ആഗോള ശക്തികളുമായും ഒരേസമയം മികച്ച സൗഹൃദം പുലർത്തുന്ന വിദേശനയമാണ് മോദിയുടേത്. ജവഹർലാൽ നെഹ്‌റു തന്റെ ഭരണകാലത്ത് 3 വിദേശ പാർലമെന്റുകളെ അഭിസംബോധന ചെയ്യുകയും 2 വിദേശ പുരസ്കാരങ്ങൾ നേടുകയും ചെയ്തപ്പോൾ, നരേന്ദ്ര മോദി ഇതിനകം 19 വിദേശ പാർലമെന്റുകളെ അഭിസംബോധന ചെയ്യുകയും 30 അന്താരാഷ്ട്ര ബഹുമതികൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.

അടിസ്ഥാന സൗകര്യവും വിദ്യാഭ്യാസവും

അടിസ്ഥാന വികസന മേഖലകളിൽ വലിയൊരു കുതിച്ചുചാട്ടത്തിനാണ് രാജ്യം കഴിഞ്ഞ ഒരു പതിറ്റാണ്ടായി സാക്ഷ്യം വഹിക്കുന്നത്. നെഹ്‌റുവിന്റെ കാലത്ത് രാജ്യത്ത് 5 ഐ.ഐ.ടികളും 1 എയിംസും സ്ഥാപിക്കപ്പെട്ടു. എന്നാൽ മോദി ഭരണത്തിൻ കീഴിൽ ഐ.ഐ.ടികളുടെ എണ്ണം 23 ആയും, ഐ.ഐ.എമ്മുകൾ 21 ആയും, എയിംസ് ആശുപത്രികളുടെ എണ്ണം 23 ആയും കുത്തനെ ഉയർന്നു.

1951 മുതൽ 1961 വരെയുള്ള പത്ത് വർഷത്തിനിടയിൽ വെറും 3,987 കി.മീ മാത്രമാണ് ദേശീയപാത വികസിച്ചതെങ്കിൽ, മോദി സർക്കാർ 2014 മുതൽ 2024 വരെയുള്ള കാലയളവിൽ 54,908 കിലോമീറ്ററിലധികം പുതിയ ദേശീയപാതകൾ നിർമ്മിച്ച് രാജ്യത്തെ റോഡ് ശൃംഖല 1,46,195 കിലോമീറ്ററാക്കി മാറ്റി. 1952-ൽ ഇന്ത്യയിൽ നിന്നും പൂർണ്ണമായി വംശനാശം സംഭവിച്ച ചീറ്റപ്പുലികളെ, 2022 സെപ്റ്റംബറിൽ നമീബിയയിൽ നിന്നും കൊണ്ടുവന്ന് മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ പുനരധിവസിപ്പിച്ചത് മോദി സർക്കാരിന്റെ വലിയൊരു നേട്ടമാണ്. കൂടാതെ രാജ്യത്തെ നാഷണൽ പാർക്കുകളുടെ എണ്ണം 107 ആയും, ടൈഗർ റിസർവുകൾ 58 ആയും വർദ്ധിച്ചു.

സാമൂഹിക പങ്കാളിത്തവും മാറിയ ജനജീവിതവും

നെഹ്‌റുവിന്റെ കാലത്ത് പിന്നാക്ക വിഭാഗങ്ങൾക്കുള്ള മന്ത്രിസഭാ പ്രാതിനിധ്യം വളരെ കുറവായിരുന്നുവെങ്കിൽ, മോദി 3.0 മന്ത്രിസഭയിൽ ഏകദേശം 60%-ത്തോളം മന്ത്രിമാർ പിന്നാക്ക, ഗോത്രവർഗ്ഗ മേഖലകളിൽ നിന്നുള്ളവരാണ് (27 ഒ.ബി.സി, 10 എസ്.സി, 5 എസ്.ടി മന്ത്രിമാർ). സ്ത്രീകളുടെ പാർലമെന്റ് പ്രാതിനിധ്യം 1952-ലെ 4.4 ശതമാനത്തിൽ നിന്നും 2024-ൽ 13.63 ശതമാനമായി ഉയരുകയും ‘നാരിശക്തി വന്ദൻ അധിനിയം’ വഴി 33% സംവരണം ഉറപ്പാക്കുകയും ചെയ്തു.

മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയയുടെയും ഇന്നത്തെ കാലത്ത് ഓരോ അഞ്ച് മിനിറ്റിലും ഭരണാധികാരികൾ ജനങ്ങളാൽ വിലയിരുത്തപ്പെടുന്നുണ്ട്. അതിശക്തമായ ജനകീയ പങ്കാളിത്തത്തോടെയുള്ള “സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ പ്രയാസ്” എന്ന വികസന മാതൃകയാണ് മോദി മുന്നോട്ട് വെക്കുന്നത്.

English Summary

Prime Minister Narendra Modi is set to become India’s longest continuously serving democratically elected Prime Minister on June 10, 2026, when his tenure surpasses the 4,398-day record held by the nation’s first Prime Minister, Jawaharlal Nehru. This historic milestone highlights India’s vast transformation from a foundational, state-controlled nation into a highly competitive, digitally connected, and rapidly growing global economic powerhouse.

Follow Us